Category: സ്പെഷ്യല്‍
മീന്‍ പിടിക്കാന്‍ കടലില്‍ പോയപ്പോള്‍ കണ്ടത് വലയില്‍ കുരുങ്ങി നീന്താന്‍ പാടുപെടുന്ന കടലാമകളെ, രണ്ടാമതൊന്ന് ആലോചിക്കാതെ വല മുറിച്ച് യുവാക്കള്‍; സഹജീവികളുടെ ജീവന്‍ രക്ഷിച്ച തിക്കോടിയിലെ യുവാക്കള്‍ക്ക് അഭിനന്ദന പ്രവാഹം (രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ കാണാം)
തിക്കോടി: നേരം വെളുത്ത് തുടങ്ങുന്നതേയുള്ളൂ. മീന്‍ പിടിക്കാനായി കടലില്‍ വലയെറിഞ്ഞ ശേഷം വഞ്ചിയില്‍ കാത്തിരിക്കുകയായിരുന്നു ആ യുവാക്കള്‍. പെട്ടെന്നാണ് വഞ്ചിയുടെ അടുത്തായി കടലില്‍ ഒരനക്കം. തിക്കോടി സ്വദേശിയായ തൈവളപ്പില്‍ ഷംസീര്‍, കോടിക്കല്‍ സ്വദേശിയായ വിനീഷ് സ്രാമ്പിക്കല്‍ എന്നിവര്‍ തിങ്കളാഴ്ച പുലര്‍ച്ചെ മീന്‍ പിടിക്കാനായി കടലില്‍ പോയപ്പോഴാണ് ഈ സംഭവം ഉണ്ടായത്. ഏതോ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍
പ്രഭുവിന്റെ കുന്ന് എന്ന് മൂടാടിക്കാര്‍ വിളിക്കുന്ന കടലൂര്‍ പുറമലക്കുന്ന് ശ്രീശൈലം കുന്നായതെങ്ങനെ? മൂടാടിയുടെ നഷ്ടപ്രതാപത്തിന്‍റെ ചരിത്രം അറിയാം, ഒപ്പം മാറ്റങ്ങള്‍ക്കായി നിലകൊണ്ട കെ.ബി.പ്രഭുവിനെയും; നിജീഷ് എം.ടി. എഴുതുന്നു
നിജീഷ് എം.ടി. നന്തി ബസാറിലെ ശ്രീശൈലം കുന്ന് പിളര്‍ന്ന് കൊണ്ട് ദേശീയ പാത വരികയാണ്. കുന്ന് ഇടിച്ച് നിരത്തി പാതയുടെ ജോലി പുരോഗമിക്കുന്നു. അധികം വൈകാതെ തന്നെ ശ്രീശൈലത്തിന്റെ മുഖഛായ എന്നന്നേക്കുമായി മാറും. അനിവാര്യമായ മാറ്റമാണത്. പക്ഷേ അതിന് മുമ്പേ തന്നെ ശ്രീശൈലത്തിന്റെ ഉജ്വല ചരിത്രം മൂടാടിക്കാര്‍ അറിയേണ്ടതുണ്ട്. ശ്രീശൈലം ഇന്ന് മനോഹരമായ ഒരു സ്ഥലമാണ്.
നീലക്കുറുക്കന്‍ | കഥാനേരം 11 | Children Story Blue Fox
[web_stories_embed url=”https://koyilandynews.com/web-stories/neelakkurukkan-blue-fox-kathaneram-11/” title=”നീലക്കുറുക്കന്‍ | കഥാനേരം 11 | Children Story Blue Fox” poster=”https://koyilandynews.com/wp-content/uploads/2022/11/cropped-card.jpg” width=”360″ height=”600″ align=”none”] ഒരു കാട്ടിൽ ഒരു കുറുക്കൻ വസിച്ചിരുന്നു. അന്ന് കാട്ടിൽ മുഴുവനും അലഞ്ഞു തിരിഞ്ഞിട്ടും ഇര കിട്ടാത്തതിനാൽ പട്ടണത്തിലേക്കു കടന്നു. നഗരവീഥികളിലെത്തിയപ്പോൾ തന്നെ പട്ടികൾ പിന്തുടരുന്നത് കണ്ടു അടുത്തുള്ള ചായം മുക്കുന്ന ഒരു ശാലയിലേക്ക് കയറി.
