Category: പയ്യോളി
പയ്യോളിയിൽ വാഹനാപകടം; ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
പയ്യോളി: പയ്യോളിയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ഉച്ചയ്ക്ക് 12:45 ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
പിണറായിയും ഗാന്ധിജിയുമുള്ള ആലവട്ടം, പിച്ചളയില്‍ തീര്‍ത്ത കൗതുകമുണര്‍ത്തുന്ന നൂറുകണക്കിന് മണികള്‍, ചാരുതയുള്ള ശില്‍പങ്ങള്‍, പകിട്ടേറിയ കരകൗശലവസ്തുക്കള്‍; സര്‍ഗാലയ ക്രാഫ്റ്റ് മേളയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണൂ…
ഇരിങ്ങല്‍: സര്‍ഗാലയയില്‍ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് തുടക്കമായി. 19 ദിവസത്തെ മേള മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. 12 രാജ്യങ്ങളിലെ കരകൗശല വിദഗ്ധരും 26 സംസ്ഥാനങ്ങളിലെ 236 സ്റ്റാളുകളുമാണ് മേളയിലുള്ളത്. മേളയില്‍ നിന്ന് ഡിജോയ് മേത്തൊടി പകര്‍ത്തിയ ഏതാനും ചിത്രങ്ങള്‍ കാണാം:
കീഴൂര്‍ ചന്തയില്‍ മധ്യവയസ്കൻ കുഴഞ്ഞ് വീണു മരിച്ചു; മരിച്ചത് തച്ചന്‍കുന്ന് അട്ടക്കുണ്ട് സ്വദേശി
പയ്യോളി: കീഴൂര്‍ ചന്തയില്‍ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു. തച്ചന്‍കുന്ന് അട്ടക്കുണ്ട് സ്വദേശി കുളങ്ങരക്കുനി ബാലകൃഷ്ണന്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് കീഴൂര്‍ ചന്തയിലെത്തിയ ബാലകൃഷ്ണൻ ഏഴുമണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് വിവരം. പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ഭാര്യ: ജാനു (പയ്യോളി നഗരസഭ ഹരിതകര്‍മ സേനാംഗം).
വനിതാ ജീവനക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ മാനേജരെ സംരക്ഷിക്കുന്നുവെന്ന് ആരോപണം; പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്
പയ്യോളി: കെയർ ആന്റ് ക്യൂർ ആശുപത്രി മാനേജ്മെന്റിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. ആശുപത്രിയിലെ വനിതാ പി.ആര്‍.ഒയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മാനേജരെ സംരക്ഷിക്കുകയും പരാതിക്കാരിക്കെതിരെ പ്രതികാര നടപടി കൈക്കൊള്ളുകയും ചെയ്യുന്ന മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു
കീഴൂര്‍ ചന്തയിലെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു
പയ്യോളി: കിഴൂര്‍ ഉത്സവ ചന്തയിലെത്തിയാള്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് കീഴൂര്‍ ചന്തയിലെത്തിയ ഇയാള്‍ ഏഴുമണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് വിവരം. പയ്യോളി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. പയ്യോളി കീഴൂരിലെ ഉത്സവ ചന്തയും കാര്‍ണിവലും വളരെ പ്രസിദ്ധമാണ്. ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: പയ്യോളിയിലെ റെയിൽവേ ഗെയിറ്റ് രണ്ട് ദിവസം അടച്ചിടും
പയ്യോളി: തിക്കോടിയ്ക്കും വടകരയ്ക്കും ഇടയിൽ പയ്യോളിയിലുള്ള 210-എ നമ്പർ റെയിൽവേ ഗെയിറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിടും. ഡിസംബർ 23, 24 തിയ്യതികളിലാണ് ഗെയിറ്റ് അടച്ചിടുക. അറ്റകുറ്റപ്പണികൾക്കായാണ് ഗെയിറ്റ് അടച്ചിടുന്നതെന്ന് റെയിൽവേ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.
