കൊല്ലത്ത് നിയന്ത്രണം വിട്ട ടോറസ് ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; പ്രദേശത്ത് വൈദ്യുതി നിലച്ചു


കൊയിലാണ്ടി: കൊല്ലത്ത് ടോറസ് വണ്ടിയിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ടോറസ് ലോറി നിയന്ത്രണംവിട്ട് കൊല്ലം ടൗണിലെ ഇലക്ട്രിക് പോസ്റ്റിന് ഇടിക്കുകയായിരുന്നു.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നിലവില്‍ ഇലക്ട്രിക് പോസ്റ്റ് പൊട്ടി റോഡിലേയ്ക്ക് ചാഞ്ഞു നില്‍ക്കുന്ന നിലയിലാണുള്ളത്. ഇടിയുടെ ആഘാതത്തില്‍ ടോറസിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോതെന്നാണ് സൂചന.

നിലവില്‍ കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തെത്തി  പോസ്റ്റ് നന്നാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമേ കൊല്ലം ടൗണില്‍ വൈദ്യുതബന്ധം പുനസ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്നാണ് ലഭിക്കുന്ന വിവരം.