Category: Uncategorized

Total 2638 Posts

എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ പിടിച്ചെടുത്ത് യു.ഡി.എസ്.എഫ്

തേഞ്ഞിപ്പലം: എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് സര്‍വകലാശാല യൂണിയന്റെ 5 ജനറല്‍ സീറ്റുകള്‍ യു.ഡി.എസ്.എഫിന്. ചെയര്‍പേഴ്‌സണ്‍ -നിധിന്‍ ഫാത്തിമ പി (ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്), ജനറല്‍ സെക്രട്ടറി -മുഹമ്മദ് സഫ് വാന്‍, വൈസ് ചെയര്‍മാന്‍ -അര്‍ഷാദ് പി കെ. വൈസ് ചെയര്‍പേഴ്സണ്‍ -ഷബ്ന കെ.ടി. ജോയിന്റ് സെക്രട്ടറി -അശ്വിന്‍ നാഥ് കെ.പി എന്നിവരാണ് വിജയികള്‍.

2020 ല്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയായ ബന്ധുവിന് 140 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

മലപ്പുറം: എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവു ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ 9.75ലക്ഷം രൂപ പിഴയും പ്രതി അടക്കണം. 2020 ല്‍ കോട്ടക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി വന്നിരിക്കുന്നത്. പിഴ കൂടാതെ ശിക്ഷ ഒരുമിച്ചു

വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കൊയിലാണ്ടി നഗരസഭയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് ബാലസഭ

കൊയിലാണ്ടി: വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കൊയിലാണ്ടി നഗരസഭയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് ബാലസഭ. എസ്.എസ്.എല്‍.സി, പ്ലസ്ടു. എല്‍.എസ്.എസ്. യു.എസ്.എസ്, എം.എം.എസ് എന്നീ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെയാണ് ബാലസഭ യുടെ നേതൃത്വത്തില്‍ പി.എം.എ.വൈ (നഗരം )ലൈഫ് ഭവന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചത്. വിജയം കൈവരിച്ച എല്ലാ കുട്ടികള്‍ക്കും അനുമോദന പത്രം നല്‍കി. പരിപാടി യുടെ

‘അഭിഭാഷകരുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക’; കൊയിലാണ്ടിയില്‍ പ്രതിഷേധവുമായി ലോയേഴ്‌സ് യൂനിയന്‍

കൊയിലാണ്ടി: കേരള ബാര്‍ കൗണ്‍സിലിന്റെ ഭരണ സമിതി പിരിച്ചുവിട്ട് ഏകപക്ഷീയമായി പുതിയ ഭാരവാഹികളെ നിയമിച്ച ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി ആള്‍ ഇന്ത്യലോയേഴ്‌സ് യൂനിയന്‍ പ്രതിഷേധ കൂട്ടായമകള്‍ സംഘടിപ്പിച്ചു. അഭിഭാഷകരുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, കേന്ദ്ര ബാര്‍ കൗണ്‍സിലിന്റെ പിന്‍വാതില്‍ ഭരണം അവസാനിപ്പിക്കുക, ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടത്തുക, എന്നീ ആവശ്യങ്ങള്‍

മണ്ണിനെ അറിയാം പഠിക്കാം; മഴക്കാല പച്ചക്കറി കൃഷിയ്ക്ക് തുടക്കമിട്ട് മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍

മേപ്പയ്യൂര്‍: മഴക്കാല പച്ചക്കറി കൃഷിയ്ക്ക് തുടക്കമിട്ട് മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍. വി.എച്ച്.എസ്.സി കാര്‍ഷിക വിദ്യാര്‍ത്ഥികളും എന്‍.എസ്.എസ് യൂണിറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് കൃഷി തോട്ടം ഒരുക്കിയത്. പച്ചക്കറി കൃഷി ചെയ്തു പഠിക്കുന്നതിനോടൊപ്പം മണ്ണിനെ പറ്റിയും ശാസ്ത്രീയ കൃഷി മുറകളെ പറ്റിയും പഠിച്ച് കൃഷിയെ അടുത്തറിയുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. മേപ്പയൂര്‍ പഞ്ചായത്ത് കൃഷിഭവനും വി.എച്ച്.എസ്.സി യും

സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാമത്; അഭിമാനമായി നടുവത്തുർ സ്വദേശി അതുൽ

കൊയിലാണ്ടി: സർക്കാർ ജോലിയെന്ന സ്വപ്നം നടുവത്തുർ സ്വദേശി അതുൽ നേടിയെടുത്തത് കോവലമൊരു റാങ്ക് നേടിയല്ല, കേരളത്തിലെ ഒന്നാം റാങ്ക് കരസ്ഥമാക്കിയാണ്. തന്റെ കഠിന പ്രയത്നത്തിലൂടെ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കാണ് അതുൽ നേടിയെടുത്തത്. ഇതോടെ ഇന്ന് നിലവിൽ വന്ന സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് റാങ്ക് ലിസ്റ്റ് കൊയിലാണ്ടിക്ക് അഭിമാനമായി

കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു; കേരളത്തിൽ ജൂൺ 17ന് ബലിപെരുന്നാൾ

കോഴിക്കോട്: കേരളത്തിൽ നാളെ ദുൽ ഹിജ്ജ ഒന്ന്. കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ്

തൃശ്ശൂർ ഡിസിസി ഓഫീസിൽ കയ്യാങ്കളി; കെ മുരളീധരൻറെ അനുയായിക്ക് മർദ്ദനം, പൊട്ടിക്കരഞ്ഞ് ഡിസിസി സെക്രട്ടറി

തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെ തൃശ്ശൂർ ഡിസിസി ഓഫീസിൽ കയ്യാങ്കളി. ഡിസിസി ഓഫീസിൽ കെ മുരളീധരൻ്റെ അനുയായിയെ കൈയ്യേറ്റം ചെയ്തതായാണ് ആരോപണം. മുരളീധരൻ്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സജീവൻ കുര്യച്ചിറയ്ക്കാണ് മർദ്ദനമേറ്റത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളുകയായിരുന്നുവെന്ന് സജീവൻ കുര്യച്ചിറ

കൊല്ലത്ത് നിയന്ത്രണം വിട്ട ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; പ്രദേശത്ത് വൈദ്യുതി നിലച്ചു

കൊയിലാണ്ടി: കൊല്ലത്ത് ടോറസ് വണ്ടിയിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ടോറസ് ലോറി നിയന്ത്രണംവിട്ട് കൊല്ലം ടൗണിലെ ഇലക്ട്രിക് പോസ്റ്റിന് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നിലവില്‍ ഇലക്ട്രിക് പോസ്റ്റ് പൊട്ടി റോഡിലേയ്ക്ക് ചാഞ്ഞു നില്‍ക്കുന്ന നിലയിലാണുള്ളത്. ഇടിയുടെ ആഘാതത്തില്‍ ടോറസിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോതെന്നാണ് സൂചന. നിലവില്‍ കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തെത്തി  പോസ്റ്റ്

പൂഴിത്തോട് മാവട്ടം വനമേഖലയില്‍ ഉരുള്‍പൊട്ടി; കടന്തറ പുഴയില്‍ ജലനിരപ്പുയര്‍ന്നു, ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

ചക്കിട്ടപാറ: പൂഴിത്തോട് മാവട്ടം വനമേഖലയില്‍ ഉരുള്‍പൊട്ടി. പൂഴിത്തോട് അനങ്ങംപാറയുടെ മേല്‍ഭാഗത്ത് വനമേഖലയിലാണ് ഉരുള്‍പൊട്ടിയത്. പൂഴിത്തോട് മേഖലയില്‍ രാത്രിയിലും മഴ തുടര്‍ന്നിരുന്നു. തുടര്‍ന്ന് കടന്തറ പുഴയില്‍ വെള്ളം ക്രമാതീതമായി വര്‍ധിച്ചു. ഇല്ല്യാനി, മുത്തേട്ട് പുഴകളിലും ജലത്തിന്റെ അളവ് കൂടിയിട്ടുണ്ട്. പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും പുഴയില്‍ ഇറങ്ങരുതെന്നും ചെമ്പനോട വില്ലേജ് ഓഫിസര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