Category: Uncategorized

Total 2638 Posts

കാലിക്കറ്റ് സര്‍വകലാശാല നാല് വര്‍ഷബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അറിയാം വിശദമായി

കോഴിക്കോട്: 2024-25 അദ്ധ്യയന വര്‍ഷത്തേക്കുള്ള കാലിക്കറ്റ് സര്‍വകലാശാലാ ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ 1ന് വൈകിട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലായി 311 കോളേജുകളിലേക്കാണ് പ്രവേശനം. ഇതില്‍ 35 ഗവ. കോളേജുകള്‍, 47 എയ്ഡഡ് കോളേജുകള്‍, 219 സ്വാശ്രയ കോളേജുകള്‍, സര്‍വകലാശാലയുടെ

എഴുത്തുകാരന്‍ ഷാജീവ് നാരായണന്റെ ‘ഒറ്റയാള്‍ക്കൂട്ടം’ കഥാസമാഹാരം പ്രകാശനം ചെയ്തു.

കൊയിലാണ്ടി: യുവ എഴുത്തുകാരന്‍ ഷാജീവ് നാരായണന്റെ ‘ഒറ്റയാള്‍ക്കൂട്ടം’ കഥാസമാഹാരം പ്രകാശനം ചെയ്തു. പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ കഥാസമാഹാരം പ്രകാശനം ചെയ്ത് സംസാരിച്ചു. ആഘോഷ ഘട്ടത്തില്‍ ചേര്‍ത്തു പിടിക്കേണ്ടതിനെ മലയാളികള്‍ വിട്ടു കളയുന്ന രീതിയാണ് വര്‍ത്തമാനകാലത്ത് പലസ്ഥലത്തും പ്രകടമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊയിലാണ്ടി ടൗണ്‍ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുധാ കിഴക്കെപ്പാട്ടില്‍ അധ്യക്ഷത

കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഗസ്റ്റ് അധ്യാപക നിയമനം; അറിയാം വിശദമായി

കുറ്റ്യാടി: കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഇംഗ്ലീഷ്(സീനിയര്‍), മാത്തമാറ്റിക്‌സ്(സീനിയര്‍), ഫിസിക്‌സ്(സീനിയര്‍), ബോട്ടണി(സീനിയര്‍ ആന്റ് ജൂനിയര്‍ എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. അഭിമുഖം മെയ് 21ന് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കുന്നതായിരിക്കും. മേപ്പയൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം

ചിങ്ങപുരം വടക്കെക്കുനി ആയിശോമ്മ ഹജ്ജുമ്മ അന്തരിച്ചു

ചിങ്ങപുരം: വടക്കെക്കുനി (കാട്ടിൽ) ആയിശോമ്മ ഹജ്ജുമ്മ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: വടക്കെക്കുനി കുഞ്ഞിമൊയ്‌ദീൻ മക്കൾ: ഷമീർ ഖത്തർ, നജീബ്ബ് (sky ട്രാവൽസ് കൊയിലാണ്ടി )ബുഷ്‌റ മരുമക്കൾ: നഷീദ, റജുല, ഉമ്മർ കോയ (പൂക്കാട്)

സ്കൂൾ തുറക്കുന്നതിന് മുന്നേ വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കാം; കൊയിലാണ്ടിയിൽ സ്കൂ‌ൾ വാഹനങ്ങളുടെ പരിശോധന മെയ് 22, 29 തിയ്യതികളിൽ

കൊയിലാണ്ടി: സ്‌കൂൾ കുട്ടികളുടെ സുരക്ഷയും സുഗമമായ യാത്ര സൗകര്യവും മുൻ നിർത്തി 2024-25 അധ്യയന വർഷം സ്കൂ‌ൾ തുറക്കുന്നതിന് മുൻപായി കൊയിലാണ്ടി താലൂക്കിലുള്ള സ്കൂ‌ൾ വാഹനങ്ങളുടെ പരിശോധന 2 ദിവസങ്ങളിലായി നടക്കുന്നതായിരിക്കുമെന്ന് ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. വാഹന പരിശോധന മെയ് 22 ന് പയ്യോളി ​ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ​ഗ്രൗണ്ടിലും

താക്കീതുകൾ വകവെക്കാതെ സേവനത്തിലേർപ്പെട്ടു, ഒടുവിൽ വീര മൃത്യു; പുറക്കാടെ ധീര ജവാൻ കൈനോളി സുകുമാരനെ ആദരിച്ചു

