Category: Push.

Total 2110 Posts

കോഴിക്കോട് ആനക്കുളത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്നു, ഒടുവില്‍ പിടിവീണു; യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: മോഷ്ടിച്ച ഇരുചക്ര വാഹനത്തില്‍ കറങ്ങി നടന്ന യുവാക്കള്‍ പിടിയിലായി. കോഴിക്കോട് ആനക്കുളത്തെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച യുവാക്കളാണ് കുറ്റിപ്പുറത്ത് പിടിയിലായത്. കുറ്റിപ്പുറം സ്വദേശികളായ ഷാഹുല്‍ ഹമീദ് (38), വൈഷ്ണവ് (23) എന്നിവരെയാണ് ടൗണ്‍ പൊലീസ് കുറ്റിപ്പുറത്ത് നിന്ന് പിടികൂടിയത്. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ടൗണ്‍

തേക്കും പ്ലാവും ഉള്‍പ്പെടെയുള്ള മരങ്ങള്‍ സ്വന്തമാക്കാന്‍ അവസരം; മൂടാടി പഞ്ചായത്തിന്റെ മരം ലേലം വെള്ളിയാഴ്ച, വിശദാംശങ്ങള്‍ അറിയാം

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട്, പഴയ ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട് എന്നിവിടങ്ങളിലെ മരങ്ങള്‍ ലേലം ചെയ്യുന്നു. പ്ലാവ്, തേക്ക്, മഹാഗണി തുടങ്ങി വിവിധ ഇനം മരങ്ങളാണ് ലേലത്തിനുള്ളത്. ഓഗസ്റ്റ് 11 വെള്ളിയാഴ്ച രാവിലെ 11:30 ന് മൂടാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ചാണ് പരസ്യ ലേലം നടക്കുകയെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി

ഇടുക്കി നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഇടുക്കി: വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിന്‍ സജി, പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇരുവരും തൂവല്‍ വെള്ളച്ചാട്ടത്തില്‍ എത്തിയത്. നല്ല വഴുക്കലുള്ള സ്ഥലമായതിനാല്‍ കാല്‍ തെന്നി താഴേക്ക് വീണാണ് അപകടമുണ്ടായത്

മയക്കുമരുന്നു വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണിയായ കോഴിക്കോട് വെള്ളയില്‍ സ്വദേശി അറസ്റ്റില്‍; ലഹരി കേസില്‍ കാപ്പ ചുമത്തിയുള്ള മലബാര്‍ മേഖലയിലെ ആദ്യ അറസ്റ്റ്

കോഴിക്കോട്: മയക്കുമരുന്ന് കേസില്‍ കാപ്പാ നിയമം ചുമത്തി മലബാര്‍ മേഖലയില്‍ ആദ്യ അറസ്റ്റ്. കോഴിക്കോട് വെള്ളയില്‍ സ്വദേശിയായ നാലുകുടിപ്പറമ്പ് ഹാഷിം (58) ആണ് അറസ്റ്റിലായത്. കോഴിക്കോട് നഗരത്തിലെ മയക്കുമരുന്ന് വില്‍പ്പനക്കാരില്‍ പ്രധാന കണ്ണിയാണ് ഇയാള്‍. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്റ്റ് പ്രകാരമാണ് വെള്ളയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശേഷം

നാവില്‍ കൊതിയൂറും ഗ്യാലക്‌സി ചോക്കലേറ്റുകളുടെ മധുരം നുണയാം, സൗജന്യമായി; എങ്ങനെയെന്ന് വിശദമായി അറിയാം

ചോക്കലേറ്റ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചോക്കലേറ്റുകളുടെ മധുരത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ എല്ലാവരുടെയും നാവില്‍ കൊതിയൂറും. നിരവധി ബ്രാന്റ് ചോക്കലേറ്റുകളാണ് നമ്മുടെ നാട്ടില്‍ ഉള്ളത്. ഓരോരുത്തര്‍ക്കും അവരുടേതായ ഇഷ്ട ബ്രാന്റുകള്‍ ഉണ്ടാകും. ഇവയില്‍ ഒരുപാട് പേര്‍ക്ക് ഇഷ്ടമുള്ള ഒരു ബ്രാന്റാണ് ഗ്യാലക്‌സി. ഗ്യാലക്‌സി ചോക്കലേറ്റുകളുടെ രുചി ലോക പ്രശസ്തമാണ്. ഇപ്പോഴിതാ ഈ രുചി സൗജന്യമായി നുണയാന്‍

നരിക്കുനിയില്‍ ബൈക്കില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

നരിക്കുനി: ബൈക്കില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പുല്ലാളൂര്‍ കൂനോട്ടുമ്മല്‍ അബുറുവിന്റെ മകന്‍ കണ്യാട്ട്കുണ്ട മീത്തല്‍ ഇസ്മായില്‍ (ലത്തീഫ്) ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബൈക്കില്‍ നിന്ന് വീണ ഇസ്മായിലിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 2022 ഏപ്രിലിൽ നടന്ന (2019-2021 അഡ്മിഷൻ) എസ്.ഡി.ഇ – സി.ബി.സി.എസ്.എസ് – യു.ജി സെക്കന്റ് സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.എ അഫ്സൽ ഉലമ റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ, 2022 ഏപ്രിലിൽ തന്നെ നടന്ന (2016-2018 അഡ്മിഷൻ) എസ്.ഡി.ഇ – സി.യു.സി.ബി.സി.എസ്.എസ് – യു.ജി – സെക്കന്റ് സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.എ അഫ്സൽ

ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യും; ധനവകുപ്പ് അനുവദിച്ചത് 1762 കോടി രൂപ 

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിന് വേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. ഓഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച് ഓഗസ്റ്റ്

ആഗസ്റ്റ് മാസം അടിച്ച് പൊളിക്കാം; ഗവി, വാഗമൺ, ആതിരപ്പിള്ളി തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് കോഴിക്കോട് നിന്ന് ഉല്ലാസയാത്രകളുമായി കെ.എസ്.ആർ.ടി.സി, വിശദമായി അറിയാം

കോഴിക്കോട്: ആഗസ്റ്റ് മാസത്തിൽ കേരളത്തിലെ നിരവധി സ്ഥലങ്ങളിലേക്ക് കോഴിക്കോട് നിന്ന് ഉല്ലാസയാത്ര സംഘടിപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. ഗവി, വാഗമൺ, മൂന്നാർ, സൈലന്റ് വാലി, നെല്ലിയാമ്പതി, വയനാട്, അതിരപ്പിള്ളി, വാഴച്ചാൽ, പഞ്ചപാണ്ഡവ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിനോദയാത്രാ പാക്കേജുകൾ ഒരുക്കുന്നത്. ഗവിയിലേക്ക് ആഗസ്റ്റ് 14 നും, മൂന്നാറിലേക്ക് 11, 26 തിയ്യതികളിലും വാഗമണിലേക്ക് 31 നുമാണ്

Kerala Lottery Results | Nirmal Lottery NR 340 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 340 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.