ഷോര്‍ട്ട് സര്‍ക്യൂട്ട്; പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തെ അടച്ചിട്ട പലചരക്ക് കടയില്‍ തീപിടുത്തം


പേരാമ്പ്ര: പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്തെ വ്യാപാര സ്ഥാപനത്തില്‍ അഗ്നിബാധ. പലചരക്ക് കടയായ ഐഡിയല്‍ ട്രേഡിംങ് കമ്പനിയിലാണ് തീപടര്‍ന്നത്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം.

അടച്ചിട്ട സ്ഥാപനത്തിലെ കമ്പ്യൂട്ടറില്‍ നിന്നുളള ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. കമ്പ്യൂട്ടര്‍ കത്തിനശിച്ച നിലയിലാണുളളത്. സ്ഥാപനത്തില്‍ നിന്നും തീപടരുന്നത് കണ്ട ആളുകള്‍ പെട്ടെന്ന് തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

പേരാമ്പ്ര ഫയര്‍ ഫോഴ്‌സ് കൃത്യസമയത്ത് സ്ഥലത്ത് എത്തി തീ അണച്ചതിനാല്‍ മറ്റു സാമഗ്രികളിലേക്ക് തീപടരാതെ രക്ഷയായി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.എസ് സുജാതിന്റെ നേതൃത്വത്തില്‍ ശ്രീകാന്ത്, ലതീഷ്, രതീഷ്, സോജു, സിതീഷ്, വിനീത്, ബിജേഷ്, ഷിജീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.