Category: പയ്യോളി

Total 624 Posts

പയ്യോളിയിൽ ട്രെയിൻ തട്ടി യുവതി മരിച്ച നിലയിൽ

പയ്യോളി: പയ്യോളിയിൽ ട്രെയിൻതട്ടി യുവതി മരിച്ച നിലയിൽ. പയ്യോളി ക്രിസ്റ്റ്യന്‍പള്ളി റോഡിന് സമീപം റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 8.20-ഓടെയാണ് സംഭവം. മൃതദേഹം ചിന്നിച്ചിറതിയ അവസ്ഥയിലാണ്. പയ്യോളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിനുന്ന പരശുറാം എക്സ്പ്രെസ്സ് തട്ടിയാണ് മരണം സംഭവിച്ചതെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട്കോമിനോട്

പുതിയ മണ്ണുമാന്തിയന്ത്രം വാങ്ങാനായി കൊണ്ടുവന്ന പണം എസ്‌കവേറ്ററിനുള്ളില്‍ സൂക്ഷിച്ചു, തിരിച്ചുപോകുമ്പോള്‍ പണമെടുക്കാന്‍ മറന്നു; കീഴരിയൂര്‍ സ്വദേശിയുടെ അഞ്ചുലക്ഷം രൂപയുമായി ഡ്രൈവര്‍ മുങ്ങി

പയ്യോളി: എസ്‌കവേറ്ററില്‍ സൂക്ഷിച്ച അഞ്ചുലക്ഷം രൂപയുമായി അസം സ്വദേശിയായ ഡ്രൈവര്‍ മുങ്ങി. ഡ്രൈവര്‍ മുക്‌സിദുല്‍ ഇസ്ലാമിനെയാണ് കാണാതായത്. ടൗണിന് സമീപം എം. സാന്‍ഡ് വിപണനം നടത്തുന്ന കീഴരിയൂര്‍ മീത്തലെകാരയില്‍ നാസറിന്റെ അഞ്ചുലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. രാവിലെ അഞ്ചരയോടെ മുക്‌സിദുലുമായാണ് നാസര്‍ ജോലിക്കെത്തിയത്. പുതിയ മണ്ണുമാന്തിയന്ത്രം വാങ്ങാനായി കൊണ്ടുവന്ന അഞ്ചുലക്ഷംരൂപ നാസര്‍

ലാല്‍സലാം സഖാവേ; കോടിയേരി ബാലകൃഷ്ണനെ അനുശോചിച്ച് പയ്യോളി

പയ്യോളി: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണനെ അനുശോചിച്ച് പയ്യോളി. പയ്യോളി സൗത്ത്, പയ്യോളി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികള്‍ സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി പി.വി.മനോജന്‍ അധ്യക്ഷനായി. എന്‍.ടി.രാജന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എന്‍.സി.മുസ്തഫ സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ.പി.ഷിബു,

കോട്ടയ്ക്കലില്‍ കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണം

പയ്യോളി: അന്തരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ കോട്ടയ്ക്കലില്‍ അനുസ്മരിച്ചു. സി.പി.എം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ എന്‍.ടി.അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷനായി. പി.എം.വേണുഗോപാലന്‍, പി.എന്‍.അനില്‍കുമാര്‍, എം.ടി.സുരേഷ്ബാബു, അനിത.പി.ടി, ഇരിങ്ങല്‍ അനില്‍, എസ്.വി.റഹ്മത്തുള്ള, രാജന്‍.സി, പ്രജീഷ്.എം, കോയോട്ടി വിനു എന്നിവര്‍ സംസാരിച്ചു.

ചെറു പൊതികളിലായി കഞ്ചാവ്; കോട്ടക്കലില്‍ കഞ്ചാവുമായി പയ്യോളി സ്വദേശി പിടിയില്‍

പയ്യോളി: കോട്ടക്കല്‍ അഴിമുഖത്ത് മിനി ഗോവയില്‍ കഞ്ചാവുമായി പയ്യോളി സ്വദേശി പിടിയില്‍. ചെറുപൊതികളിലായി സൂക്ഷിച്ച 26 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പയ്യോളി ബിസ്മിനഗര്‍ സ്വദേശി റംഷിദില്‍ ആണ് പിടിയിലായത്. വില്‍പ്പനക്കായി കൊണ്ടുവന്ന മൂന്ന് പൊതികളാണ് പിടികൂടിയതെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇയാളെ പയ്യോളി പോലീസ് കസ്റ്റ്ഡിയില്‍ എടുത്തു. ഇന്നലെ വൈകുന്നരത്തോടെയാണ്