ലോക കിരീടത്തിനായുള്ള പോരാട്ടത്തിൽ കാൽപ്പന്തുരുളുമ്പോൾ കാവലായി മൂടാടിക്കാരനും; ഖത്തർ ലോകകപ്പിൽ ഫിഫ വൊളണ്ടിയറായി തെരഞ്ഞെടുക്കപ്പെട്ട മൂടാടി സ്വദേശി ഫൈസൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു
വേദ കാത്റിൻ ജോർജ് മൂടാടി: ‘ഹായ് ഫൈസൽ, അഭിനന്ദനങ്ങൾ, നിങ്ങൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു’. തന്നെ തേടിയെത്തിയ ഇ-മെയിൽ സന്ദേശം ആദ്യം വിശ്യസിക്കാൻ കഴിഞ്ഞില്ല ആ മൂടാടിക്കാരന്. കാൽപന്ത് കളിയോട് ഏറെ ഭ്രമമുള്ള ഫൈസലിനെ തേടി ഫിഫ വേൾഡ് കപ്പ് വൊളണ്ടിയർ ടീമിൽ നിന്നായിരുന്നു ആ സന്ദേശം. ലോകകപ്പ് ഫുട്ബോളിന്റെ 22-ാം പതിപ്പ് ഇത്തവണ ഖത്തറിലാണ് നടക്കുന്നത്.
സന്ദര്‍ശകരില്ലാത്ത മരണവീടുകള്‍ സങ്കല്‍പ്പിക്കാനാവുന്നുണ്ടോ? അത്തരം എത്രയോ മരണനേരങ്ങള്‍ ഈ മരുഭൂമിയില്‍ കഴിഞ്ഞിരിക്കുന്നു | സ്‌കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ ഷഹനാസ് തിക്കോടി എഴുതുന്നു
ഷഹനാസ് തിക്കോടി നാട്ടിലെ പ്രിയപ്പെട്ടവരുടെ വിയോഗവാർത്ത പ്രവാസമണ്ണിൽ നിന്നും അറിയേണ്ടി വരുമ്പോൾ അനുഭവിക്കേണ്ടി വരുന്ന ദുഃഖാർദ്ര നിമിഷങ്ങൾ വിവരണാതീതമാണ് . ഏതൊരു പ്രവാസിക്കും ഇത്തരം ഘട്ടങ്ങൾ തരണം ചെയ്യേണ്ടതായി വരാറുണ്ട്. തൊഴിലിടങ്ങളിലെ സങ്കീർണ്ണതകൾക്കിടയിൽ പൊടുന്നനെ എത്തുന്ന ദുഃഖ വാർത്തകളും പേറി ഡ്യൂട്ടി ചെയ്യേണ്ടിവരുന്നവരും ഇക്കൂട്ടത്തിൽ ഏറെയുണ്ട്. ഇവിടങ്ങളിൽ താങ്ങും തണലുമായി ഒരു പക്ഷെ സഹമുറിയന്മാർ (ഒപ്പം
പേരാമ്പ്രയുടെ രാഷ്ട്രീയ ചരിത്രത്തില്‍ നിന്ന് ക്രൈം ത്രില്ലര്‍ കണ്ടെടുത്ത ടി.പി. രാജീവന്‍
രൂപേഷ് ആര്‍. നെല്ലൂളിത്താഴ ടി.പി രാജീവന്‍ എന്ന നോവലിസ്റ്റിനേയും സിനിമയ്ക്ക് ആഖ്യാന ഭാഷ എഴുതിയ ആളേയും സ്മൃതിപഥത്തിലേക്ക് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് ഈ കുറിപ്പില്‍. പാലേരി മാണിക്യം എന്ന നോവല്‍ താല്‍പ്പര്യത്തോടെ വായിക്കുകയും പ്രസ്തുത സിനിമ നാടിന്റെ ഗൃഹാതുരമായ കാലത്തിന്റെ ചരിത്രത്തിന്റെ കാഴ്ചകളുടെ വീണ്ടെടുപ്പുകള്‍ എന്ന പോലെ കാണുകയും ചെയ്ത ഒരാളാണ് ഞാന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി
പ്രണയിച്ചതിന്റെ പേരിൽ കൊല നടത്തി ജയിലിലായ കാമുകിമാരും കാമുകന്മാരും ഈ ജയിൽക്കഥകൾ കൂടി അറിയണം; റിനീഷ് തിരുവള്ളൂർ എഴുതുന്നു
