സ്‌നേഹ ഹസ്തം തിക്കോടി കൂട്ടായ്മ ഏര്‍പ്പെടുത്തിയ സ്‌നേഹ ഹസ്തം പ്രഥമ പുരസ്‌കാരം ടി.ഖാലിദ് തിക്കോടിക്ക്


പയ്യോളി: സ്‌നേഹ ഹസ്തം തിക്കോടി കൂട്ടായ്മ ഏര്‍പ്പെടുത്തിയ സ്‌നേഹ ഹസ്തം പ്രഥമ പുരസ്‌കാരം പ്രശസ്ത പത്രപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ടി.ഖാലിദിന് ലഭിച്ചു. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഏപ്രില്‍ അവസാനത്തില്‍ തിക്കോടിയില്‍ നടക്കുന്ന സാംസ്‌കാരിക സദസില്‍ വെച്ചു സമര്‍പ്പിക്കുന്നതാണ്.

മൂന്നര പതിറ്റാണ്ടിലധികം കാലമായി വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടറായും ജനപ്രതിനിധിയായും പ്രവര്‍ത്തിച്ച ഖാലിദ് ഇപ്പോള്‍ സുപ്രഭാതത്തിന്റെ പയ്യോളി ലേഖകനാണ്. ചന്ദ്രശേഖരന്‍ തിക്കോടി, ഡോ.സോമന്‍ കടലൂര്‍, ബഷീര്‍ തിക്കോടി എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

തിക്കോടിയിലെയും പരിസര പ്രദേശങ്ങളിലെയും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യമാണ് ടി.ഖാലിദ്. നാടിന്റെ നാനാവിധമായ വിഷയങ്ങളില്‍ ഇടപെടുകയും ഏത് പാതിരാവിലും ആര് വിളിച്ചാലും യാതൊരു മടിയും കൂടാതെ ഇറങ്ങി വരുന്ന ഒന്നും ആഗ്രഹിക്കാത്ത അപൂര്‍വ്വം പൊതു പ്രവര്‍ത്തകരില്‍ ഒരാളാണ് ടി.ഖാലിദെന്നും സ്‌നേഹ ഹസ്തം ഭാരവാഹികളായ അബു കോട്ടയില്‍, പി.എം ബാബു ഹാജി, പി.എം.മൊയ്തു ഹാജി, ഒ.ടി ലത്തീഫ്, പി.വി അസ്സു ഗുരുക്കള്‍ എന്നിവര്‍ അറിയിച്ചു.