Category: ചരമം

Total 1554 Posts

കൊടക്കാട്ട്മുറി കുളമുള്ള വലിയഞ്ഞാറ്റില്‍ സൗദാമിനി അന്തരിച്ചു

കൊയിലാണ്ടി: കൊടക്കാട്ട്മുറി കുളമുള്ള വലിയഞ്ഞാറ്റില്‍ സൗദാമിനി അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. അച്ഛന്‍: റിട്ട. അധ്യാപകന്‍ പരേതനായ അച്യുതന്‍ കുറുപ്പ്. അമ്മ: പരേതയായ ലക്ഷ്മി അമ്മ. സഹോദരങ്ങള്‍: കെ.വി. ബാബുരാജ് (കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക്), വിലാസിനി, പ്രസന്ന, ഉഷ, ഗീത. സഞ്ചയനം ഞായറാഴ്ച.

നന്മണ്ട വയപ്പുറത്ത് മാണിക്യം അന്തരിച്ചു

ബാലുശ്ശേരി: നന്മണ്ട വയപ്പുറത്ത് മാണിക്യം( മാലതി) ( റിട്ടയേര്‍ഡ് സീനിയര്‍ സൂപ്രണ്ട് ജില്ലാ കോടതി കോഴിക്കോട്) അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: വയപ്പുറത്ത് ഗോവിന്ദന്‍ (റിട്ടയേര്‍ഡ് വില്ലേജ് ഓഫീസര്‍). മക്കള്‍: ജീജ (പനങ്ങാട് കോപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി), ജിഷ, ജീന (വിജിലന്‍സ് തൊണ്ടയാട്). മരുമക്കള്‍: പ്രസൂണ്‍ (ഫ്രണ്ട്‌സ് മെഡിക്കല്‍ കൊയിലാണ്ടി), രാജേഷ് (വില്ലേജ് ഓഫീസര്‍ കോട്ടയം

കാവുംതറ എലങ്കമല്‍ തുരുത്തിയില്‍ ബീരാന്‍ കുട്ടി (കുന്നത്ത്) അന്തരിച്ചു

കൊയിലാണ്ടി: കാവുംതറ എലങ്കമല്‍ തുരുത്തിയില്‍ ബീരാന്‍ കുട്ടി (കുന്നത്ത്) അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ: പരേതയായ നബീസ ഇരിങ്ങത്ത. മക്കള്‍: സമീര്‍ (ദുബൈ), ഷഹീന. അഫാന്‍ (ദുബൈ). മരുമക്കള്‍: മുബീന ഇരിങ്ങത്, സജീര്‍ മുണ്ടോത്ത്.  

കൊയിലാണ്ടി മണമല്‍ ദര്‍ശനമുക്ക് തത്വമസി ഭവനില്‍ യശോദ അന്തരിച്ചു

കൊയിലാണ്ടി: മണമല്‍ ദര്‍ശനമുക്ക് തത്വമസി ഭവനില്‍ യശോദ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. പരേതരായ കോലോത്ത് ദാമോദരന്റെയും ലീലയുടെയും മകളാണ്. ഭര്‍ത്താവ്: നാണു (വടകര). സഹോദരങ്ങള്‍: ഇന്ദര (അത്തോളി), രാജീവന്‍. സഞ്ചയനം: വ്യാഴാഴ്ച.

അരിക്കുളം തെക്കേടത്ത് ഖദീജ അന്തരിച്ചു

അരിക്കുളം: തെക്കേടത്ത് ഖദീജ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭര്‍ത്താവ്: മൊയ്തി. മക്കള്‍: സൗദ, ഫൈസല്‍ (ഹോമിയോപ്പതി ജില്ലാ ഓഫീസ് കോഴിക്കോട്), താജുദ്ദീന്‍ (അരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക്, സി.പി.എം അരിക്കുളം ലോക്കല്‍ കമ്മിറ്റിയംഗം), ആരിഫുദ്ദീൻ(ദുബായ്), ഫിറോസ്. മരുമക്കള്‍: അബ്ദുള്ള, ശരീഫ (താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, കൊയിലാണ്ടി), മുബീന പര്‍വീന്‍ (കെ.പി.എം.എസ്.എം.എച്ച്.എസ് അരിക്കുളം). സഹോദരങ്ങള്‍: കോമത്ത് കുഞ്ഞാമി,

