Category: പയ്യോളി

Total 623 Posts

 സര്‍വ്വേ നടപടികള്‍  സമയബന്ധിതമായി പൂര്‍ത്തിയാക്കി; ജില്ലയിലെ മികച്ച സർവ്വേയർക്കുള്ള അവാർഡ് ഏറ്റുവാങ്ങി പയ്യോളി സ്വദേശിനി അഫ്സത്ത്

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ മികച്ച സര്‍വ്വേയര്‍ക്കുള്ള അവാർഡ് ഏറ്റുാങ്ങി പയ്യോളി തോലേരി സ്വദേശിനി അഫ്‌സത്ത്. കൊല്ലം സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ നടന്ന സംസ്ഥാനതല റവന്യൂ ദിനാഘോഷത്തിലാണ് അവാർഡ് ദാനം നടന്നത്. റവന്യൂ മന്ത്രി കെ.രാജനിൽ നിന്നാണ് അഫ്‌സത്ത് അവാർഡ് ഏറ്റുവാങ്ങിയത്. സംസ്ഥാനതല റവന്യൂ ദിനാഘോഷവും അവാര്‍ഡ് വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

പയ്യോളി മുനിസിപ്പല്‍ പ്രസിഡന്റ് സി.പി.സദഖത്തുള്ളയ്ക്ക് സ്വീകരണം നല്‍കി മസ്‌കറ്റ് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി

പയ്യോളി: മുനിസിപ്പല്‍ പ്രസിഡന്റ് സി.പി.സദഖത്തുഉള്ളയ്ക്ക് മസ്‌കറ്റ് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മറ്റി സ്വീകരണം നല്‍കി. അല്‍ ഖുദ് കെ.എം.സി.സി ഏരിയ പ്രസിഡന്റ് ഹമീദ് പേരാമ്പ്ര മൊമെന്റോ നല്‍കി. പരിപാടിയില്‍ മസ്‌കറ്റ് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് മുനീര്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്ടറി റസാഖ് മുകച്ചേരി കാപ്പാട് സ്വാഗതവും മസ്‌കറ്റ് കെ.എം.സി.സി ജോയിന്‍ സെക്ടറി

മദ്യപിച്ച് ബസ് ഓടിച്ചു; കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലെ ബസ് ഡ്രൈവര്‍ പയ്യോളിയില്‍ പിടിയില്‍

പയ്യോളി: മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍. കോഴിക്കോട് കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സാഗര ബസിന്റെ ഡ്രൈവറാണ് പിടിയിലായത്. വടകര കടമേരി പടിഞ്ഞാറെ കണ്ടിയില്‍ എന്‍.രാജീവ് (49) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ പയ്യോളി ബസ് സ്റ്റാന്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. ഡ്രൈവര്‍ക്കെതിരെ പയ്യോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്ത്

കാറുകൾ തമ്മിൽ കൂട്ടിമുട്ടി, നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ചു; തിക്കോടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

തിക്കോടി: തിക്കോടി ദേശീയപാതയിൽ കാറുകളും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. രണ്ടു കാറുകൾ തമ്മിൽ കൂട്ടിമുട്ടിയ ശേഷം നിയന്ത്രണം വിട്ട കാറുകളിലൊന്ന് മറ്റു വാഹനങ്ങളിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ദേശീയപാതയിൽ ഇന്ന് വൈകീട്ട് 3.30 യോടെയായിരുന്നു അപകടം നടന്നത്. എതിർ ദിശകളിൽ നിന്ന് വരുകയായിരുന്ന കാറുകൾ തിക്കോടി പഞ്ചായത്ത് ബസാറിന് സമീപത്തെത്തിയപ്പോൾ കൂട്ടിമുട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ

കാലതാമസമില്ലാതെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി; സംസ്ഥാന പുരസ്‌കാര നിറവില്‍ പയ്യോളി സ്വദേശിനി അഫ്‌സത്ത്

കൊയിലാണ്ടി: സംസ്ഥാന പുരസ്‌കാരത്തിന്റെ നിറവില്‍ തോലേരി സ്വദേശിനി അഫ്‌സത്ത്.  കോഴിക്കോട് ജില്ലയിലെ മികച്ച സര്‍വ്വേയര്‍ക്കുള്ള അവാര്‍ഡിനാണ് അഫ്‌സത്ത് അര്‍ഹയായത്. കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ സര്‍വ്വേയറാണ് അഫ്‌സത്ത്. റീസര്‍വ്വേകളും സര്‍വ്വേ രംഗത്തെ ഫീല്‍ഡുവര്‍ക്കുകളുമൊക്കെ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതാണ് അഫ്‌സത്തിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതിനെ വലിയ ഉത്തരവാദിത്തമായി കണക്കാക്കുന്നെന്നും അഫ്‌സത്ത് കൊയിലാണ്ടി ന്യൂസ്

വാതിൽ പൂട്ട് പൊളിച്ച് അകത്തു കയറി അലമാരയിൽ നിന്ന് പണം കവർന്നു; പയ്യോളിയിൽ ക്ഷേത്രത്തിലും സ്കൂളിലും മോഷണം

പയ്യോളി: പയ്യോളിയിൽ ക്ഷേത്രത്തിലും സ്കൂളിലും മോഷണം. പെരുമാൾപുരം മഹാശിവക്ഷേത്രത്തിലും തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലുമാണ് മോഷണം നടന്നത്. പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. വാതിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് പെരുമാൾ മഹാശിവക്ഷേത്രത്തിന്റെ ഓഫീസിൻ്റെ അകത്ത് കടന്നത്. മുഴുവൻ അലമാരകളും തുറന്ന ശേഷം ഫയലുകളെല്ലാം പുറത്തു

‘അസാധാരണ ശബ്ദത്തോടൊപ്പം ബോണറ്റിൽ നിന്ന് പുക ഉയർന്നു, കാറിൽ നിന്നിറങ്ങിയതിന് പിന്നാലെ മുൻഭാ​ഗം കത്തി’; പയ്യോളിയിൽ കാറിന് തീ പിടിച്ച സംഭവത്തിന്റെ ഞെട്ടൽ മാറാതെ യാത്രക്കാർ

പയ്യോളി: വാഹനം കൺമുമ്പിൽ ആളികത്തുന്നത് കണ്ടപ്പോഴും ജീവൻ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലായിരുന്നു കോട്ടക്കല്‍ സ്വദേശികളായ അബൂബക്കറും അര്‍ഷാദും. ഇന്നലെ രാത്രി ഏഴോടെ പയ്യോളി പെരുമാൾപുരത്തു വെച്ചാണ് വാഹനത്തിന് തീപിടിച്ചത്. പെട്ടന്ന് തന്നെ വാഹനത്തിൽ നിന്ന് ഇറങ്ങിയതിനാൽ അപകടം കൂടാതെ ഇരുവരും രക്ഷപ്പെട്ടു. കോഴിക്കോട് നിന്ന് തിരകെ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു ഞാനും അനുജന്റെ മകൻ അര്‍ഷാദും. പയ്യോളി

തീ പടര്‍ന്നത് കാറിന്റെ മുന്‍ഭാഗത്തുനിന്നും, കാറിലുണ്ടായിരുന്നത് രണ്ടുപേര്‍; പയ്യോളിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീടിപിച്ചു- ദൃശ്യങ്ങള്‍ കാണാം

പയ്യോളി: പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം പെരുമാള്‍ പുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. കോട്ടക്കല്‍ സ്വദേശികളായ അബൂബക്കര്‍ (70), അര്‍ഷാദ് (34) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ കോഴിക്കോടു നിന്നും വരികയായിരുന്നു. കാര്‍ പെരുമാള്‍ പുരത്തെത്തിയപ്പോള്‍ അസ്വാഭാവികമായ ശബ്ദം കേട്ടെന്നും തുടര്‍ന്ന് കാര്‍ റോഡരികില്‍ നിര്‍ത്തി നോക്കുമ്പോള്‍ തീയാളുന്നതാണ് കണ്ടതെന്നുമാണ്

അസ്വാഭാവികമായ ശബ്ദം കേട്ടു, നോക്കിയപ്പോള്‍ കണ്ടത് തീ; പയ്യോളിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി

പയ്യോളി: പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം പെരുമാള്‍ പുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി. ഇന്ന് സന്ധ്യയോടെയായിരുന്നു സംഭവം. കോഴിക്കോടു നിന്നും വരികയായിരുന്ന കാര്‍ പെരുമാള്‍ പുരത്തെത്തിയപ്പോള്‍ അസ്വാഭാവികമായ ശബ്ദം കേട്ടെന്നും തുടര്‍ന്ന് കാര്‍ റോഡരികില്‍ നിര്‍ത്തി നോക്കുമ്പോള്‍ തീയാളുന്നതാണ് കണ്ടതെന്നുമാണ് കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നത്. കാര്‍ നിര്‍ത്തി വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.

പയ്യോളി റെയില്‍വേ സ്‌റ്റേഷന് സമീപം ട്രെയിനിന് നേരെ കല്ലേറ്, എ.സി കോച്ചിന്റെ ചില്ല് തകര്‍ന്നു

പയ്യോളി: റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനിന് നേരെ കല്ലെറിഞ്ഞ രണ്ട് പേര്‍ പിടിയില്‍. ബുധനാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം. 12483 നമ്പര്‍ കൊച്ചുവേളി-അമൃത്‌സര്‍ വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ എ.സി കോച്ചിന്റെ ചില്ല് തകര്‍ന്നു. പയ്യോളി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് നൂറ് മീറ്ററോളം ദൂരെ വച്ചാണ് കല്ലേറ്