വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കൊയിലാണ്ടി നഗരസഭയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് ബാലസഭ


കൊയിലാണ്ടി: വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കൊയിലാണ്ടി നഗരസഭയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് ബാലസഭ. എസ്.എസ്.എല്‍.സി, പ്ലസ്ടു. എല്‍.എസ്.എസ്. യു.എസ്.എസ്, എം.എം.എസ് എന്നീ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെയാണ് ബാലസഭ യുടെ നേതൃത്വത്തില്‍ പി.എം.എ.വൈ (നഗരം )ലൈഫ് ഭവന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചത്.


വിജയം കൈവരിച്ച എല്ലാ കുട്ടികള്‍ക്കും അനുമോദന പത്രം നല്‍കി. പരിപാടി യുടെ നഗരസഭാ തല ഉദ്ഘാടനം കുറുവങ്ങാട്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ രചന വി.ആര്‍ പദ്ധതി വിശദീകരിച്ചു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ എം.പി. ഇന്ദുലേഖ ആശംസകള്‍ നേര്‍ന്നു. സുധിന സ്വാഗതവും തങ്ക നന്ദിയും പറഞ്ഞു.