Category: പയ്യോളി

Total 623 Posts

‘ഒരാളുടെ ജീവൻ രക്ഷിക്കാൻ നമുക്ക് അവരുമായി ആത്മബന്ധം വേണമെന്നില്ല, മനസ്സുണ്ടായാൽ മതി’; പയ്യോളി സ്വദേശിനിക്ക് വൃക്ക പകുത്തു നൽകി വയനാട്ടുകാരനായ ഡി.വെെ.എഫ്.ഐ പ്രവർത്തകൻ മണികണ്ഠൻ

പയ്യോളി: ശരീരത്തിൽ ചെറിയൊരു പോറൽ പറ്റിയാൽ പോലും ആധിയാണ് എല്ലാവർക്കും, അപ്പോൾ അപരിചിതരായവർക്ക് അവയവധാനം ചെയ്യുന്നത് ചിന്തിക്കണോ. എന്നാൽ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃത തീർക്കുകയാണ് വയനാട്ടുകാരനായ മണികണ്ഠൻ. പയ്യോളി സ്വദേശിനിയായ യുവതിക്ക് സ്വന്തം വൃക്ക പകുത്തു നൽകിയാണ് അദ്ദേഹം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ മാനങ്ങൾ തീർത്തത്. ഇരുവൃക്കകളും തകരാറിലായതോടെ യുവതിയുടെ ഭർത്താവ് ഉപേക്ഷിച്ചുപോയി. ജീവിതത്തിലേക്ക് തിരിച്ച്

കൊളാവിപ്പാലത്ത് പുലിമുട്ട്, കോട്ടകടപ്പുറം എല്‍.പി സ്‌കൂള്‍ സംരക്ഷണം; മന്ത്രിക്ക് നിവേദനം നല്‍കി, തുടര്‍നടപടിക്ക് നിര്‍ദേശം

പയ്യോളി: കൊളാവിപ്പാലം ബീച്ചില്‍ പുലിമുട്ട് നിര്‍മാണത്തിനും കോട്ടകടപ്പുറം എല്‍.പി സ്‌കൂള്‍ സംരക്ഷണത്തിനും മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി. തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് പുലിമുട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട നിവേദനം നല്‍കിയത്. ചീഫ് എന്‍ജിനീയറോട് തുടര്‍നടപടിയെടുക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. കോട്ടകടപ്പുറം എല്‍.പി സ്‌കൂള്‍ സംരക്ഷണത്തിനായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടിക്കും തദ്ദേശ

പയ്യോളിയില്‍ ഉപേക്ഷിച്ച നിലയില്‍ വടിവാള്‍; കണ്ടെത്തിയത് ഭജനമഠം സ്‌കൂളിന് സമീപം

പയ്യോളി : പയ്യോളി നഗരസഭ 22 ആം ഡിവിഷന്‍ ശ്രീനാരായണ ഭജനമഠം സ്‌കൂളിന്‍റെ മതിലിനോട് ചേര്‍ന്ന് വടി വാള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്നലെ ആയിരുന്നു സംഭവം. സ്‌കൂളിന്‍റെ തെക്കുഭാഗത്തുള്ള ചുറ്റുമതിനോട് ചേര്‍ന്ന പൊതു ഇടവഴി വൃത്തിയാക്കുന്നതിനിടെയാണ് പഴക്കം ചെന്ന് തുരുമ്പിച്ച നിലയിലുള്ള വാള്‍ കണ്ടെത്തിയത്. 72 സെന്‍റിമീറ്റര്‍ നീളമുള്ള വാളിന് നാല് സെന്‍റിമീറ്റര്‍ വീതിയുണ്ട്.

ഓപ്പറേഷൻ ആ​ഗിലൂടെ പയ്യോളി പോലീസ് പിടികൂടിയത് 14 ​ഗുണ്ടകളെ; പിടിയിലായവർ സ്ഥിരം കുറ്റവാളികൾ

പയ്യോളി: ഓപ്പറേഷൻ ആ​ഗിലൂടെ പൊലീസ് നടത്തിയ പരിശോധനയിൽ പയ്യോളിയിൽ പിടിയിലായത് 14 പേർ. ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളുമടക്കമുള്ളവരാണ് കസ്റ്റഡിയിലായത്. സംസ്ഥാന വ്യാപകമായാണ് ഓപ്പറേഷൻ ആ​ഗ് പരിശോധന നടത്തിയത്. പയ്യോളി സ്റ്റേഷനിൽ മാത്രം 13 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 14 പേർ അറസ്റ്റിലായി. ഒരു കേസിൽ രണ്ടുപേർ പ്രതികളാണ്. അടിപിടി, മയക്കുമരുന്ന്,

കളരിപ്പടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ചത് ഇരിങ്ങല്‍ എഫ്.എച്ച്.സിയിലെ താല്‍ക്കാലിക ജീവനക്കാരി

ഇരിങ്ങൽ : ഇരിങ്ങൽ കളരിപ്പടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം തിരുവോത്ത് സുനിലിന്റെ ഭാര്യ എൻ.സനിലയാണ് മരിച്ചത്. നാൽപ്പത്തി മൂന്ന് വയസായിരുന്നു. ഇരിങ്ങൽ എഫ്.എച്ച്.സി യിലെ താൽക്കാലിക ജീവനക്കാരിയാണ് സനില. ഇന്ന് രാവിലെ 8. 35 ഓടെയാണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിൽ നിന്നും മംഗലാപുരത്തേക്ക് പോയ ഇന്റർ

