സ്‌കൂള്‍ തുറക്കും മുന്നേ പുത്തന്‍ ബാഗ് കിട്ടിയ സന്തോഷത്തില്‍ കുരുന്നുകള്‍; മുചുകുന്ന് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ബാഗ് നല്‍കി


കൊയിലാണ്ടി: മുചുകുന്ന് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ബാഗുകള്‍ നല്‍കി. നൂറോളം ബാഗുകളാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തത്. മുചുകുന്നിലെ ഒലിവിയ വുഡ്‌സ് എന്ന ഫര്‍ണ്ണിച്ചര്‍ സ്ഥാപനമാണ് ബാഗുകള്‍ നല്‍കിയത്.

ഒലിവിയ വുഡ്‌സ് എം.ഡി കുഞ്ഞമ്മദ് ചക്കോദ് ബാഗ് വിതരണം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക വി.സബിത, പി.ടി.എ പ്രസിഡന്റ് രഘുനാഥ് ഒതയോത്ത്, വിനോദ്, സിന്ധു എം.കെ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.