Category: സ്പെഷ്യല്‍

Total 568 Posts

കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; അഭിമുഖം 29ന്

കൊയിലാണ്ടി: കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ (ബോയ്‌സ് എച്ച് എസ് എസ്) വിവിധ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. ഹയര്‍ സെക്കന്ററി വിഭാഗം ഫിസിക്‌സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സീനിയര്‍ ഗസ്റ്റ് അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 29ന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.

ഇതാ കോടിക്കലിലെ ആ ഏകാകിയായ മീന്‍വേട്ടക്കാരന്‍, ആഴക്കടലിലെ ഇരുളിലും അലയനക്കം നോക്കി ചൂണ്ടയെറിയുന്ന ‘ചിരുകണ്ടന്‍’ എന്ന വേണുവേട്ടനെ അറിയാം

പി.കെ. മുഹമ്മദലി പ്രിയപ്പെട്ട സുഹൃത്തും ദേശത്തിന്റെ എഴുത്തുകാരനുമായ ഡോ.സോമൻ കടലൂരിന്റെ പുള്ളിയൻ നോവൽ കേരളത്തിൽ ചർച്ചയായിരിക്കുകയാണ്. സാഹിത്യാസ്വാദകരും സാഹിത്യകാരൻമാരും കേരളത്തിലെ പ്രമുഖരുമെല്ലാം പുള്ളിയൻ നോവൽ വായിച്ച് പ്രതികരണങ്ങൾ എഴുതിയിരിക്കുകയാണ്. ഒരു പക്ഷേ ഒരു നവാഗത നോവലിസ്റ്റിന്റെ നോവലിന് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വീകരണമാണ് ഈ കൃതിയെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായൊരു നോവലാണിത് എന്ന് ഒരേ സ്വരത്തിൽ

അയച്ച മെസേജിൽ പിശക് ഉണ്ടോ? ഇനി പേടിക്കേണ്ട ഉടൻ തന്നെ തിരുത്താം; എഡിറ്റ് മെസേജ് ഫീച്ചറുമായി വാട്സ്ആപ്പ്

മെസേജുകളിൽ സംഭവിക്കുന്ന അ‌ക്ഷരത്തെറ്റുകൾ പരിഹരിക്കാൻ എഡിറ്റ് മെസേജ് എന്ന പുതിയ ഫീച്ചർ അ‌വതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഏറെ കാലമായി കാത്തിരിക്കുന്ന ഫീച്ചറാണിത്. ഒരു സന്ദേശം അയച്ച് 15 മിനിറ്റ് വരെ മാത്രമാണ് അത് തിരുത്തിനുള്ള എഡിറ്റ് ഓപ്ഷൻ ലഭ്യമാകൂ. സന്ദേശങ്ങൾ അയയ്‌ക്കുമ്പോൾ അക്ഷരപ്പിശകുകളോ വ്യാകരണ പിശകുകളോ ഉണ്ടായാൽ എഡിറ്റ് മെസേജ് ഫീച്ചർ ഉപയോഗിച്ച് അ‌വ

നന്തിക്കാര്‍ എന്നേ തിരിച്ചറിഞ്ഞതാണ്, വ്യത്യസ്തനായ ഈ കുഞ്ഞികൃഷ്ണേട്ടനെ; പി.കെ.മുഹമ്മദലി എഴുതുന്നു

പി.കെ.മുഹമ്മദലി കസ്റ്റമറിന്റെ അടുത്തേക്ക് അങ്ങോട്ട് നടന്ന് ചെന്ന് എത്തുക എന്നതാണ് വീരവഞ്ചേരിയിലെ പുനത്തില്‍ കുഞ്ഞികൃഷ്ണേട്ടന്‍റെ രീതി. അവശ്യ സേവനങ്ങള്‍ ആപ്പില്‍ വീട്ടുമുറ്റത്ത് എത്തുന്ന സ്മാര്‍ട്ട് ഫോണ്‍ കാലത്തിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ കുഞ്ഞികൃഷ്ണേട്ടന്‍ തന്‍റെ നടത്തം തുടങ്ങിയിട്ടുണ്ട്. 37 വര്‍ഷമായി കാല്‍നടയായി ഓരോ വീട്ടിലും നടന്ന് ചെന്ന് ബാര്‍ബര്‍ ജോലി ചെയ്യുന്ന കുഞ്ഞികൃഷ്ണനെ നന്തിയിലും തിക്കോടിയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ക്ക്