‘അടിസ്ഥാന വർഗ്ഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസിന്റെ തിരിച്ചുവരവ് അനിവാര്യം’; പയ്യോളിയിൽ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

പയ്യോളി: ഇന്ത്യയിൽ വിഘടനവാദ ഭരണകൂട ഭീകരതയെ ഇല്ലായ്മ ചെയ്തു അടിസ്ഥാന വർഗ്ഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസിന്റെ തിരിച്ചു വരവ് അനിവാര്യമാണെന്ന് ഐ എൻ ടി യു സി അഖിലേന്ത്യ വർക്കിംഗ്‌ കമ്മിറ്റി അംഗം മനോജ്‌ എടാണിയിൽ. പയ്യോളി മണ്ഡലം എൻ.എഫ്.പി.ടി.യു സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷവും ഭാരത് ജോഡോ പദയാത്രികനായ ഇ കെ ശീതൾ രാജിനുള്ള സ്വീകരണവും

വയോജന ദിനത്തിൽ പയ്യോളി നഗരസഭയിലെ 33-ാം ഡിവിഷൻ വികസന സമിതി വയോജനങ്ങളെ ആദരിച്ചു (ചിത്രങ്ങൾ കാണാം)

പയ്യോളി: വയോജന ദിനമായ ശനിയാഴ്ച വയോജനങ്ങൾ, മികച്ച കേരകർഷകൻ പി.പി.രാജൻ, ഹരിത കർമ്മസേനാഗം എം.ടി.വിജത എന്നിവരെ പയ്യോളി നഗരസഭയിലെ 33-ാം ഡിവിഷൻ വികസന സമിതി ആദരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഗാടനം ചെയ്തു. കൗൺസിലർ ചെറിയാവി സുരേഷ് ബാബു അധ്യക്ഷനായി. കോട്ട കടപ്പുറം എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ വയോജനങ്ങൾ അനുഭവങ്ങൾ പങ്കുവച്ചു.

തിക്കോടി മീത്തലെ പള്ളിക്ക് സമീപം തട്ടുകടയില്‍ മോഷണം; നഷ്ടമായത് 3000 രൂപ

തിക്കോടി: മീത്തലെ പള്ളിക്ക് സമീപം തട്ടുകടയില്‍ മോഷണം. പള്ളിത്താഴ മുസ്തഫയുടെ തട്ടുകടയിലാണ് മോഷണം നടന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മോഷണം. തട്ടുകടയില്‍ സൂക്ഷിച്ചിരുന്ന 3000 രൂപ നഷ്ടപ്പെട്ടു. പൂട്ട് പൊളിച്ചാണ് കള്ളന്‍ തട്ടുകട തുറന്നത്. കടയ്ക്കകത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം മോഷ്ടാവ് വലിച്ച് പുറത്തിട്ടു. കടയുടമ പയ്യോളി പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണ്.

പയ്യോളിയില്‍ 26കാരനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പയ്യോളി: വീടിനകത്തെ കിടപ്പുമുറിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി കാഞ്ഞിരോളി യദുകൃഷ്ണ (26)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. രാവിലെ കിടപ്പുമുറിയില്‍ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയുടെ വാതില്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍

വില്ലേജ് ഓഫീസറായി വിരമിച്ച പള്ളിക്കര മണട്ടില്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു

തിക്കോടി: പള്ളിക്കര മണട്ടില്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. വില്ലേജ് ഓഫീസറായി വിരമിച്ചതാണ്. ഭാര്യ: പരേതയായ ലക്ഷ്മി കുട്ടിയമ്മ. മക്കള്‍: ബാബു രാജ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി തുറയൂര്‍), രമണി, അനില്‍കുമാര്‍ (വിമുക്തഭടന്‍, റിട്ട. ജീവനക്കാരന്‍ സെക്രട്ടറിയേറ്റ്), മിനിജ, ബീന, നിഷാഭായ്. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍ പൂക്കാട് (റിട്ട അധ്യാപകന്‍, പ്രസിഡന്റ് കാപ്പാട് കോ-ഓപ്പറേറ്റീവ് അര്‍ബന്‍