കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; അഭിമുഖം 29ന്


കൊയിലാണ്ടി: കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ (ബോയ്‌സ് എച്ച് എസ് എസ്) വിവിധ വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു.

ഹയര്‍ സെക്കന്ററി വിഭാഗം ഫിസിക്‌സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സീനിയര്‍ ഗസ്റ്റ് അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 29ന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്.