എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ പിടിച്ചെടുത്ത് യു.ഡി.എസ്.എഫ്


തേഞ്ഞിപ്പലം: എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് സര്‍വകലാശാല യൂണിയന്റെ 5 ജനറല്‍ സീറ്റുകള്‍ യു.ഡി.എസ്.എഫിന്.
ചെയര്‍പേഴ്‌സണ്‍ -നിധിന്‍ ഫാത്തിമ പി (ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്), ജനറല്‍ സെക്രട്ടറി -മുഹമ്മദ് സഫ് വാന്‍, വൈസ് ചെയര്‍മാന്‍ -അര്‍ഷാദ് പി കെ. വൈസ് ചെയര്‍പേഴ്സണ്‍ -ഷബ്ന കെ.ടി. ജോയിന്റ് സെക്രട്ടറി -അശ്വിന്‍ നാഥ് കെ.പി എന്നിവരാണ് വിജയികള്‍.

രണ്ട് ജില്ലകളിലും യുഡിഎസ്എഫ് മുന്നേറി. മലപ്പുറം, കോഴിക്കോട് ജില്ലാ സീറ്റുകളാണ് യുഡിഎസ്എഫ് സ്വന്തമാക്കിയത്. റീകൗണ്ടില്‍ 3 വോട്ടുകള്‍ക്കാണ് പാലക്കാട് സീറ്റ് യുഡിഎസ്എഫിന് നഷ്ടമായത്. മൂന്ന് സീറ്റാണ് എസ്.എഫ്.ഐ. നേടിയത്. തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് എസ്.എഫ്.ഐ വിജയിച്ചത്.

മലപ്പുറം-പി.കെ മുബഷീര്‍, കോഴിക്കോട്- ജാഫര്‍ടി, തൃശ്ശൂര്‍- പി.ആര്‍ സായൂജ്, വയനാട് സിജോ ജോര്‍ജ്, പാലക്കാട് എസ്. അഭിനന്ദ്.