കാപ്പാട് പുതിയ പുരയിൽ അബ്ദുൽ അസീസ് അന്തരിച്ചു

കാപ്പാട്: കണ്ണൻകടവ് അഴീക്കൽ പുതിയ പുരയിൽ അബ്ദുൽ അസീസ് അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു. ഭാര്യ : സുഹറ മൻസിൽ ഷെറീന എലത്തൂർ. മക്കൾ: ആയിഷ അറഫിന, ആമിന ഫർഹത്ത്, മെഹറ മരുമക്കൾ: നൈഫ് പൂക്കാട്, ആദിൽ സജിൻ പയിമ്പ്ര മയ്യത്ത് നിസ്കാരം രാത്രി 9-ന് കണ്ണങ്കടവ് ജുമാ മസ്ജിദിൽ.

പെരുവട്ടൂർ കണ്ടെത്തനാരി താഴെക്കുനി റീന അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ കണ്ടെത്തനാരി താഴെക്കുനി റീന അന്തരിച്ചു. നാൽപ്പത്തിയൊമ്പത് വയസായിരുന്നു. പരേതനായ സ്വാമികുട്ടിയുടെയും നാരായണിയുടെയും മകളാണ്. ഭർത്താവ്: സത്യൻ. മക്കൾ: അശ്വതി, പരേതയായ അപർണ. മരുമകൻ : നിപിൻ. സഹോദരങ്ങൾ: ബാബു, സിദ്ധാർത്ഥൻ, മുരളി, സനൽ.

കാരയാട് ചാളോമ്മാരത്ത് നാരായണൻ നായർ അന്തരിച്ചു

അരിക്കുളം: കാരയാട് തറമലങ്ങാടി ചാളോമ്മാരത്ത് നാരായണൻ നായർ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭാര്യ: പാർവതി അമ്മ. മക്കൾ: ബാബു, സത്യൻ (കെ എസ് ആർ ടി സി തൊട്ടിൽപ്പാലം ), പ്രകാശൻ (എസ് ഐ കോഴിക്കോട് സിറ്റി ഡിസിആർബി). മരുമക്കൾ: പ്രമീള, പ്രജിന, ശ്രീജ( ടീച്ചർ കൊണ്ടോട്ടി ജിഎംഎൽപി ). സഞ്ചയനം: വെള്ളിയാഴ്ച

ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന അരിക്കുളം സ്വദേശി മരിച്ചു

അരിക്കുളം: ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ടാഴ്ചയോളമായി ചികിത്സയില്‍ കഴിയുന്ന അരിക്കുളം സ്വദേശിയായ യുവാവ് മരിച്ചു. മന്ദങ്ങാപറമ്പത്ത് മലയില്‍ വളപ്പില്‍ കെ.സി.ബിജുവാണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസായിരുന്നു. കഴിഞ്ഞ 21 രാവിലെയാണ് വീടിന് സമീപത്തുവെച്ച് ബിജു സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചത്. വീടിനടുത്ത വിവാഹവീട്ടില്‍ നിന്നും മടങ്ങവെയായിരുന്നു സംഭവം. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം

കൊയിലാണ്ടി പയറ്റുവളപ്പില്‍ സുധാകരന്‍ അന്തരിച്ചു

കൊയിലാണ്ടി: പയറ്റുവളപ്പില്‍ സുധാകരന്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു.കോഴിക്കോട് ഖാദി സര്‍വോദയ സംഘം റിട്ട ജീവനക്കാരനായിരുന്നു. ഭാര്യ: ഗീതാഭായ്. മക്കള്‍: അരുണ്‍ കൃഷ്ണ, അരുണാ കൃഷ്ണ. മരുമക്കള്‍: അനുശ്രീ, വിജയ്. സഹോദരങ്ങള്‍: രമ, സുമ, പ്രദീപ്. സംസ്‌കാരം മെയ് 6 ന് രാവിലെ 10 മണിക്ക് കൊയിലാണ്ടി ബാപ്പന്‍കാട് റെയില്‍വേ കട്ടിങ്ങിനു സമീപമുള്ള വസതിയില്‍ നടക്കും.