ആവള വെറ്ററിനറി സബ് സെന്റര്‍ തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു; എല്ലാ സൗകര്യങ്ങളുമുള്ള കെട്ടിടം എട്ട് മാസമായി അടഞ്ഞ് കിടക്കുന്നു


പേരാമ്പ്ര: ആവള വെറ്ററിനറി സബ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എല്ലാ സൗകര്യങ്ങളോടെയും നിര്‍മ്മിച്ച കെട്ടിടം ആവള സബ് സെന്റര്‍ എട്ട് മാസത്തിലധികമായി അടഞ്ഞു കിടക്കുകയാണ്. നിലവിലുള്ള വെറ്ററിനറി അസിസ്റ്റന്റ് സ്ഥലം മാറി പോയതാണു കാരണം. പകരം സംവിധാനം ഒരുക്കിയിട്ടില്ല.

ആവള, കുട്ടോത്ത്, എടവരാട്, പെരിഞ്ചേരിക്കടവ്, വേളം പഞ്ചായത്തിലെ പള്ളിയത്ത്, കക്കറ മുക്ക് എന്നിവിടങ്ങളിലെ ക്ഷീര കര്‍ഷകരാണ് പ്രധാനമായും സബ് സെന്ററിനെ ആശ്രയിക്കുന്നത്. ഇവരാണ് കൂടുതലായും പ്രയാസം അനുഭവിക്കുന്നതും. നിലവിലുള്ള വെറ്ററിനറി അസിസ്റ്റന്റ് സ്ഥലം മാറി പോയതിന് പകരം സംവിധാനം ഒരുക്കിയിട്ടുമില്ല.

നിലവില്‍ മുയിപ്പോത്ത്, പേരാമ്പ്ര മൃഗാശുപത്രി എന്നിവയെ ആണ് ഈ പ്രദേശങ്ങളിലുള്ളവര്‍ ആശ്രയിക്കുന്നത്. സ്വകാര്യവ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്ത് പണിത കെട്ടിടം സംരക്ഷിക്കണമെന്നും വെറ്ററിനറി അസിസ്റ്റന്റിനെ നിയമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച്് നാട്ടുകാര്‍ മൃഗസംരക്ഷണ വകുപ്പു മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിട്ടുണ്ട്.