പുറക്കാട്: ഇന്ത്യൻ പീസ് കീപ്പിംഗ് ഫോഴ്സ് ഇൻ്റലിജൻസ് കോറിൽ സേവനത്തിനിടെ വീര മൃത്യു വരിച്ച കൈനോളി സുകുമാരനെ ആദരിച്ചു. മിലറ്റിറി ഇൻ്റലിജൻസിനു വേണ്ടി ക്യാപ്റ്റൻ അംഗിത് ത്യാഗി ഗൗരവ് പത്രം കൈമാറി. സഹോദരങ്ങളായ ജാനകിയമ്മ ലക്ഷമിക്കുട്ടിയമ്മ, ദാമോദരൻ നായർ, അച്ചുതൻ നായർ, കാർത്യായനി അമ്മ, പത്മനാഭൻ നായർ എന്നിവർ ഏറ്റുവാങ്ങി. 1980 ലാണ് സുകുമാരൻ ഇന്ത്യൻ

മാഹിയില്‍ ഓട്ടോറിക്ഷയില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; നിലവിളിച്ചതോടെ യുവതിയെ റോഡില്‍ തള്ളിയിട്ടു, ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ

മാഹി: ഓട്ടോറിക്ഷയില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവറടക്കം രണ്ട് പേര്‍ മാഹിയില്‍ പിടിയില്‍. ഓട്ടോ ഡ്രൈവര്‍ തലശ്ശേരി വയലളം നങ്ങാറത്ത് പീടികയിലെ പി.കെ പ്രദീപന്‍(60), ചെമ്പിലോട് സ്വദേശി മൗവ്വഞ്ചേരിയിലെ വിനോദന്‍(55) എന്നിവരെയാണ് ന്യൂമാഹി എസ്.ഐ അനീഷ് അറസ്റ്റ് ചെയ്തത്. ന്യൂമാഹി മാടപ്പീടികയ്ക്കടുത്ത് പാറലില്‍ മെയ് 13ന് രാത്രി 8മണിയോടെയാണ് സംഭവം. യുവതി ടൗണിലേക്ക്

പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ നിർബന്ധമാണോ? വസ്തുത അറിയാം

തിരുവനന്തപരം: ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്ക് നിർബന്ധമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് പെതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പ്ലസ് ‌വൺ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് മതിയാകുന്നതാണ്. പട്ടിക ജാതി / പട്ടിക വർഗ്ഗ /ഒ.ഇ.സി വിദ്യാർത്ഥികൾ മാത്രമേ പ്രവേശന സമയത്ത് വില്ലേജ് ആഫീസിൽ

മഴ പെയ്തതോടെ മണ്ണ് ഒലിച്ചിറങ്ങി, റോഡ് ചെളിക്കുളമായി; ദുരിതത്തിലായി പുളിയഞ്ചേരി എം.ജി.എൻ കലാസമിതിക്ക് സമീപത്തെ 15- ഓളം വീട്ടുകാർ

കൊയിലാണ്ടി: മഴ പെയ്തതോടെ നിലവിലുണ്ടായിരുന്ന വഴിയുമടഞ്ഞ് ദുരിതത്തിലായി പുളിയഞ്ചേരി എം.ജി.എൻ. കലാസമിതിക്ക് സമീപത്തെ വീട്ടുകാർ. നന്തി – ചെങ്ങോട്ടു കാവ് ബൈപ്പാസ് നിർമ്മാണത്തിനിന്റെ ഭാ​ഗമായി ഇറക്കിയ മണ്ണ് ഇന്നലെയുണ്ടായ ശക്തമായ മഴയിൽ ഒലിച്ചിറങ്ങിയതാണ് ഇപ്പോഴത്തെ യാത്രാദുരിതത്തിന് കാരണം. പാതയിൽ ചെളി നിറഞ്ഞ് നിൽക്കുന്നതിനാൽ കാൽനടപോലും പ്രയാസമാണെന്ന് പ്രദേശവാസിയായ നാഗത്ത് ബാലൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

ഹജ്ജ് തീർത്ഥാടകർക്ക് യാത്രയയപ്പ് നൽകി കീഴരിയൂർ മഹല്ല് കോ-ഓഡിനേഷൻ കമ്മറ്റി

കീഴരിയൂർ: കീഴരിയൂരിൽ നിന്ന് ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ പോകുന്നവർക്ക് കീഴരിയൂർ മഹല്ല് കോ-ഓഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി. കീഴരിയൂർ മഹല്ല് ഖാദി അബ്ദുൽ വാഹിദ് വാഫി ഉദ്‌ഘാടനം ചെയ്തു. മഹല്ല് കോഓഡിനേഷൻ കമ്മറ്റി ചെയർമാൻ കേളോത്ത് മമ്മു അധ്യക്ഷത വഹിച്ചു. എ.പി അസീസ് മാസ്റ്റർ,സഈദ് തയ്യിൽ,തോട്ടത്തിൽ പോക്കർ, കെ.ടി അബ്ദുറഹിമാൻ,