Category: പേരാമ്പ്ര
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചു; വേളം സ്വദേശിനി ഉൾപ്പെടെ ആറ് പേർ കരിപ്പൂരിൽ പിടിയിൽ
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം പിടികൂടി. വിപണിയിൽ 3.48 കോടി രപ വിലവരുന്ന 4.82 കിലോ ഗ്രാം സ്വര്‍ണ്ണം ആണ് പിടികൂടിയത്. സംഭവത്തില്‍ വേളം സ്വദേശിനിയുൾപ്പെടെ ആറ് പേരെ കസ്‌ററ്റംസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നാല് പേർ സ്ത്രീകളാണ്. അബുദാബിയില്‍ നിന്നെത്തിയതാണ് വേളം സ്വദേശിനി. ഇവരിൽ നിന്ന്
പഴയ ഓര്‍മ്മകള്‍ അയവിറക്കി അധ്യാപകരും വിദ്യാര്‍ഥികളും ഒത്തുകൂടി; സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്ത് കൂത്താളി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മ
കൂത്താളി: കൂത്താളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ 83-86 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ സ്മൃതിയോരം 24 വിദ്യാര്‍ത്ഥി -അധ്യാപക സംഗമം നടത്തി. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.നളിനി അധ്യക്ഷ്യത വഹിച്ചു. ടി.വി.മുരളി, എന്‍.പി.ബിജു, യു.എം.രാജന്‍, എന്‍.പി.നാസര്‍, സി.പി.പ്രകാശന്‍, കെ.സി.റീജ, കെ. പി ഉബൈദ്, എന്‍.കെ.കുഞ്ഞബ്ദുള്ള
ബെെക്ക് യാത്രക്കിടയിൽ വെള്ളിയൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി
പേരാമ്പ്ര: വെള്ളിയൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. വെള്ളിയൂർ സ്വദേശി സതീശന്റെ പേഴ്സാണ് ബെെക്ക് യാത്രക്കിടെ നഷ്ടപ്പെട്ടത്. ഇന്ന് രാവിലെ പത്തിനും ഒരു മണിക്കും ഇടയിൽ വെള്ളിയൂർ, ഉള്ളിയേരി, കന്നൂർ, പേരാമ്പ്ര എന്നിവിടങ്ങളിലേക്കുള്ള യാത്രക്കിടയിൽ പാൻ്റിൻ്റെ പോക്കറ്റിലുണ്ടായിരുന്ന പേഴ്സ് നഷ്ടപ്പെടുകയായിരുന്നു. ആധാർ കാർഡ്, ഐഡി കാർഡ്, പാൻ കാർഡ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട
മാപ്പിളപ്പാട്ടിനെ കൂടുതല്‍ അറിയാം, പഠിക്കാം; കുട്ടികള്‍ക്കായി പേരാമ്പ്രയില്‍ മാപ്പിളപ്പാട്ട് പഠന ഏകദിനശില്‍പശാല സംഘടിപ്പിക്കുന്നു, വിശദമായി അറിയാം
പേരാമ്പ്ര: പേരാമ്പ്രയില്‍ മാപ്പിളപ്പാട്ട് പഠനത്തിനായി ശില്‍പശാല ഒരുക്കുന്നു. കേരള മാപ്പിള അക്കാദമി പേരാമ്പ്ര ചാപ്റ്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. മെയ് 29 ബുധനാഴ്ച രാവിലെ മുതല്‍ വൈകുന്നേരം 4.30വരെ പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്സ് ഓഡിറ്റോറിയത്തിലാണ് പരിപാടി. മാപ്പിളപ്പാട്ട് ചരിത്രം, ഇശല്‍, തനിമ നിയമങ്ങള്‍, ആലാപനം, കലോത്സവ ഗാനങ്ങള്‍, മാപ്പിളപ്പാട്ടിന്റെ വിവിധ ശാഖകള്‍ തുടങ്ങി മാപ്പിളപ്പാട്ടിനെ കൂടുതല്‍
പന്തിരിക്കര സ്വദേശിയുടെ തലയില്‍ ബിയര്‍കുപ്പികൊണ്ട് അടിച്ചതടക്കം നിരവധി കേസുകളില്‍ പ്രതി; യുവാവിനെ കാപ്പാ നിയമപ്രകാരം നാടുകടത്തി
പെരുവണ്ണാമുഴി: പന്തിരിക്കര സ്വദേശിയായ വെള്ളച്ചാലിൽ ഷിഗിലിനെ(35) ജില്ലയിൽനിന്ന് കാപ്പാ നിയമപ്രകാരം നാടുകടത്തി. നിരന്തരം അടിപിടിക്കേസുകളിൽ ഉൾപ്പെട്ട പ്രതിക്കെതിരെ പെരുവണ്ണാമുഴി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺദാസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റെയിഞ്ച് ഡി.ഐ.ജി.യുടേതാണ് ഉത്തരവ്. ആറുമാസത്തേക്ക് കോഴിക്കോട് റവന്യു ജില്ലയിൽ പ്രവേശിക്കാൻപാടില്ല എന്നതാണ് ഉത്തരവ്. പന്തിരിക്കര സ്വദേശിയുടെ തല ബിയർകുപ്പികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചതാണ് ഷിഗിലിന്റെപേരിലുള്ള അവസാനത്തെ കേസ്.