ഓര്‍മ്മകള്‍ പെയ്തിറങ്ങി; 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെകളെ ഒരിക്കല്‍ കൂടി ചേര്‍ത്ത് പിടിച്ച് കൊട്ടും പാട്ടുമായി കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസുകാര്‍ ഒത്തുകൂടി

ഇരിങ്ങല്‍: നിറം മങ്ങിയ വിദ്യാലയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാര്‍ത്തി 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെകളെ ഒരിക്കല്‍ കൂടി ചേര്‍ത്ത് പിടിച്ച് കൊട്ടും പാട്ടുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുകൂടി. കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 95 – 96 ലെ എസ്.എസ്.എല്‍.സി. ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് വിദ്യാലയ മുറ്റത്ത് ഒത്തുചേര്‍ന്നത്. പ്രസ്തുത

കോട്ടക്കലിൽ റേഷൻ കട നടത്തുന്ന പൈത്താൻ്റവിട രാഘവൻ അന്തരിച്ചു

ഇരിങ്ങൽ: കോട്ടക്കൽ റേഷൻ കട നടത്തുന്ന പൈത്താൻ്റവിട രാഘവൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പരേതനായ ചാത്തന്റെയും മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: ശ്യാമള മക്കൾ: ശ്രീനേഷ് (ലാൻഡ് അക്വിസിഷൻ, സിവിൽ സ്റ്റേഷൻ കൊയിലാണ്ടി ), ശ്രീജേഷ്, ശ്രീഷ്മ മരുമക്കൾ: ദീഷ്മ (ബി ഇ എം ഹയർ സെക്കൻ്ററി സ്കൂൾ, വടകര), രമ്യ (ചിങ്ങപുരം), സുനിൽ (തിക്കോടി) സഹോദരങ്ങൾ:

പയ്യോളിയിലെ ശ്രീലക്ഷ്മി ജനറൽ ആൻ്റ് പൂജാ സ്റ്റോർ ഉടമ അയനിക്കാട് താരേമ്മൽ ‘ശ്രീലക്ഷ്മി’യിൽ ബിജീഷ് അന്തരിച്ചു

പയ്യോളി: അയനിക്കാട് സേവന നഗർ കടപ്പുറം താരേമ്മൽ ‘ശ്രീലക്ഷ്മി’യിൽ ബിജീഷ് അന്തരിച്ചു. നാൽപ്പത്തിരണ്ട് വയസായിരുന്നു. മുൻ പ്രവാസി വ്യവസായിയും പയ്യോളിയിലെ ശ്രീലക്ഷ്മി ജനറൽ ആൻ്റ് പൂജാ സ്റ്റോർ ഉടമയുമാണ്. ബാലന്റെയും (വ്യാപാരി) ലക്ഷ്മിയുടെയും മകനാണ്. സൽനയാണ് ഭാര്യ. മക്കൾ: ധ്യാൻ, ശ്രീലക്ഷ്മി. സഹോദരങ്ങൾ: ബിനീഷ്, ബീഷ്മ. സംസ്കാരം നാളെ രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

ഒരിഞ്ച് പോലും പിന്നോട്ടില്ല! മോദി സര്‍ക്കാര്‍ വിലക്കിയ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ജെ.എന്‍.യുവിലുണ്ടായ എ.ബി.വി.പി ആക്രമണത്തിനെതിരെ പയ്യോളിയില്‍ എസ്.എഫ്.ഐ പ്രതിഷേധം

കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയ ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിനിടെ ജെ.എന്‍.യുവില്‍ എ.ബി.വി.പി നടത്തിയ ആക്രമണത്തിനെതിരെ പയ്യോളിയില്‍ പ്രതിഷേധം. എസ്.എഫ്.ഐ പയ്യോളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും കൂട്ടായ്മയും ജില്ലാ കമ്മിറ്റി അംഗം എന്‍.ടി.നിഹാല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അവന്തിക, ദില്‍ജിത്ത്, ഭഗത് എന്നിവര്‍ സംസാരിച്ചു. ബി.ബി.സിയുടെ ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍

പയ്യോളിയില്‍ റോഡിന്റെ വശത്തുകൂടി നടന്നുപോകുകയായിരുന്ന കുട്ടികളെ ഇടിച്ചിട്ട് മിനി ലോറി; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

പയ്യോളി: പയ്യോളി ടൗണിന് സമീപം റോഡിന്റെ വശത്തുകൂടി നടന്നുവരികയായിരുന്ന കുട്ടികളെ വാഹനം ഇടിച്ചുവീഴ്ത്തി കടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം നടന്നത്. അമ്മയോടൊപ്പം പേരാമ്പ്ര റോഡിലൂടെ ടൗണിലേക്ക് നടന്നു വന്ന രണ്ടു കുട്ടികളെയാണ് പിറകില്‍ നിന്നെത്തിയ മിനി ഗുഡ്‌സ് ലോറി ഇടിച്ചിടുകയായിരുന്നു. രണ്ടുകുട്ടികളില്‍ ആണ്‍കുട്ടിയെ ഇടിച്ചിട്ട് മിനി ലോറി മുന്നോട്ടുപോകുകയും ഇടിയുടെ