അയച്ച മെസേജിൽ പിശക് ഉണ്ടോ? ഇനി പേടിക്കേണ്ട ഉടൻ തന്നെ തിരുത്താം; എഡിറ്റ് മെസേജ് ഫീച്ചറുമായി വാട്സ്ആപ്പ്


മെസേജുകളിൽ സംഭവിക്കുന്ന അ‌ക്ഷരത്തെറ്റുകൾ പരിഹരിക്കാൻ എഡിറ്റ് മെസേജ് എന്ന പുതിയ ഫീച്ചർ അ‌വതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഏറെ കാലമായി കാത്തിരിക്കുന്ന ഫീച്ചറാണിത്. ഒരു സന്ദേശം അയച്ച് 15 മിനിറ്റ് വരെ മാത്രമാണ് അത് തിരുത്തിനുള്ള എഡിറ്റ് ഓപ്ഷൻ ലഭ്യമാകൂ.

സന്ദേശങ്ങൾ അയയ്‌ക്കുമ്പോൾ അക്ഷരപ്പിശകുകളോ വ്യാകരണ പിശകുകളോ ഉണ്ടായാൽ എഡിറ്റ് മെസേജ് ഫീച്ചർ ഉപയോഗിച്ച് അ‌വ പരിഹരിക്കാൻ സാധിക്കും. പുതിയ ഫീച്ചർ പുറത്തിറക്കുന്ന കാര്യം മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ഫെയ്സ്ബുക്കിലൂടെ അ‌റിയിക്കുകയായിരുന്നു.

പുതിയ എഡിറ്റ് മെസേജ് ഫീച്ചർ അ‌ടങ്ങുന്ന അപ്‌ഡേറ്റ് ഉപയോക്താക്കൾക്കായി കമ്പനി പുറത്തിറക്കാൻ തുടങ്ങിയെന്ന് മെറ്റാ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് എല്ലാ ഉപയോക്താക്കൾക്കും ഉടനടി ലഭ്യമാകില്ല, കാരണം ആപ്പ് കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നതിനാൽ ഇതിന് കുറച്ച് സമയമെടുക്കും. എങ്കിലും അ‌ധികം ​വൈകാതെ എല്ലാവരിലേക്കും പുതിയ ഫീച്ചർ എത്തും.

മെസേജ് എഡിറ്റ് ബട്ടൺ

ഇതുവരെ അയച്ച മെസേജുകളിൽ തെറ്റുകൾ ഉണ്ടെങ്കിൽ നമ്മൾ ആ മെസേജ് മൊത്തത്തിൽ ഡിലീറ്റ് ചെയ്ത് പുതിയ മെസേജ് ടൈപ്പ് ചെയ്ത് അയക്കുന്ന രീതിയാണ് നിങ്ങൾക്കുള്ളതെങ്കിൽ ഇനി മെസേജ് മൊത്തത്തിൽ ഡിലീറ്റ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. മെസേജ് എഡിറ്റ് ബട്ടണിലൂടെ നിങ്ങൾക്ക് എളുപ്പത്തിൽ തെറ്റുകൾ തിരുത്താൻ സാധിക്കും. അക്ഷരത്തെറ്റുകൾ തിരുത്തുകയോ വാക്കുകൾ മാറ്റുകയോ, എന്തിന് മെസേജ് തന്നെ മൊത്തത്തിൽ മാറ്റുകയോ ചെയ്യാൻ ഈ എഡിറ്റ് മെസേജ് ഫീച്ചർ സഹായിക്കും.

15 മിനുറ്റ് സമയം

തെറ്റായി അയക്കുന്ന മെസേജുകൾ കാരണം ഉണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ പുതിയ വാട്സ്ആപ്പ് ഫീച്ചർ സഹായിക്കുന്നു. 15 മിനിറ്റ് സമയപരിധി ലഭിക്കുന്നു എന്നതും വളരെ മികച്ച കാര്യമാണ്. സാധാരണയായി മെസേജുകൾ ടൈപ്പ് ചെയ്ത് അയച്ച് പിന്നീട് വായിച്ച് നോക്കുമ്പോഴാണ് തെറ്റുകൾ കണാറുള്ളത്. 15 മിനുറ്റ് നേരം സമയം ലഭിക്കുന്നതിനാൽ തന്നെ വായിക്കാനും എഡിറ്റ് ചെയ്യാനുമുള്ള സമയം ഇതിൽ ലഭിക്കുന്നു. വലിയ മെസേജുകളാണ് അയക്കുന്നത് എങ്കിൽ മാത്രം ഈ സമയം പോരാതെ വന്നേക്കും.

പുതിയ ഫീച്ചർ നിങ്ങൾക്കും ലഭിക്കും

വാട്സ്ആപ്പ് എഡിറ്റ് മെസേജ് ഓപ്ഷനുള്ള പുതിയ അപ്‌ഡേറ്റ് എല്ലാ ഉപയോക്താക്കൾക്കുമായി പുറത്തിറക്കാൻ തുടങ്ങിയെന്ന് മെറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി സ്ഥിരീകരിച്ചു. ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും വേഗം ലഭ്യമാകണം എന്നില്ല. ആപ്പ് കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നതിനാൽ എല്ലാവരിലേക്കും പുതിയ അപ്ഡേറ്റ് എത്താൻ കുറച്ച് സമയമെടുക്കും. നിങ്ങളുടെ ഫോണിൽ പുതിയ അപ്ഡേറ്റ് ലഭിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ എങ്ങനെയാണ് മെസേജുകൾ എഡിറ്റ് ചെയ്യുന്നത് എന്നും നോക്കാം.

വാട്സ്ആപ്പ് എഡിറ്റ് ഫീച്ചർ ഉപയോഗിക്കേണ്ടതെങ്ങനെ

1. വാട്സ്ആപ്പ് ആപ്പ് തുറന്ന് ഏതെങ്കിലും ചാറ്റ് ഓപ്പൺ ചെയ്യുക

2. നിങ്ങൾ അയച്ച മെസേജിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ മെസേജിൽ ദീർഘനേരം അമർത്തുക.

3. മെസേജ് സെലക്റ്റ് ആകുന്നതിനൊപ്പം എഡിറ്റ് മെസേജ് ഓപ്‌ഷൻ കാണാം

4. എഡിറ്റ് മെസേജ് ഓപ്ഷൻ തിരഞ്ഞെടുത്ത് ടെക്‌സ്‌റ്റ് മാറ്റാൻ ടാപ്പുചെയ്യുക