റിനീഷ് തിരുവള്ളൂർ നീ ആ പൂവ് എന്ത് ചെയ്തു? ഏത് പൂവ്? ഞാൻ തന്ന രക്തനക്ഷത്രം പോലെ കടും ചുവപ്പ് നിറമാർന്ന ആ പൂവ്. ഓ അതോ. ആ അതുതന്നെ. തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്? ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയാൻ. അങ്ങനെ ചെയ്തെങ്കിലെന്ത്? ഓ ഒന്നുമില്ല.അതെന്റെ ഹൃദയമായിരുന്നു. (പ്രേമലേഖനം – വൈക്കം മുഹമ്മദ് ബഷീർ) പ്രണയിച്ചതിന്റെ പേരിൽ കൊലനടത്തി
അവസാന അങ്കവും ജയിച്ച്, ചതിയില്‍ പരാജയപ്പെട്ടുപോയ കടത്തനാടന്‍ പോരാളി; തച്ചോളി ഒതേനന്റെ മാണിക്കോത്ത് വീട്ടുമുറ്റത്ത് നിന്ന് രഞ്ജിത്ത് ടി.പി. എഴുതുന്നു
രഞ്ജിത്ത് ടി.പി. വടകര മേപ്പയില്‍ മാണിക്കോത്ത് തറവാടിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ മനസില്‍ പ്രതീക്ഷിച്ചിരുന്ന ഒരന്തരീക്ഷമായിരുന്നില്ല അവിടെ. ചുറ്റും കാട് നിറഞ്ഞിരിക്കുന്നു. വീടിന്റെ മുറ്റവും ആള് പെരുമാറ്റം ഇല്ലാത്ത സ്ഥലം പോലെ തോന്നിച്ചു. ഒരുവീര ഇതിഹാസ നായകന് ജനിച്ച് ജീവിച്ച് ജയിച്ച് ഒടുവില്‍ ചതിയുടെ തോക്കിന് മുനയില്‍ ജീവിതം അവസാനിച്ചു പോയ മണ്ണ്.. ആ യോദ്ധാവ് മറ്റാരുമല്ല,
അടയാളപ്പെടുത്തുക കാലമേ, സിംഹരാജാവ് അതാ അങ്ങ് വാനോളം ഉയരത്തിൽ; വൈറലായി കൊടുവള്ളി പുല്ലാവൂര്‍ പുഴയുടെ നടുവിൽ ആരാധകർ സ്ഥാപിച്ച മെസിയുടെ കൂറ്റൻ കട്ട് ഔട്ട് (വീഡിയോ കാണാം)
കൊടുവള്ളി: കിലോമീറ്ററുകൾക്കപ്പുറം കടൽ കടന്നെത്തേണ്ട ദുരത്തിലുള്ള ഖത്തറിൽ നവംബർ ഇരുപതിന് ഫുട്ബോൾ മായാജാലം ലോകത്തെ ഒട്ടാകെ അങ്ങോട്ടേക്ക് ക്ഷണിക്കുമ്പോൾ, കാല്പന്തുകളിയിലെ ഇടങ്കാൽ മാന്ത്രികനോടുള്ള ഭ്രാന്തമായ ആവേശം മൂലം ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് കൊടുവള്ളി പുല്ലാവൂരിലെ ചെറുപുഴ. പുല്ലാവൂര്‍ പുഴയില്‍ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് രാജ്യാന്തര ശ്രദ്ധ നേടിയത്. പുല്ലാവൂര്‍ പുഴയില്‍ മെസിയുടെ
താന്‍ കുഴിച്ച കുഴിയില്‍ | Lion and Horse | Katha Neram 10 – Malayalam Audio Children Stories
[web_stories_embed url=”https://koyilandynews.com/web-stories/lion-and-horse-katha-neram-10/” title=”താന്‍ കുഴിച്ച കുഴിയില്‍ | Lion and Horse | Katha Neram 10 – Malayalam Audio Children Stories” poster=”https://koyilandynews.com/wp-content/uploads/2022/10/cropped-123.jpg” width=”360″ height=”600″ align=”none”] കിഴവന് സിംഹത്തിന് തീരെ വയ്യ. നടക്കാന്‍ തന്നെ വല്ലാത്ത ബുദ്ധിമുട്ട്! അപ്പോള്‍ പിന്നെ ഇര പിടിക്കുന്ന കാര്യമോ? ഒരു രക്ഷയുമില്ല. വല്ല വിധേനയുമൊക്കെയാണ് ഏതെങ്കിലും