ഇയ്യം ഉരുക്കി പ്രിന്റ് ചെയ്യുന്ന കാലം മുതല്‍ ആധുനിക കമ്പ്യൂട്ടറൈസ്ഡ് പ്രിന്റിങ്ങിന്റെ കാലം വരെ നീളുന്ന വാര്‍ത്താ ജീവിതം, മാധ്യമപ്രവര്‍ത്തിനൊപ്പം സാമൂഹ്യപ്രവര്‍ത്തനവും ജീവിതചര്യ; നന്തി നാരങ്ങോളികുളത്തെ സി.എ.റഹ്മാന്റെ 55 വര്‍ഷം തികയുന്ന പത്രപ്രവര്‍ത്തന ജീവിതത്തെ കുറിച്ച് എഴുതുന്നു പി.കെ.മുഹമ്മദലി

പി.കെ.മുഹമ്മദലി നാരങ്ങോളികുളം ഡൽമൻ സി.എ.റഹ്മാന്റെ പത്ര പ്രവർത്തനത്തിന് 55 വർഷം പിന്നിടുകയാണ്. 1967 ൽ ചന്ദ്രിക പ്രസ്സിൽ പത്രം കല്ലിൽ അച്ച് ചെയ്ത് ഇയ്യം ഉരുക്കി പ്രിന്റ് ചെയ്യുന്ന കാലത്താണ് സി.എ.റഹ്മാൻ പത്ര പ്രവർത്തനം ആരംഭിച്ചത്. നാട്ടിലെ എല്ലാവർക്കും കുട്ടികൾക്കടക്കം സുപരിചിതനായ പത്രപ്രവർത്തകനാണ് അദ്ദേഹം. മുസ്‌ലിം ലീഗിന്റെ സംഘടനാ പ്രവർത്തനത്തിലൂടെയാണ് സി.എ.റഹ്മാൻ പത്രപ്രവർത്തന രംഗത്തേക്ക് കടക്കുന്നത്.

അടുത്ത അവധിദിനം കൊരണപ്പാറയിലേക്ക് പോയാലോ? കൊയിലാണ്ടിയിൽ നിന്ന് ഒന്നര മണിക്കൂറിലെത്താം, കോഴിക്കോടിന്റെ കൊടൈക്കനാലിലേക്ക്; പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയം കൊരണപ്പാറയെ കുറിച്ച് അറിയാം

സഹ്യന്റെ നെറുകയില്‍ പ്രകൃതിയൊരുക്കിയ ദൃശ്യവിസ്മയമാണെന്നു തന്നെ പറയാം കുറ്റ്യാടി മലയോരത്തെ കുറിച്ച്. മലനിരകളും ചെങ്കുത്തായ പാറക്കൂട്ടങ്ങളും താഴ്വരകളും വനങ്ങളും വന്യജീവികളും അരുവികളും ചിത്രശലഭങ്ങളുമെല്ലാം ഒരുക്കുന്ന അപൂര്‍വ വര്‍ണവിസ്മയം. സഞ്ചാരികളുടെ മനം മയക്കുന്നതാണ് ഈ കാനനക്കാഴ്ചകള്‍. കോടക്കാടുകള്‍ മൂടിക്കെട്ടി, ആകാശത്തെ തൊട്ടുരുമ്മി, സഹ്യനിരകള്‍ അതിരിട്ടുനില്‍ക്കുന്ന കിഴക്കന്‍ മലഞ്ചെരുവിലെ പ്രകൃതിയുടെ മുഗ്ധസൗന്ദര്യം സഞ്ചാരികള്‍ക്ക് അപൂര്‍വമായ കാടനുഭവം പകരുമെന്നുറപ്പാണ്. സാഹസികസഞ്ചാരികളെ

അകലാപ്പുഴയിലെ ബോട്ടുകൾ സുരക്ഷിതമോ? അല്ലെന്ന് യാത്രക്കാർ, ഇനിയൊരു അപകടമുണ്ടാകുന്നതിന് മുമ്പേ പരിശോധന കർശനമാക്കണമെന്ന് ആവശ്യം; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ബോട്ട് ഉടമകൾ

