Category: പയ്യോളി
പെരുമാള്‍പുരത്ത് ഗൃഹനാഥന് വീടിനകത്ത് മരണപ്പെട്ട സംഭവം; പയ്യോളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
തിക്കോടി: പെരുമാള്‍പുരത്ത് ഗൃഹനാഥന് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പയ്യോളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് പെരുമാള്‍പുരം താഴെ വടക്കെ മുല്ലമുറ്റത്ത് രാമചന്ദ്രനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മൃതദേഹ പരിശോധനയ്ക്കിടയില്‍ അസ്വാഭാവികമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ്
ഓര്‍മകളില്‍ നിറഞ്ഞ് എം.കെ പ്രേംനാഥ്; പയ്യോളി തച്ചന്‍കുന്നില്‍ വടകര മുൻ എം.എൽ.എ എം.കെ പ്രേംനാഥ് അനുസ്മരണം
പയ്യോളി: സമത സാമൂഹ്യ മാധ്യമ കൂട്ടായ്മ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകര മുൻ എം.എൽ.എയും മാതൃകാ സോഷ്യലിസ്റ്റുമായിരുന്ന എം.കെ.പ്രേംനാഥ് അനുസ്മരണം നടത്തി. തച്ചൻകുന്ന് ഭാവനാ കലാവേദിയിൽ ചേർന്ന അനുസ്മരണ സമ്മേളനം പയ്യോളി നഗരസഭാ കൗൺസിലർ കാര്യാട്ട് ഗോപാലൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു. സമത സാമൂഹ്യ മാധ്യമ കൂട്ടായ്മ സംസ്ഥാന
വാഹനങ്ങള്‍ക്ക് പോകാന്‍ സൗകര്യമുള്ള റോഡ് പോലുമില്ല; ദേശീയപാതയില്‍ മൂരാട് മേഖലയില്‍ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍, ബസുകള്‍ പാതിവഴിയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്നതും വഴിതിരിച്ചുവിടുന്നതും പതിവ്
പയ്യോളി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയിലെ ദീര്‍ഘവീക്ഷണക്കുറവ് കാരണം മൂരാട് മേഖലയില്‍ യാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്ക് പതിവാകുന്നു. മൂരാട് പാലത്തില്‍ നിന്നും പയ്യോളിയിലേക്ക് വരുന്ന ഭാഗത്ത് വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന തരത്തില്‍ റോഡ് ക്രമീകരിക്കാതെ ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണമെന്നാണ് യാത്രക്കാരും പ്രദേശവാസികളും പറയുന്നത്. മൂരാട് പാലത്തില്‍ നിന്നും ഓയില്‍മില്ല് വരെയുള്ള ഭാഗത്ത് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
എട്ടായിരത്തോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ഒടുവില്‍ പരിഹാരം; പയ്യോളി കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ 5ന്
പയ്യോളി: പയ്യോളി തീരദേശമേഖലയിലെ എട്ടായിരത്തോളം കുടുംബങ്ങള്‍ക്ക് ആശ്വാസമാവുന്ന പയ്യോളി കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ 5ന് വ്യാഴാഴ്ച ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വ്വഹിക്കും. ജലവിഭവ വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാര്‍ 41 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പയ്യോളി ടെക്നിക്കല്‍ ഹൈസ്ക്കൂള് പരിസരത്ത് വൈകിട്ട് 5ന് നടക്കുന്ന ചടങ്ങില്‍
പയ്യോളി ദേശീയപാത വഴി വാഹനങ്ങള്‍ ‘തുഴഞ്ഞ്’ പോകേണ്ട സ്ഥിതി; കനത്തില്‍ മഴയൊന്ന് പെയ്താല്‍ റോഡ് പിന്നെ ചെളിക്കുളമാണ്
പയ്യോളി: ശക്തമായ ഒരു മഴ പെയ്യുമ്പോഴേക്കും പയ്യോളി മേഖലയില്‍ ദേശീയപാതയില്‍ പലയിടത്തും വെള്ളം കെട്ടിനില്‍ക്കുന്നത് പതിവാകുന്നു. ദേശീയപാതയില്‍ പയ്യോളി പൊലീസ് സ്റ്റേഷന് സമീപത്തും, ഹൈസ്ക്കൂളിന് സമീപത്തുമെല്ലാം സ്ഥിതി ഇതാണ്. ആറുവരിപ്പാതയുടെ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ വെള്ളം ഒഴുകിപ്പോവേണ്ട പഴയ ഓവുചാലുകളെല്ലാം അടഞ്ഞുപോയിരിക്കുകയാണ്. പൊലീസ് സ്റ്റേഷന് സമീപം വെള്ളക്കെട്ട് പതിവായതോടെ ഇവിടെ മോട്ടോര്‍ വെച്ച് വെള്ളം സമീപത്തെ
കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) പയ്യോളി ടൗണിൽ പ്രകടനം നടത്തി
