Category: Push.

Total 2110 Posts

കോഴിക്കോട് നൈനാം വളപ്പില്‍ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപ്പിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കോഴിക്കോട്: നൈനാം വളപ്പില്‍ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപ്പിടുത്തം. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ജെലന്‍ വുഡ് ഇന്‍ര്‍നാഷണല്‍ എന്ന ഫര്‍ണിച്ചര്‍ ഗോഡൗണിലാണ്‌ തീപ്പിടുത്തമുണ്ടായത്. മുകള്‍ നിലയില്‍ ഉണ്ടായിരുന്ന മര ഉരുപ്പിടികള്‍ ഉണ്ടാക്കിയ ശേഷമുള്ള അവശിഷ്ടങ്ങള്‍ക്കാണ് തീപ്പിടിച്ചത്. സംഭവ സമയത്ത് തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. തീ ഉയരുന്നത് കണ്ടപ്പോള്‍ തന്നെ തൊളിലാളികള്‍ പുറത്തേക്ക് ഓടുകയും അഗ്നിരക്ഷാ സേനയെ

പാലക്കാട് പട്ടാമ്പിയില്‍ യുവാവിനെ വെട്ടിക്കൊന്നു

പാലക്കാട്: പട്ടാമ്പിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ഓങ്ങല്ലൂര്‍ കൊണ്ടുര്‍ക്കര സ്വദേശി അന്‍സാര്‍ ആണ് മരിച്ചത്. കാറിലെത്തിയ സംഘം യുവാവിനെ കത്തി കൊണ്ട് വെട്ടിയതാണെന്നാണ് നിഗമനം. പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവില്‍ റോഡില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെ റോഡില്‍ രക്തക്കറയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കാറും കണ്ടെത്തി.കാറിനുള്ളില്‍ നിന്ന്

Kerala Lottery Results | Karunya Plus Lottery KN-494 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-494 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

ബംഗാളിൽ നിന്നൊരു ചെറു ‘പെരുന്തച്ചൻ’! റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ കൗതുകമായി റിജു റുയിദാസ്

കൊയിലാണ്ടി: ജില്ലാ സ്‌ക്കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കാണികളുടെ കൈയ്യടി നേടി ബംഗാള്‍ സ്വദേശി റിജു റുയിദാസ്. മണിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ റിജു പ്രവൃത്തിപരിചയ മേളയില്‍ എച്ച്എസ് വിഭാഗം മരപ്പണി മത്സരത്തിലാണ് പങ്കെടുത്തത്. ചുറ്റികയും ഉളിയുമായി അതിവേഗത്തില്‍ മനോഹരമായി കൊത്തുപണി ചെയ്യുന്ന വിദ്യാര്‍ത്ഥിക്ക് ചുറ്റും കാണികള്‍ കൂടിയതോടെയാണ് റിജുവിനെക്കുറിച്ച് എല്ലാവരും അറിഞ്ഞത്.

ജില്ലാ കേരളോത്സവം നവംബർ 10 മുതൽ; നൂറില്‍പരം കലാകായിക മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത് 5,000ത്തോളം പ്രതിഭകൾ

കോഴിക്കോട്‌: ജില്ലാ കേരളോത്സവം നവംബർ 10 മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കും. നവംബർ 10 മുതൽ 19 വരെ കായിക മത്സരങ്ങളും ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളിലായി കലാ മത്സരങ്ങളുമാണ് നടക്കുക. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതല സംഘാടകസമിതി യോഗം ചേർന്നു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമായി 5,000 ത്തോളം

കോഴിക്കോടിന് യുനെസ്കോ ‘സാഹിത്യനഗരം’ പദവി; അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നഗരം

കോഴിക്കോട്: കോഴിക്കോടിന് യുനെസ്‌കോ സാഹിത്യ നഗരം പദവി. ലോക നഗര ദിനത്തില്‍ യുനെസ്‌കോ പുറത്തിറക്കിയ 55 ക്രിയേറ്റീവ് നഗരങ്ങളുടെ ഏറ്റവും പുതിയ പട്ടികയിലാണ്‌ കോഴിക്കോട് ഇടം പിടിച്ചത്. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം കൂടിയാണ് കോഴിക്കോട്. പ്രാഗ് ആണ് സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യം നഗരം. കോഴിക്കോടിന്റെ സാഹിത്യ പൈതൃകം

വീണ്ടും ഇരുട്ടടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: കെഎസ്ഇബി സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.ജെ ജോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഈ സാമ്പത്തിക വര്‍ഷം യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഇതില്‍ എത്ര പൈസ വരെ റഗുലേറ്ററി കമ്മീഷന്‍ അംഗീകരിക്കും എന്നതിനെ

ഉംറ കര്‍മത്തിനെത്തിയ കോഴിക്കോട് സ്വദേശിനിയായ പതിനേഴുകാരി ജിദ്ദയില്‍ അന്തരിച്ചു; മരണം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ

കോഴിക്കോട്: ഉംറ നിര്‍വ്വഹിക്കാന്‍ എത്തിയ കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടി ജിദ്ദയില്‍ അന്തരിച്ചു. ഫറോക്ക് കരുവന്‍തിരുത്തി സ്വദേശി പടന്നയില്‍ അബൂബക്കര്‍ സിദ്ധിഖിന്റെ മകള്‍ നജാ ഫാത്തിമ(17) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പെണ്‍കുട്ടി ഉംറക്കെത്തിയത്. ഉംറ കര്‍മങ്ങളും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദയിലെ ബന്ധുക്കളുടെ അടുത്ത് എത്തിയതായിരുന്നു. ഇവിടെ വച്ച്

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: ഒക്ടോബര്‍ 31 ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ച സ്വകാര്യ ബസ് പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍. നിലവിലെ 140 കിലോമീറ്റർ മുകളിലെ പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധിപ്പിക്കുക, ബസുകളിൽ ക്യാമറ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ സമയം അനുവദിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സംയുക്ത സമിതി സമരം പ്രഖ്യാപിച്ചത്. ആവശ്യങ്ങള്‍

കോഴിക്കോട് – കണ്ണൂര്‍ – തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്‌; വലഞ്ഞ് ജനം

കോഴിക്കോട്: കോഴിക്കോട് – കണ്ണൂര്‍ – തൃശ്ശൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ  മിന്നല്‍ പണിമുടക്ക്. കൃത്യമായ അന്വേഷണം നടത്താതെ പോക്‌സോ കേസില്‍ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. തിങ്കളാഴ്ച്ച രാവിലെ മുതലാണ് തൊഴിലാളികള്‍ പണി മുടക്കിയത്. കണ്ണൂര്‍, തലശ്ശേരി, വടകര ഭാഗത്തേക്ക് ഒരു ബസ് പോലും സര്‍വ്വീസ് നടത്തുന്നില്ല. മിന്നല്‍ പണിമുടക്കായതോടെ