കൊയിലാണ്ടി: താനൂർ ബോട്ട് അപകടത്തിന് പിന്നാലെ കേരളത്തിലെ വിനോദസഞ്ചാരത്തിനായുള്ള ബോട്ടുകളുടെ സുരക്ഷ വീണ്ടും ചർച്ചയായിരിക്കുകയാണ്. 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ അപകടത്തെ തുടർന്ന് സംസ്ഥാനത്ത് ബോട്ട് പരിശോധന കർശനമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അകലാപ്പുഴയിലെ ബോട്ട് സർവ്വീസുകളുടെ സുരക്ഷയും ചർച്ചയാവുന്നത്. അടുത്ത കാലത്തായാണ് അകലാപ്പുഴ കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്നത്. കൊയിലാണ്ടി നഗരസഭയിലും

‘സര്‍വ്വരാജ്യ തൊഴിലാളികളേ, സംഘടിക്കുവിന്‍’; ഉജ്ജ്വലമായ സമരപോരാട്ടങ്ങളുടെ സ്മരണ ഉണര്‍ത്തി ഒരു മെയ് ദിനം കൂടി

മെയ് ഒന്ന്. മെയ് ദിനം അഥവാ ലോക തൊഴിലാളി ദിനമാണ് ഇന്ന്. എട്ടു മണിക്കൂര്‍ തൊഴില്‍, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന വ്യവസ്ഥ അംഗീകരിച്ചതിനെ തുടര്‍ന്നാണ് മെയ് ദിനം ആചരിച്ച് തുടങ്ങിയത്. ലോകത്തെ എണ്‍പതോളം രാജ്യങ്ങള്‍ മെയ്ദിനം പൊതു അവധി നല്‍കി ആചരിക്കുന്നുണ്ട്. തൊഴിലാളികളെയും അവര്‍ സമൂഹത്തിന് നല്‍കിയ സംഭാവനകളെയും ഒപ്പം

‘കുഞ്ചന്‍ നമ്പ്യാരുടെ പേരിലുള്ള പുരസ്‌കാരമാണ് ലഭിച്ചതിൽ ഏറ്റവും വലിയ ബഹുമതി, വലിയ സന്തോഷം’; കൊയിലാണ്ടിയുടെ ഓട്ടൻ തുള്ളൽ കലാകാരൻ മുചുകുന്ന് പത്മനാഭന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

സ്വന്തം ലേഖകൻ കൊയിലാണ്ടി: തുള്ളല്‍ എന്ന മഹത്തായ കലാരൂപത്തില്‍ തന്റെതായ ശൈലിയിലൂടെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയ കൊയിലാണ്ടിയുടെ സ്വന്തം കലാകാരനാണ് മുചുകുന്ന് പത്മനാഭന്‍. 2021 ലെ കേരള കലാമണ്ഡലം പുരസ്‌കാരം അടുത്തിടെ നേടിയ അദ്ദേഹത്തെ തേടി വീണ്ടും ഒരു നേട്ടം കൂടി എത്തിയിരിക്കുകയാണ്. തുള്ളല്‍ കലാരൂപത്തിന്റെ ഉപജ്ഞാതാവ് സാക്ഷാല്‍ കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ പേരിലുള്ള

‘അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന് മുമ്പില്‍ ക്യാന്‍സറും ചികിത്സാ ക്ഷീണവുമെല്ലാം ചാലിയാറിലൂടെ അറബിക്കടലിലെത്തി, ആ നമ്പറില്‍ നിന്ന് മെസേജുകളും കഥകളുമൊന്നും വരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസിലൊരു ശൂന്യതയാണ്’; മാമുക്കോയയെ ചികിത്സിച്ച ഡോക്ടറുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

കോഴിക്കോട്: തനതായ ശൈലിയില്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പ്രിയ താരം മാമുക്കോയയുടെ വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ മലയാളികള്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. സിനിമാ നടനെന്ന സെലിബ്രിറ്റി പദവിയുള്ളപ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു കോഴിക്കോട്ടുകാരനായാണ് അദ്ദേഹം എല്ലാക്കാലവും ജീവിച്ചത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ യാത്രയാക്കാനായി നാട് മുഴുവന്‍ കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയത്. മാമുക്കോയയെ അറിയുന്നവരും സിനിമകളിലൂടെ മാത്രമറിയുന്നവരുമായി നിരവധി നിരവധി പേരാണ്