സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാമത്; അഭിമാനമായി നടുവത്തുർ സ്വദേശി അതുൽ


കൊയിലാണ്ടി: സർക്കാർ ജോലിയെന്ന സ്വപ്നം നടുവത്തുർ സ്വദേശി അതുൽ നേടിയെടുത്തത് കോവലമൊരു റാങ്ക് നേടിയല്ല, കേരളത്തിലെ ഒന്നാം റാങ്ക് കരസ്ഥമാക്കിയാണ്. തന്റെ കഠിന പ്രയത്നത്തിലൂടെ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കാണ് അതുൽ നേടിയെടുത്തത്. ഇതോടെ ഇന്ന് നിലവിൽ വന്ന സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് റാങ്ക് ലിസ്റ്റ് കൊയിലാണ്ടിക്ക് അഭിമാനമായി മാറി.

കൊയിലാണ്ടി പെഗാസസ് പി എസ് സി കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥിയാണ് അതുൽ. പി എസ് സി പരീക്ഷയിൽ നേരത്തെയും അതുൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞവർഷം നിലവിൽ വന്ന എംഎസ്പി റാങ്ക് ലിസ്റ്റിലായിരുന്നു അതുൽ ഒന്നാമതെത്തിയത്.

നടുവത്തുരിലെ ചെറുവത്തൂർ വീട്ടിൽ രാജീവൻ പിയുടെയും രജനി വിയുടെയും മകനാണ് അതുൽ.