Category: Push.

Total 2110 Posts

കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; 115 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 1749 പേര്‍ ചികിത്സയില്‍

കോഴിക്കോട്: കേരളത്തില്‍ 115 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിതീകരിച്ചു. രോഗലക്ഷണങ്ങളുമായി നിലവില്‍ 1749 പേര്‍ ചികിത്സയിലാണുളളത്. എറണാകുളം ,തിരുവനന്തപുരം ജില്ലകളിലാണ് കൂടുതലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഈ ജില്ലകളില്‍ പ്രത്യേകം ശ്രദ്ധ വേണമെന്നും ആശുപത്രികളില്‍ എത്തുന്നവരും ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഐസോലേഷന്‍, ഐ.സി.യു

പേരാമ്പ്ര ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം

പേരാമ്പ്ര: മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ.ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ (അരിത്തമെറ്റിക് കം ഡ്രോയിംഗ്) ഒഴിവിലേക്ക് ഡിസംബർ 22ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബി ടെക്/ഡിപ്ലോമ യോഗ്യത ഉള്ളവർ ബന്ധപ്പെട്ട രേഖകളും അസൽ പകർപ്പുകളും സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (2 എണ്ണം) സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്‌ ഫോൺ: 9400127797.

മാനാഞ്ചിറയില്‍ കുഴഞ്ഞുവീണയാള്‍ മരിച്ചു; ഗവര്‍ണറുടെ സന്ദര്‍ശനം കാരണം ഗതാഗത തടസമുണ്ടായതാണ് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതെന്ന് സിപിഎം

കോഴിക്കോട്: മിഠായി തെരുവില്‍ ഗവര്‍ണര്‍ എത്തുന്നതിന് മുമ്പ് കുഴഞ്ഞുവീണയാള്‍ മരിച്ചു. ചേവായൂര്‍ സ്വദേശി അശോകന്‍ അടിയോടിയാണ് മരിച്ചത്. എഴുപത് വയസായിരുന്നു. ഗവര്‍ണര്‍ മാനാഞ്ചിറയില്‍ എത്തുന്നതിന് അഞ്ചു മിനുറ്റ് മുമ്പായിരുന്നു എല്‍ഐസി ബസ് സ്‌റ്റോപില്‍ അശോകന്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് 14 മിനുട്ടിനുള്ളില്‍ അശോകനെ ബീച്ച് ആശുപത്രിയില്‍ എത്തിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ ഗവര്‍ണറുടെ സന്ദര്‍ശനം കാരണം ഗതാഗത

നാളെ സംസ്ഥാന വ്യാപക പഠിപ്പ്‌മുടക്ക്; കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി മാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ്, വ്യാപക പ്രതിഷേധം

കോഴിക്കോട്‌: കാലിക്കറ്റ് സര്‍വകലാശാലയില്‍ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എഐഎസ്എഫ് അറിയിച്ചു. സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനാണ് ചാന്‍സര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ചാന്‍സര്‍ പങ്കെടുത്ത സെമിനാര്‍ വേദിയിലേക്ക് എഐഎസ്എഫ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ചിന് നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തുകയും

എ ഐ ക്യാമറയില്‍ കുടുങ്ങി പണികിട്ടിയോ? എങ്കില്‍ ഇനി ഫൈനുകള്‍ മൊബൈല്‍ ഫോണ്‍ വഴി തന്നെ അടയ്ക്കാം,  അറിയാം വിശദമായി

കോഴിക്കോട്: നമ്മുടെ വാഹനങ്ങള്‍ക്ക് ലഭിക്കുന്ന എ ഐ ക്യാമറ ഫൈനുകളോ മറ്റ് ഇ ചല്ലാനുകളോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും അടയ്ക്കാം. ചെയ്യേണ്ടത് എന്തൊക്കെയെന്ന് അറിയാം വിശദമായി. 1 ആദ്യമായി നമ്മുടെ മൊബൈലില്‍ എം പരിവാഹന്‍ എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. തുറക്കുക. 2 അതിലെ ‘ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ്’ എന്ന ബട്ടണ്‍ അമര്‍ത്തുക. 3 തുടര്‍ന്ന് ‘ചെലാന്‍

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ കെട്ടിട നിര്‍മാതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്; കോടികള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകള്‍

