Category: പേരാമ്പ്ര

Total 761 Posts

ചൂടാണ് ഫ്രിഡ്ജ് ഇല്ലാതെ പറ്റില്ല! പേരാമ്പ്ര ചെമ്പനോടയിൽ ഫ്രിഡ്ജിന് അടിയിൽ തണുപ്പ് തേടിയെത്തിയ അതിഥിയെ കണ്ട് ഞെട്ടി വീട്ടുകാർ

പേരാമ്പ്ര: വേനൽക്കാലത്ത് തണുപ്പ് തേടി അപ്രതീക്ഷിതമായി വീട്ടിലെത്തിയ അതിഥിയെ കണ്ട് ഞെട്ടി വീട്ടുകാർ. ഫ്രിഡ്ജിനടിയിൽ ഒളിച്ചിരുന്ന രാജവെമ്പാലയാണ് വീട്ടുകാരെ പൊല്ലാപ്പിലാക്കിയത്. കഴിഞ്ഞ ദിവസം ചക്കിട്ടപാറ ചെമ്പനോടയിലാണ് സംഭവം. ചെമ്പനോടയിലെ അമ്മ്യാംമണ്ണ് പുത്തൻപുരയിൽ ബാബുവിന്റെ വീട്ടിലെ റഫ്രിജറേറ്ററിനടിയിലാണ് മൂന്ന് മീറ്ററിലധികം നീളമുള്ള രാജവെമ്പാല കയറികൂടിയത്. തുടർന്ന് വീട്ടിലെ വളർത്തുപൂച്ച സമീപത്തെ ടിവിക്കരികിൽ നിന്ന് ഫ്രിഡ്ജിനടിയിലേക്ക് നോക്കി ഒച്ചവെച്ചതോടെയാണ്

നൊച്ചാട് അനു കൊലക്കേസ്: പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ അറസ്റ്റില്‍

പേരാമ്പ്ര: നൊച്ചാട് അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് റൗഫീനയെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മുജീബ് റഹ്‌മാനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ റൗഫീനയുടെ പങ്ക് വ്യക്തമായത്. ഇതേത്തുടര്‍ന്നാണ് പൊലീസ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ അറസ്റ്റു ചെയ്തത്. മുജീബ് റഹ്‌മാന്‍ മോഷ്ടിച്ച അനുവിന്റെ സ്വര്‍ണം

കുട്ടിക്കാലം മുതലേ ജനങ്ങളുമായി ഏറ്റവും ഇഴുകി ചേര്‍ന്ന് പൊതുരംഗത്ത് പ്രവര്‍ത്തിച്ചയാള്‍, പാമ്പുകടിയേറ്റതും പൊതുസേവനത്തിനിടെ; കണ്ണീരോടെ സി.കെ.രാജീവന് വിടനല്‍കി കായണ്ണ

കായണ്ണ: ആരെങ്കിലും വന്ന് കണ്ട് ഒരു പ്രശ്‌നം പറഞ്ഞാല്‍, രാത്രിയെന്നോ പകലെന്നോ ചിന്തിക്കാതെ അത് പരിഹരിക്കാന്‍ തന്നാലാവുന്നത് ചെയ്യാന്‍ ഇറങ്ങിപ്പോകുന്നവരുണ്ട്. ആ പ്രശ്‌നം പരിഹരിക്കാനുള്ള നെട്ടോട്ടത്തിനിടെ സ്വന്തം ആരോഗ്യം വരെ മറക്കുന്നവര്‍. അങ്ങനെയൊരാളായിരുന്നു കായണ്ണക്കാര്‍ക്ക് സി.കെ.രാജീവന്‍ എന്ന ചെട്ട്യാംകണ്ടി രാജീവന്‍. വീട്ടില്‍ നിന്നുള്ള രാജീവന്റെ ഒടുവിലത്തെ ഇറങ്ങിപ്പോക്കുപോലും അങ്ങനെയൊരു പ്രശ്‌നപരിഹാരത്തിലേക്കായിരുന്നു. പക്ഷേ മടങ്ങിവന്നില്ലെന്ന് മാത്രം. രാജീവന്റെ

സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണം; പാടിക്കുന്നിലും കായണ്ണ ബസാറിലും ഇന്ന് അനുശോചന യോഗം

കായണ്ണ: സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം സി.കെ.രാജീവന്റെ മരണത്തില്‍ ഇന്ന് പാടിക്കുന്നിലും കായണ്ണ ബസാറിലും അനുശോചന യോഗം. പാടിക്കുന്നില്‍ വൈകുന്നേരം നാലുമണിക്കും കായണ്ണ ബസാറില്‍ അഞ്ച് മണിക്കുമാണ് അനുശോചന യോഗം നടക്കുക. പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കെയാണ് ചെട്ട്യാംകണ്ടി രാജീവന്‍ മരണപ്പെടുന്നത്. രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. സുഖം പ്രാപിച്ചുവന്നിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം നില ഗുരുതരമാകുകയുമായിരുന്നു. മൃതദേഹം രാവിലെ ഒമ്പതുമണിവരെ കായണ്ണയിലെ

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം ചെട്ട്യാംകണ്ടി രാജീവന്‍ അന്തരിച്ചു

കായണ്ണ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം ചെട്ട്യാംകണ്ടി രാജീവന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. കായണ്ണ മേഖലയിലെ പൊതുരംഗത്ത് സജീവമായിരുന്നു രാജീവന്‍. കായണ്ണ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കൈരളി ലേബര്‍ കോണ്ട്രാക്ട് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് രാജീവന് പാമ്പുകടിയേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ

മരണത്തിനിപ്പുറവും ആ നെഞ്ചുകള്‍ തുടിക്കും, കണ്ണുകള്‍ കാഴ്ചയേകും; ഹൃദയവും കരളും കണ്ണുകളും വിട്ടുനല്‍കി ചെറുവണ്ണൂരിലെ ബിലീഷ് യാത്രയായി

പേരാമ്പ്ര: നാട്ടില്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന വ്യക്തിത്വമായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച ചെറുവണ്ണൂര്‍ പന്നിമുക്ക് സ്വദേശി തട്ടാന്റവിട ബിലീഷ്. മരണത്തിലൂടെയും അദ്ദേഹം ജീവിക്കുകയാണ്, തന്റെ ഹൃദയവും കരളും കണ്ണുകളും ലഭിച്ച വ്യക്തികളിലൂടെ. മാര്‍ച്ച് 11നാണ് രക്തസമ്മര്‍ദ്ദം കൂടിയ നിലയില്‍ നാല്‍പ്പത്തിയേഴുകാരനായ ബിലീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വീണ്ടും സംസാരിച്ചു തുടങ്ങുകയും ജീവിതത്തിലേക്ക് തിരികെവരുന്നുവെന്ന

ഷോര്‍ട്ട് സര്‍ക്യൂട്ട്; പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തെ അടച്ചിട്ട പലചരക്ക് കടയില്‍ തീപിടുത്തം

പേരാമ്പ്ര: പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തെ വ്യാപാര സ്ഥാപനത്തില്‍ അഗ്നിബാധ. പലചരക്ക് കടയായ ഐഡിയല്‍ ട്രേഡിംങ് കമ്പനിയിലാണ് തീപടര്‍ന്നത്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. അടച്ചിട്ട സ്ഥാപനത്തിലെ കമ്പ്യൂട്ടറില്‍ നിന്നുളള ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. കമ്പ്യൂട്ടര്‍ കത്തിനശിച്ച നിലയിലാണുളളത്. സ്ഥാപനത്തില്‍ നിന്നും തീപടരുന്നത് കണ്ട ആളുകള്‍ പെട്ടെന്ന് തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര

ഷാഫി പറമ്പിലിനായി വോട്ടുപിടിച്ച് ബിഎൽഒമാർ; ചങ്ങരോത്തേത് പെരുമാറ്റ ചട്ടലംഘനം, നടപടി വേണമെന്നാവശ്യം

പേരാമ്പ്ര: യുഡിഎഫ് സ്ഥാനാർത്ഥിക്കായി തെരഞ്ഞെടുപ്പ്  ചട്ടം ലംഘിച്ച് ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) പരസ്യമായി രം​ഗത്തിറങ്ങിയതായി ആരോപണം. വടകര ലോകസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനായാണ് ബിഎൽഒമാർ പരസ്യമായി രം​ഗത്തിറങ്ങിയത്. ചങ്ങരോത്ത് പഞ്ചായത്തിൽ തെരഞ്ഞെടുപ്പു ചുമതലയുള്ള രണ്ടാം ബൂത്ത് ബിഎൽഒ  റിട്ട അധ്യാപകൻ പി കെ കൃഷ്ണദാസും കൂത്താളിവൊക്കേഷണൽ  ഹയർ സെക്കൻഡറി സ്കൂളിലെ ലാബ്

നൊബേൽ ജേതാക്കളോടൊപ്പം സംവദിക്കാൻ പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിനിയും; ജർമനിയിലെ ലിൻഡോയിൽ നടക്കുന്ന സമ്മേളനത്തിൽ അമൽ അബ്ദുറഹ്മാൻ പങ്കെടുക്കും

പേരാമ്പ്ര: ജർമനിയിലെ ലിൻഡോയിൽ നടക്കുന്ന എഴുപത്തിമൂന്നാമത് നൊബേൽ ജേതാക്കളുടെ സംഗമത്തിൽ പ​​ങ്കെടുക്കാൻ പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിനിയും. ചെറുവണ്ണൂർ സ്വദേശിനിയും ഫാറൂഖ് കോളജ് അസ്ട്രോ ഫിസിക്സ് ഗവേഷക വിദ്യാർഥിനിയുമായ അമൽ അബ്ദുറഹ്മാനാണ് അവസരം ലഭിച്ചത്. ജൂൺ 30 മുതൽ ജൂലൈ അഞ്ച് വരെയാണ് നടക്കുന്ന സമ്മേളനം. നൊബേൽ ജേതാക്കൾ ഭാവി തലമുറയുമായും യുവതയുമായും സംവദിക്കുക, ആശയ കൈമാറ്റം

ചീത്തവിളിച്ചും കല്ലെറിയാന്‍ നോക്കിയും നാട്ടുകാര്‍; നൊച്ചാട് അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാനെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം

പേരാമ്പ്ര: നൊച്ചാട് അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാനെ തെളിവെടുപ്പിനായി കൊലപാതകം നടന്ന അള്ളിയോറ താഴ തോട്ടില്‍ എത്തിച്ചു. പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എ.സന്തോഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതിയുമായി ആദ്യം വാളൂര്‍ ഹെല്‍ത്ത് സെന്ററിന് സമീപമാണ് പൊലീസ് എത്തിയത്. നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വണ്ടപ്പുറം ഭാഗത്തുവെച്ചാണ് പ്രതി യുവതിയെ ബൈക്കില്‍ കയറ്റിയത്.