ലഹരിയ്‌ക്കെതിരെ മേലടി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍; ബോധവത്കരണ ക്ലാസ് പയ്യോളി തിക്കോടിയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍
മേലടി: ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പയ്യോളി തിക്കോടിയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിര്‍വ്വഹിച്ചു. ലീന പുതിയോട്ടില്‍ (ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ്
സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി ഓഫീസ് ഇനി പുതിയ കെട്ടിടത്തിൽ; എ.കെ.ജി മന്ദിരം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
പയ്യോളി: സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി ഓഫീസായ എ.കെ.ജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ലോകത്ത് എല്ലായിടത്തും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ശക്തികൾക്കെതിരായി പ്രവർത്തിക്കുന്ന അമേരിക്കയെ നമ്മുടെ തന്ത്രപരമായ സഖ്യശക്തിയാക്കിയത് അപകടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്തെ ആണവക്കരാറാണ് ഇതിന് തുടക്കമിട്ടതെന്നും ഇടതുപക്ഷം അത്തരം നീക്കങ്ങളെ
പയ്യോളി സ്വദേശിയുടെ ഐ ഫോൺ നഷ്ടപ്പെട്ടതായി പരാതി; നഷ്ടപ്പെട്ടത് ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ സൂക്ഷിച്ചിരുന്ന ഫോൺ
പയ്യോളി: പയ്യോളി സ്വദേശിയുടെ ഐ ഫോൺ നഷ്ടപ്പെട്ടതായി പരാതി. മുളിക്കണ്ടത്തിൽ (തിരുവാലയം) അശ്വന്ത് അശോകിന്റെ ഐ ഫോൺ 11 മോഡൽ സ്മാർട്ട് ഫോണാണ് നഷ്ടപ്പെട്ടത്. ഡിസംബർ 11 ഞായറാഴ്ച തിക്കോടിക്കും പയ്യോളിക്കും ഇടയിൽ വച്ചാണ് ഫോൺ നഷ്ടമായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് ഫോൺ നഷ്ടമായത് എന്നാണ് കരുതുന്നത്. ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ വിലയേറിയ വിവരങ്ങൾ സൂക്ഷിച്ചിരുന്ന ഫോണാണ് നഷ്ടപ്പെട്ടത്.
രാഷ്ട്രീയക്കാരനല്ലെങ്കിലും പയ്യോളിക്കാരുടെ സ്വന്തം ‘ഇ.എം.എസ്’; ഇരുമ്പെടുത്ത ചാലില്‍ അബ്ദുള്ളയുടെ വിയോഗത്തോടെ ഓര്‍മ്മയാകുന്നത് പയ്യോളിയിലെ പഴയകാല വ്യാപാരികളിലെ അവസാന കണ്ണികളിലൊരാള്‍
പയ്യോളി: ഇരുമ്പെടുത്ത ചാലില്‍ അബ്ദുള്ളയുടെ വിയോഗത്തോടെ ഓര്‍മ്മയാകുന്നത് പയ്യോളിയിലെ പഴയകാല വ്യാപാരികളിലെ അവസാന കണ്ണികളിലൊരാള്‍. പതിനഞ്ച് വര്‍ഷം മുമ്പ് കച്ചവടം അവസാനിപ്പിച്ചെങ്കിലും പയ്യോളിക്കാര്‍ക്ക് ഇന്നും സുപരിചിതനാണ് അബ്ദുള്ളാക്ക. തന്റെ എണ്‍പത്തിയഞ്ചാം വയസില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറയുമ്പോള്‍ നിരവധി ഓര്‍മ്മകള്‍ കൂടിയാണ് കാലയവനികയ്ക്കുള്ളില്‍ മറയുന്നത്. പയ്യോളി ടൗണില്‍ നിന്ന് ബീച്ചിലേക്കുള്ള റോഡില്‍ റെയില്‍വേ ഗെയിറ്റിന്