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കെട്ടിട നിര്‍മാതാക്കളുടെയും ആര്‍ക്കിടെക്റ്റുമാരുടെയും വീടുകുളിലും വസതികളിലും ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ പിരശോധനയില്‍ കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തി. മലപ്പുറം മഞ്ചേരിയിലെ നിര്‍മാണ്‍ ഗ്രൂപ്പിന്റെ ഉടമയുടെ വീട്ടില്‍ നിന്നും 18 കോടി രൂപ പിടിച്ചെടുത്തു. കോഴിക്കോട്ടെ ഗണേഷന്‍ എന്നയാളുടെ വീട്ടില്‍ നിന്നും 5 കോടിയുടെ

തൊഴിലന്വേഷകർക്ക് സന്തോഷവാര്‍ത്ത; നിരവധി അവസരങ്ങളുമായി ഡിസംബർ 19ന് കോഴിക്കോട്‌ സൗജന്യ സ്കിൽ ഫെയർ

കോഴിക്കോട്‌: തൊഴിലന്വേഷകർക്ക് നിരവധി അവസരങ്ങളുമായി കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തിൽ സൗജന്യ സ്കിൽ ഫെയർ സംഘടിപ്പിക്കുന്നു. തൊഴിലുകളിലേക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനവും ഇതിന്റെ ഭാഗമായി ഒരുക്കും. ഡിസംബർ 19ന് വെസ്റ്റ്ഹിൽ ഗവ. പോളിടെക്‌നിക് കോളേജിൽ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് സ്കിൽ ഫെയർ സംഘടിപ്പിക്കുന്നത്. 1000 ത്തിൽ അധികം തൊഴിലുകളിലേക്കുള്ള

കൊയിലാണ്ടി മന്ദമംഗലത്ത് ഇരുപതുകാരി കിണറ്റിൽ വീണ് മരിച്ച നിലയിൽ

കൊയിലാണ്ടി: മന്ദമംഗലത്ത്‌ കിണറ്റില്‍ വീണ് ഇരുപതുകാരി മരിച്ച നിലയില്‍. കൊയിലാണ്ടി കൊല്ലം സിൽക്ക് ബസാറിന് സമീപം നാല് പുരക്കൽ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന തിരുനെല്‍വേലി സ്വദേശി മാരിസ്വാമിയുടെ മകള്‍ മുത്തുലക്ഷ്മി ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെയാണ് മുത്തുലക്ഷ്മിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. കണ്ണൂരിലെ കോളേജില്‍ പഠിക്കുന്ന കുട്ടി ഇന്നലെ രാവിലെയോടെ വീട്ടില്‍ നിന്നും

കുറ്റ്യാടി ഉൾപ്പെടെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ നിയമനം; വിശദാംശങ്ങൾ അറിയാം

കുറ്റ്യാടി: ആരോഗ്യവകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിലെ നഗരപരിധിയിലും വടകര, നാദാപുരം, കുറ്റ്യാടി, മരുതോങ്കര ഉൾപ്പെടെയുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ നിലവിൽ ഒഴിവുള്ള ഡോക്ടർ തസ്തികകളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും, കൗൺസിൽ രജിസ്ട്രേഷൻ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഡിസംബർ

വിസ്മയകാഴ്ച കാണാന്‍ ഒരുങ്ങിക്കോളൂ; ആകാശത്ത് ഇനി രണ്ടുനാള്‍ ‘മിഥുനക്കൊള്ളിമീന്‍’ സഞ്ചാരം

കോഴിക്കോട്: വാനനീരിക്ഷകര്‍ കാത്തിരുന്ന ആ ദിനം വന്നെത്തി. ആകാശത്തിനി രണ്ടു നാള്‍ മിഥുനക്കൊള്ളിമീനീന്റെ വിസ്മയ കാഴ്ചകള്‍. എല്ലാവര്‍ഷവും ഡിസംബര്‍ ആറു മുതല്‍ 17വരെയുള്ള ദിവസങ്ങളില്‍ കാണുന്ന ഉല്‍ക്കാപ്രവാഹമാണ് മിഥുനക്കൊള്ളിമീനുകള്‍ അഥവാ ജെമിനിഡ് ഉല്‍ക്കാപ്രവാഹം. ഫെയ്ത്ത് ഓണ്‍ 3200 എന്നറിയപ്പെടുന്ന ക്ഷുദ്രഗ്രഹത്തിന്റെ അവശിഷ്ടങ്ങളാണ് ഇവ. പ്രത്യേക നിരീക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ തന്നെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന