Category: പയ്യോളി
‘ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാളെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ടല്ലോ, അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് അവര്‍ കുറച്ച് കാലമായി തെളിയിച്ച് കൊണ്ടിരിക്കുകയായിരുന്നു’; പി.ടി.ഉഷയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എളമരം കരീം
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിന് പിന്നാലെ ഒളിംപ്യന്‍ പി.ടി ഉഷയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. ”ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചത്’ ഗുജറാത്ത് കലാപക്കേസില്‍ നിയമപോരാട്ടം നടത്തിയതിന് അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തക
”നിങ്ങളുടെ പിന്തുണയും വിശ്വാസവും എന്റെ മുന്നോട്ടുള്ള യാത്രയെ രൂപപ്പെടുത്തുന്നതില്‍ സഹായിക്കും’; രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതിന് പിന്നാലെ ‘പയ്യോളി എക്‌സ്പ്രസ്’ പി.ടി ഉഷ
കൊയിലാണ്ടി: ഇന്ത്യക്കാരുടെ പിന്തുണയും തന്നിലുള്ള വിശ്വാസവും ഇവിടെ നിന്നും മുന്നോട്ടുള്ള തന്റെ യാത്രയെ രൂപപ്പെടുത്തുന്നതില്‍ ഏറെ സഹായിക്കുമെന്ന് ഒളിമ്പ്യന്‍ പി.ടി ഉഷ. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയാണ് പി.ടി ഉഷയുടെ പ്രതികരണം. ”ഇന്ത്യയിലെല്ലായിടത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന ആശംസകളില്‍ സന്തോഷമുണ്ട്. നിങ്ങളുടെ പിന്തുണയും എന്നിലുള്ള വിശ്വാസവും ഇവിടെ നിന്നും എന്റെ മുന്നോട്ടുള്ള യാത്രയെ രൂപപ്പെടുത്തുന്നതില്‍ വളരെയധികം
ദേശീയപാതാ വികസനം: മഴ കനത്തത്തോടെ ചെളിക്കുളമായി റോഡുകള്‍; പയ്യോളി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ നടുറോഡിലൂടെ അപകടകരമായി നടക്കേണ്ട അവസ്ഥ, വെള്ളക്കെട്ടും ചെളിയും കാരണം കാല്‍നടയാത്രക്കാരും ദുരിതത്തില്‍
പയ്യോളി: ദേശീയപാത വികസന പ്രവൃത്തികളുടെ ഭാഗമായി പുതിയ പാത നിര്‍മ്മാത്തിനായി മണ്ണിട്ട് ഉയര്‍ത്തിയതു കാരണം പലയിടങ്ങളിലും വെള്ളക്കെട്ട് കാരണം ഗതാഗതം ദുരിതത്തിലാവുന്നു. മൂരാട് അയനിക്കാടിന് സമീപം മണ്ണ് ഒലിച്ചിറങ്ങിയതിനെ തുടര്‍ന്ന് വാഹനമോടിച്ച് പോകാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം വെളളക്കെട്ട് കാരണം വിദ്യാര്‍ത്ഥികളടക്കമുളളവര്‍ നടന്നു പോകാന്‍ പ്രയാസപ്പെടുകയാണ്. 45 മീറ്ററില്‍
പി.ടി.ഉഷ പാര്‍ലമെന്റിലേക്ക്; രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് കേന്ദ്രസർക്കാർ
കൊയിലാണ്ടി: ഒളിമ്പ്യന്‍ പി.ടി.ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി.ടി.ഉഷ എന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. പി.ടി.ഉഷയുടെ കായികരംഗത്തെ നേട്ടങ്ങള്‍ വളരെ അറിയപ്പെടുന്നതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വളര്‍ന്നു വരുന്ന അത്‌ലറ്റുകളെ പരിശീലിപ്പിക്കുന്ന ഉഷയുടെ പ്രവര്‍ത്തനവും അതേപോലെ പ്രശംസനീയമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. പി.ടി.ഉഷയോടൊപ്പമുള്ള
ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണു; പയ്യോളിയിൽ വീട് ഭാഗികമായി തകർന്ന നിലയിൽ
പയ്യോളി: ദുരന്തം വിതച്ച് കനത്ത മഴ. ഇന്ന് പുലർച്ചെ പെയ്ത ശക്തമായ മഴയിലും കാറ്റിലും തെങ്ങ് വീണ് പയ്യോളിയിൽ വീട് ഭാഗികമായി തകർന്ന നിലയിൽ. അയനിക്കാട് കലാലയയ്ക്ക് സമീപം ആനോടി ഗണേശൻറെ വീടാണ് തെങ്ങ് വീണു തകർന്നത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. തെങ്ങ് മറ്റൊരു തെങ്ങിൽ തട്ടിയതിന് ശേഷമാണ് വീടിന് മുകളിൽ പതിച്ചത്. അതിനാൽ
