Category: പയ്യോളി

Total 624 Posts

അപകടം നടന്നത് ശനിയാഴ്ച അര്‍ധരാത്രിയോടെ, മൃതദേഹം കിടന്നത് കുറ്റിപ്പുല്ലുകള്‍ക്കിടയില്‍; പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച കടലൂര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി നൗഷാദിന്റെ മരണത്തിൽ വിറങ്ങലിച്ച് നാട്

പയ്യോളി: ഒന്നാം ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നൗഷാദിന്റെ വിയോഗത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് നാടാകെ. ഇന്നലെ അര്‍ധരാത്രിയോടെയാണ് നൗഷാദിന് അപകടമുണ്ടായത്. നൗഷാദിനെ ഇന്ന് രാവിലെ റെയില്‍പാളത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാല്‍പ്പത്തിയഞ്ചുകാരനാണ് കടലൂര്‍ കോടിക്കല്‍ കുന്നുമ്മല്‍ത്താഴ നടുക്കായംകുളം നൗഷാദ്. മത്സ്യത്തൊഴിലാളിയായിരുന്ന നൗഷാദിന്റെ മരണം അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. പയ്യോളി ഒന്നാം

കോടിക്കൽ സ്വദേശിയായ മധ്യവയസ്കൻ പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പയ്യോളി: പയ്യോളിയിൽ റെയിൽവേ ട്രാക്കിന് സമീപം മധ്യവസ്കൻ ട്രെയിനിടിച്ച് മരിച്ച നിലയിൽ. കടലൂർ കോടിക്കൽ കുന്നുമ്മത്താഴ നടുക്കായംകുളം നൗഷാദ് ആണ് മരിച്ചത്. 45 വയസാണ്. ശനിയാഴ്ച രാത്രി പത്തുമണിക്ക് ശേഷമാണ് അപകടം നടന്നത്. ഒന്നാം ഗേറ്റിന് തെക്ക് ഭാഗത്ത് 150 ഓളം മീറ്റർ മാറി കുറ്റിപ്പുല്ലുകൾക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവമരമറിയിച്ചതിനെ തുടർന്ന് പയ്യോളി പോലീസ്

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2-വിൽ വിജയ കിരീടം ചൂടി പയ്യോളി സ്വദേശി ശ്രിനന്ദ് വിനോദ്; നൈറ്റിഗേല്‍ ഓഫ് ടോപ് സിംഗർ അവാര്‍ഡ് പേരാമ്പ്ര സ്വദേശിനിക്ക്

പയ്യോളി: ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 2 മെഗാ മാരത്തൺ ഗ്രാൻഡ് ഫിനാലെയിൽ വിജയ കിരീടം ചൂടി പയ്യോളി സ്വദേശി ശ്രിനന്ദ് വിനോദ്. വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിലാണ് ശ്രിനന്ദ് ഒന്നാമതെത്തിയത്. രണ്ടാംസ്ഥാനം എൽ ആൻ ബെൻസണിനാണ്. അക്ഷിക് കെ. അജിത്തിനാണ് മൂന്നാം സ്ഥാനം. നടൻ ജയസൂര്യയാണ് വിജയികളെ പ്രഖ്യാപിച്ചത്. അസാമാന്യമായി അനന്യമായ വളര മധുരമായ ശബ്ദത്തില്‍ രാഗാര്‍ദ്രമായി നല്ല

പയ്യോളിയിലെ തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എയ്ക്ക് പൂർവ്വവിദ്യാർത്ഥി ഗ്രൂപ്പായ ’96 ബാച്ചിന്റെ അനുമോദനം; ഒപ്പം ഓണാഘോഷവും

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എയെ അനുമോദിച്ച് പൂർവ്വവിദ്യാർത്ഥികൾ. പൂർവ്വവിദ്യാർത്ഥി ഗ്രൂപ്പായ ’96 ബാച്ച് ആണ് പി.ടി.എയെ അനുമോദിച്ചത്. ഓണാഘോഷത്തിനൊപ്പമായിരുന്നു അനുമോദനം. കോഴിക്കേട് ജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ് നേടിയ ടി.എസ്.ജി.വി.എച്ച്.എസ്.എസ് പി.ടി.എയ്ക്കുള്ള ഉപഹാരം ’96 ബാച്ചിന്റെ ഉപഹാരം പി.ടി.എ പ്രസിഡന്റ് ബിജു കളത്തിൽ എക്സിക്യുട്ടീവ് അംഗങ്ങളായ അജ്മൽ

പയ്യോളി ഹൈസ്‌കൂളിന് മുമ്പില്‍ നിന്നും ചാവി കളഞ്ഞുകിട്ടി: ഉടമസ്ഥര്‍ ബന്ധപ്പെടുക

പയ്യോളി: ഹൈസ്‌കൂളിന് മുമ്പില്‍ നിന്നും ഇന്ന് രാവിലെ ചാവി കളഞ്ഞുകിട്ടി. രണ്ട് വണ്ടിയുടെ ചാവിയും മറ്റ് രണ്ട് ചാവികളുമടങ്ങുന്ന സെറ്റാണ് കളഞ്ഞുകിട്ടിയത്. ചാവി ഹൈസ്‌കൂള്‍ ഗേറ്റിന് എതിര്‍വശത്തുള്ള ധനശ്രീ ഫേന്‍സിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഉടമസ്ഥര്‍ കട നടത്തുന്ന ഫൈസലുമായി ബന്ധപ്പെടുക. ഫോണ്‍: 9567767014