പയ്യോളി: കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) പയ്യോളി ടൗണിൽ പ്രകടനം നടത്തി. സെപ്റ്റംബർ 26 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥമാണ് പ്രകടനം സംഘടിപ്പിച്ചത്. രാജ്ഭവൻ മാർച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീമാണ് ഉദ്ഘാടനം ചെയ്യുക. നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന തൊഴിലാളികൾക്ക് 10,000 രൂപ ക്രമത്തിൽ കേന്ദ്രസർക്കാർ വിഹിതം
പയ്യോളിയിൽ പേരാമ്പ്ര സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചവശനാക്കി റോഡരികില്‍ തള്ളിയ സംഭവം: ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രണ്ട് പ്രതികളെ പിടികൂടി പൊലീസ്
പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയായ യുവാവിനെ കാറില്‍ക്കയറ്റി കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിച്ച ക്വാട്ടേഷന് സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി. ആലപ്പുഴയില്‍നിന്നുമാണ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൊല്ലം ശാസ്താംകോട്ട സ്വദേശികളായ സയ്യിദ് മുഹമ്മദ് കഹാര്‍, നിയാസ് എന്നിവരാണ് പിടിയിലായത്. പേരാമ്പ്ര പൈതോത്ത് വളയംകണ്ടത്ത് ജിനീഷിനെ അക്രമിച്ച കേസിലെ പ്രതികളാണ് പിടിയിലായിരിക്കുന്നത്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ്
പയ്യോളിയിൽ പേരാമ്പ്ര സ്വദേശിയായ യുവാവിന് നാലംഗ സംഘത്തിന്റെ ക്രൂരമർദ്ദനം; പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് സൂചന
പയ്യോളി: യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി റോഡരികില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പേരാമ്പ്ര പൈതോത്ത് വളയംകണ്ടത്ത് ജിനീഷിനെയാണ് ക്വട്ടേഷന്‍ സംഘം മര്‍ദ്ദിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ നെല്ല്യേരി മാണിക്കോത്ത് ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം. വിദേശത്തു നടന്ന പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പേരാമ്പ്ര ബാറില്‍ വച്ച് പരിചയപ്പെട്ടവരാണ് കാറില്‍ വച്ച് ജിനീഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്.
മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണമെടുത്തു, ഓടുപൊളിച്ച് അകത്തുകടന്നു; കീഴൂര്‍ തെരുഭഗവതി ക്ഷേത്രത്തില്‍ മോഷണം
കീഴൂര്‍: പള്ളിക്കര റോഡിലുള്ള കീഴൂര്‍ തെരു ഭഗവതി ക്ഷേത്രത്തില്‍ മോഷണം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിന് മുന്നിലുള്ള മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ട് കുത്തിത്തുറന്ന് മോഷ്ടിക്കുകയായിരുന്നു. രാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രത്തിന്റെ ഓടു പൊളിച്ച് ഉള്ളിലേക്ക് കടന്നെങ്കിലും ശ്രീകോവിലിനുള്ളില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു
മലബാറിലെ ടൈഗര്‍ സഫാരി പാര്‍ക്കിനായി പരിഗണനയിലുള്ളത് പേരാമ്പ്ര മേഖലയിലെ രണ്ട് സ്ഥലങ്ങള്‍; എട്ടംഗ സമിതി ഉടന്‍ സ്ഥലം പരിശോധിക്കും
പേരാമ്പ്ര: വനംവകുപ്പ് മലബാറില്‍ തുറക്കാനുദ്ദേശിക്കുന്ന ടൈഗര്‍ സഫാരി പാര്‍ക്കിനായി കോഴിക്കോട് ജില്ലയില്‍ പരിഗണിക്കുന്നത് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ഉള്‍പ്പെട്ട രണ്ട് ഇടങ്ങള്‍. പന്നിക്കോട്ടൂര്‍ റിസര്‍വ് വനത്തിലെ 114 ഹെക്ടര്‍ സ്ഥലവും പേരാമ്പ്ര എസ്റ്റേറ്റിലെ ഒരു ഭാഗം എന്നിവയാണ് പരിഗണനയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള ഈ രണ്ട് സ്ഥലങ്ങള്‍ക്ക് പുറമേ കണ്ണൂര്‍ ജില്ലയിലെ ആറളം വന്യജീവി സങ്കേതത്തോട് ചേര്‍ന്ന ഭൂമിയും