പയ്യോളിയില്‍ 26കാരനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


പയ്യോളി: വീടിനകത്തെ കിടപ്പുമുറിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി കാഞ്ഞിരോളി യദുകൃഷ്ണ (26)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം.

രാവിലെ കിടപ്പുമുറിയില്‍ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയുടെ വാതില്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

അച്ഛന്‍: വാസു. അമ്മ: ലത. സഹോദരന്‍: അഭയ് കൃഷ്ണ.