ഖത്തറില്‍ പ്രവാസിയായിരുന്ന പയ്യോളി തച്ചന്‍കുന്നില്‍ പാറമ്മല്‍ മലയില്‍ ഷാഹിര്‍ ഹുസൈന്‍ അന്തരിച്ചു

പയ്യോളി: ഖത്തറില്‍ പ്രവാസിയായിരുന്ന തച്ചന്‍കുന്നില്‍ പാറമ്മല്‍ മലയില്‍ ഷാഹിര്‍ ഹുസൈന്‍ അന്തരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു ഷാഹിര്‍. രോഗമുക്തനായതോടെ വീണ്ടും ഖത്തറില്‍ എത്തി ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ വീണ്ടും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് സി.എച്ച് പാലിയേറ്റിവ് സെന്ററിലായിരുന്നു അന്ത്യം. ദോഹയിലെ

പയ്യോളി കണ്ണംകുളം കൊളാവിതാഴെ കെ.ടി.സുരേഷ് അന്തരിച്ചു

പയ്യോളി: കണ്ണംകുളം കൊളാവിതാഴെ കെ.ടി.സുരേഷ് അന്തരിച്ചു. വയർമാൻ ആയിരുന്നു. ഭാര്യ: ദേവി (പോസ്റ്റ് ഓഫീസ്). മക്കൾ: സുരന്യ, സുധിന. സഹോദരങ്ങൾ: കൃഷ്ണൻ, ശശി കെ.ടി, മനോജ്‌, ജാനു, സരോജിനി, മല്ലിക, ചന്ദ്രിക.

ബൈപ്പാസ് നിര്‍മ്മിക്കുന്ന വാഗാഡ് കമ്പനിയുടെ ലോറി മത്സ്യവില്‍പ്പനക്കാരന്റെ സ്‌കൂട്ടറില്‍ ഇടിച്ച് നിര്‍ത്താതെ പോയി, പിന്തുടര്‍ന്ന് ലോറി പിടികൂടി നാട്ടുകാര്‍; അപകടം പാലൂരില്‍

തിക്കോടി: പാലൂരില്‍ വാഹനാപകടം. മത്സ്യവില്‍പ്പനക്കാരന്റെ സ്‌കൂട്ടറില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മിക്കുന്ന വാഗാഡ് കമ്പനിയുടെ ലോറിയാണ് അപകടമുണ്ടാക്കിയത്. പരിക്കേറ്റ മത്സ്യവില്‍പ്പനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടറില്‍ ഇടിച്ച ശേഷം ലോറി നിര്‍ത്താതെ പോയി. തുടര്‍ന്ന് ലോറിയുടെ പിന്നാലെ പോയ നാട്ടുകാര്‍ നന്തിയില്‍ വച്ച് ലോറി തടയുകയായിരുന്നു. വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. വടകര ഭാഗത്തേക്ക് മത്സ്യവുമായി

ചെരണ്ടത്തൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

മണിയൂർ: ചെരണ്ടത്തൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. ഇന്ന് രാവിലെ മുതൽ കാണാതായ ചെരണ്ടത്തൂർ ചാലിൽ ഹൗസ് ബാബുവിന്റെ മകൻ പതിനാറുകാരൻ നികേതിനെയാണ് കണ്ടെത്തിയത്. ഏറനാട് എക്സ്പ്രെസ്സിൽ തിരുവനന്തപുരത്ത് വെച്ച കണ്ടെത്തിയതായാണ് വിവരം. പതിവുപോലെ നികേത് ഇന്ന് രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു, എന്നാൽ പിന്നീട് നികേത് സ്കൂളിലും ഇന്ന് എത്തിയിട്ടില്ലെന്ന് മനസ്സിലാക്കുകയായിരുന്നു. ഇതിനെത്തുടർന്ന് പയ്യോളി പോലീസ് സ്റ്റേഷനിൽ

ഇന്നലെ അമ്മയോടൊപ്പം കടയിലെത്തിയ ഭിന്നശേഷിക്കാരനെ കടിച്ചു, ഇന്ന് അതേ സമയത്ത് അമ്മയെയും കടിച്ചു; പയ്യോളിക്കാരെ ഭീതിയിലാഴ്ത്തി തെരുവുനായ വിളയാട്ടം

പയ്യോളി: പയ്യോളിയിൽ തെരുവുനായ്ക്കളുടെ അക്രമം തുടർകഥയാവുന്നു. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്തവരും കാൽനടയാത്രക്കാരുമുൾപ്പെടെ ആറോളം പേരാണ് ഇതുവരെ തെരുവുനായയുടെ അക്രമത്തിനു ഇരയായത്. നരിക്കുനി വയലിൽ ദേവിയാണ് ഇന്ന് ആക്രമണം നേരിട്ടത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഇന്നലെ ഇതിനു സമീപമായി ഏകദേശം ഇതേ സമയത്താണ് ദേവിയുടെ മകനും ഭിന്നശേഷിക്കാരനുമായ നരിക്കുനി വയലിൽ ബിനീഷിനെ തെരുവുനായ ആക്രമിച്ചത്. അമ്മയോടൊപ്പം