മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ചെത്തിൽ ദേവദാസൻ അന്തരിച്ചു


ചേമഞ്ചേരി: മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ചെത്തിൽ ദേവദാസൻ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. മുൻ കുന്നത്തറ ടെക്സ്റ്റെയിൽസ് ജീവനക്കാരനും ദീർഘകാലം തുവ്വക്കോട് കയർ വ്യവസായ സംഘം ഡയറക്ടറുമായിരുന്നു.

ഭാര്യ: പ്രേമ.

മക്കൾ: സീന, സിന്ധു, ഷിജി.

മരുമക്കൾ: രാജേന്ദ്രൻ (കാഞ്ഞിക്കാവ്), ശിവദാസൻ (കാഞ്ഞിലശ്ശേരി), ഷാജി (വാകയാട്, മുൻസീഫ് കോടതി പേരാമ്പ്ര).

സഹോദരങ്ങൾ: നാരായണി, കല്യാണി, ജാനകി, പരേതരായ കുഞ്ഞിരാമൻ, സരോജിനി.

സംസ്ക്കാരം രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ.