പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം ചെട്ട്യാംകണ്ടി രാജീവന്‍ അന്തരിച്ചു


കായണ്ണ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം ചെട്ട്യാംകണ്ടി രാജീവന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു.

കായണ്ണ മേഖലയിലെ പൊതുരംഗത്ത് സജീവമായിരുന്നു രാജീവന്‍. കായണ്ണ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കൈരളി ലേബര്‍ കോണ്ട്രാക്ട് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് രാജീവന് പാമ്പുകടിയേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

മൃതദേഹം രാവിലെ ഒമ്പതുമണിവരെ കായണ്ണയിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോകും. വൈകുന്നേരം നാലുമണിവരെ വീട്ടില്‍ പൊതുദര്‍ശനമുണ്ടായിരിക്കും. നാലുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ഭാര്യ: പുഷ്പ