പരിസ്ഥിതി ദിനാചരണവും വൃക്ഷത്തെ നടീലും നടത്തി തിക്കോടി ദയ സ്‌നേഹതീരം


തിക്കോടി: പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈകള്‍ നടീലും നടത്തി തിക്കോടി ദയ സ്‌നേഹതീരം. വാര്‍ഡ് മെമ്പര്‍ ഉസ്‌ന എ.വി. ഉദ്ഘാടനം ചെയ്തു. പ്രശസ്ത ജൈവകര്‍ഷകന്‍ സത്യന്‍ പി.ടി. പരിസ്ഥിതി ദിന സന്ദേശം നല്‍കി.

തഖ്വ മൊയ്തു ഹാജി, സാഹിറ ജമാല്‍ പി.കെ, പ്രഭാകരന്‍ വി.കെ, രതുന്യ എ.പി എന്നിവര്‍ സംസാരിച്ചു. കെ. ബഷീര്‍ അധ്യക്ഷത വഹിച്ചു. നിമിഷ കെ.വി സ്വാഗതവും സിനിമോള്‍. പി നന്ദിയും പറഞ്ഞു.