പ്രസവത്തെ തുടർന്ന് രക്തസ്രാവം; മുളിയങ്ങല്‍ സ്വദേശിനിയായ യുവതി മരിച്ചു
പാലേരി: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന പേരാമ്പ്ര പാലേരി സ്വദേശിനി മരിച്ചു. പാലേരി കന്നാട്ടിയിലെ പടിഞ്ഞാറെ നടുക്കണ്ടിയില്‍ രഘുവിന്റെ ഭാര്യ ദിവ്യയാണ് മരിച്ചത്. മുപ്പത്തൊമ്പത് വയസായിരുന്നു. വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്കിയക്ക് ശേഷം യുവതിക്ക് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛൻ: മുളയങ്ങല്‍ വെള്ളങ്കോട്ട് പരേതനായ
വെള്ളിയൂരിലെ വീടുകളിൽ മോഷണം നടത്തിയത് ‘കൂമൻ ഇസ്മയിൽ’; അന്തർ സംസ്ഥാന മോഷ്ടാവിനെ തന്ത്രപരമായി പിടികൂടി പേരാമ്പ്ര പോലീസ്
പേരാമ്പ്ര: വെള്ളിയൂരിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം മോഷണം നടത്തിയ പ്രതി പിടിയിൽ. അന്തർസംസ്ഥാന മോഷ്ടാവായ കൂമൻ ഇസ്മയിൽ ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായി. പേരാമ്പ്ര ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള സ്ക്വാർഡിന്റെ നിരന്തര പരിശ്രമത്തിന്റെ ഭാഗമായി തൃശ്ശൂരിൽ നിന്നുമാണ് പ്രതി പിടിയിലായത്. മെയ് ഒന്നിനാണ് വെള്ളിയൂരിലെ വിവിധ ഭാഗങ്ങളിലുള്ള മൂന്നോളം വീടുകളിൽ കവർച്ച
തിമർത്ത് പെയ്ത് മഴ, കുത്തിയൊഴുകി വെള്ളം; വേനൽമഴയെ തുടർന്ന് പേരാമ്പ്രയിൽ നടുറോഡിൽ വെള്ളക്കെട്ട് (വീഡിയോ കാണാം)
പേരാമ്പ്ര: കടുത്ത ചൂടിൽ ആശ്വാസമായി ഒരു വേനൽ മഴ പെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവരാണ് നമ്മളെല്ലാവരും. എന്നാൽ തുടർച്ചയായി പെയ്ത വേനൽമഴയെ തുടർന്ന് റോഡ് പുഴയായ ദൃശ്യങ്ങളാണ് പേരാമ്പ്രയിൽ നിന്നും വരുന്നത്. ഇന്നലെയും ഇന്നുമായി മഴ തകർത്ത് പെയ്തതോടെയാണ് റോഡ് മുഴുവൻ മഴവെള്ളം നിറഞ്ഞത്. നഗരത്തിലെ കോഴിക്കോട്- കുറ്റ്യാടി പാതയിലാണ് വെള്ളക്കെട്ട് അനുഭവപ്പെട്ടത്. മഴയും വെള്ളക്കെട്ടും ജനങ്ങൾ
ഏറെ നേരത്തെ തിരച്ചിൽ, ഒടുവിൽ മൃതദേഹം കണ്ടെത്തുന്നത് അക്ക്വഡേറ്റിൽ അടിഞ്ഞുകൂടിയ മരത്തടികൾക്കും മാലിന്യങ്ങൾക്കും ഇടയില്‍ നിന്ന്; നൊമ്പരമായി കൂത്താളി സ്വദേശി യദുവിന്റെ വിയോഗം
പേരാമ്പ്ര: കനാലില്‍ കുളിക്കാനിറങ്ങി കാണാതായ കൂത്താളി സ്വദേശിയും ആശാരി കണ്ടി വാഴയില്‍ മീത്തല്‍ ഗംഗാധരന്റെ മകനുമായ യദുവിന്റെ മൃതദേഹം കണ്ടെത്തിയത് ഏറെ സമയം നീണ്ട പരിശ്രമത്തിനൊടുവിൽ. അക്ക്വഡേറ്റിന്‍റെ അവസാനഭാഗത്ത് മരത്തടികളും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടിയിരുന്നു. ഇതിനിടയില്‍ നിന്നാണ് യദുവിന്റെ മൃതദേഹം സേന കണ്ടെത്തിയത്. ഇന്നലെ രാത്രി 10.30 യോടെ ജോലി കഴിഞ്ഞ് മടങ്ങിവരുന്ന വഴിക്ക് കുളിക്കുവാനായി
ഇനി എന്ത് പഠിക്കണം, എന്ത് ജോലി? ഭാവിയെ കുറിച്ചുള്ള ആശയക്കുഴപ്പത്തിലാണോ? വിദ്യാർത്ഥികളുടെ ഇഷ്ടങ്ങൾ കണ്ടെത്തി ശരിയായ വഴികാട്ടിയാകാൻ പേരാമ്പ്രയിലുണ്ട് സർക്കാരിന്റെ കരിയർ ഡവലപ്പ്മെന്റ് സെന്റർ
പേരാമ്പ്ര: പ്ലസ് ടു കഴിഞ്ഞ് ഇനി എന്ത് എന്ന് ആലോചിച്ച് ആശങ്കപെടേണ്ട, നിങ്ങൾക്ക് വഴികാട്ടിയാകാൻ പേരാമ്പ്രയിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ കരിയർ ഡവലപ്പ്മെന്റ് സെന്റർ (സി.ഡി.സി) ഉണ്ട്. വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, സ്കോളർഷിപ്പുകൾ, മത്സര പ്രവേശന പരീക്ഷാ പരിശീലനം തുടങ്ങി വിദ്യാഭ്യാസം, തൊഴിൽ സംബന്ധമായ എല്ലാ വിവരങ്ങളും പ്രായഭേദമന്യേ എല്ലാർക്കും ലഭ്യമാക്കുന്നതിനായി 2017 ൽ ആരംഭിച്ച