തുറയൂരിൽ പത്തൊൻപതുകാരി തൂങ്ങി മരിച്ച നിലയിൽ
പയ്യോളി: തുറയൂരിൽ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ. പയ്യോളി അങ്ങാടി എളാച്ചിക്കണ്ടി സജിയുടെയും ഇന്ദുലേഖയുടെയും മകൾ നൈസയെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്തൊൻപത് വയസ്സായിരുന്നു. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് നൈസയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മണിയൂർ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർത്ഥിനിയായ നൈസ കോളേജിൽ നിന്ന് നേരത്തെ വീട്ടിലെത്തുകയായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം. സുഹൃത്തുക്കൾ നൽകിയ
കൊയിലാണ്ടി താലൂക്കിലെ എൽ.പി.ജി ക്ഷാമം ഉടന്‍ പരിഹരിക്കണമെന്ന് സി.ഐ.ടി.യു
പയ്യോളി: കൊയിലാണ്ടി താലൂക്കിലെയും വടകര താലൂക്കിലെയും എൽ.പി.ജി ക്ഷാമം പരിഹരിക്കാനായി അടിയന്തര നടപടി വേണമെന്ന് സി.ഐ.ടി.യു പയ്യോളി ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒരാഴ്ചയായി പയ്യോളിയിലെ എല്‍.പി.ജി ഫില്ലിങ് കേന്ദ്രം അടച്ചിട്ടതിനാലാണ് ക്ഷാമം അനുഭവപ്പെടുന്നത്. ക്ഷാമം ഉള്ളതിനാല്‍ എല്‍.പി.ജിയിൽ ഓടുന്ന നൂറുകണക്കിന് ഗുഡ്‌സ് ഓട്ടോറിക്ഷകളിലെ തൊഴിലാളികള്‍ സര്‍വ്വീസ് നടത്താന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ട് താലൂക്കുകള്‍ക്കുമായുള്ള ഏക
റോഡിൽ നിന്ന് വാഹനം പറമ്പിലേക്കിറങ്ങിയ നിലയിൽ; പയ്യോളിയിൽ വാഹനം അപകടത്തിൽ പെട്ടു
പയ്യോളി: പയ്യോളിയിൽ വാഹനം അപകടത്തിൽ പെട്ടു. ലോറി പറമ്പിലേക്ക് ഇടിച്ചു കയറിയ നിലയിലാണ് കണ്ടെത്തിയത്. ദേശീയ പാതയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് വാഹനം പറമ്പിലേക്ക് ഇറങ്ങിയ നിലയിൽ കണ്ടെത്തിയത്. വടകര ഭാഗത്തേക്ക് വന്നു കൊണ്ടിരിക്കവെയാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉറങ്ങി പോയതാകും കാരണമെന്ന് കരുതുന്നു.
”നീന്തലറിയാമെങ്കില്‍ പോന്നൂളൂ” പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ സർട്ടിഫിക്കറ്റിനായി പയ്യോളിയിലെ ക്യാമ്പ് ജൂലൈ മൂന്നിന്
പയ്യോളി: പ്ലസ് വണ്‍ പ്രവശനത്തിന് ബോണസ് പോയന്റ് ലഭിക്കുന്നതിനുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായുള്ള പയ്യോളിയിലെ ക്യാമ്പ് ജൂലൈ മൂന്നിന്. കീഴൂര്‍ കാട്ടുങ്കുളത്താണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. എസ്.എസ്.എല്‍.സി പാസായ നീന്തല്‍ അറിയാവുന്ന വിദ്യാര്‍ഥികള്‍ അന്നേദിവസം രാവിലെ എട്ടുമണിക്ക് കാട്ടുങ്കുളത്ത് എത്തണമെന്നാണ് നിര്‍ദേശം. നീന്തല്‍ വസ്ത്രം, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ കരുതാനും
സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും; സത്യപ്രതിജ്ഞ നാളെ
പയ്യോളി: സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. മേലടി ബ്ലോക്കില്‍ എല്‍.ഡി.എഫിന് മികച്ച ഭൂരിപക്ഷമുണ്ടെന്നതിനാല്‍ സുരേഷ് ചങ്ങാടത്ത് തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. സുരേഷ് ചങ്ങാടത്തിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സി.പി.എം തീരുമാനിച്ചതായി സി.പി.എമ്മിന്റെ മേലടി ബ്ലോക്ക് സബ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ജില്ലാ