Category: പൊതുവാര്‍ത്തകൾ

Total 3480 Posts

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. മലപ്പുറം കളിയാട്ടമുക്ക് പടിഞ്ഞാറേപ്പീടിയേക്കല്‍ ഹസ്സന്‍കോയയുടെ മകള്‍ ഫദ്‌വ ആണു തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മരിച്ചത്. ഇക്കഴിഞ്ഞ പത്തിനാണ് രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആദ്യം ചികിത്സ തേടിയത്.    ഈ മാസം ഒന്നിനാണ് കുട്ടി കടലുണ്ടി പുഴയിൽ കുളിച്ചത്.

‘കെ.ശിവരാമന്‍ കൊയിലാണ്ടിയിലെ രാഷ്ട്രീയസാമൂഹ്യ രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവ്- മുല്ലപ്പളളി രാമചന്ദ്രന്‍

കൊയിലാണ്ടി: കെ.ശിവരാമന്‍ മാസ്റ്റര്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു. കൊയിലാണ്ടി.സി.എച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിലെ രാഷ്ട്രീയസാമൂഹ്യ രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവും നല്ല വായനക്കാരനും നാടക സംവിധായകനും നാടകരചയിതാവുമായിരുന്നു ശിവരാമന്‍ എന്ന് മുന്‍ കെ.പി സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ

വി.പി ഗംഗാധരന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു

കൊയിലാണ്ടി: വി.പി ഗംഗാധരന്‍ മാസ്റ്ററുടെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. സമൂഹത്തിന്റെ താഴെ തട്ടില്‍ പ്രവര്‍ത്തിച്ച് കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷക തൊഴിലാളികളെയും, കയര്‍ തൊഴിലാളികളെയും സംഘടിപ്പിച്ച് ജന്മിത്വത്തിനും, നാടുവാഴി ഭീകരതക്കുമെതിരെ പ്രവര്‍ത്തിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ഗംഗാധരന്‍ മാസ്റ്ററുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അനുസ്മരണ യോഗത്തില്‍ ഉദ്ഘാടകന്‍ കെ.കെ ദിനേശന്‍  പറഞ്ഞു. ഇല്ലത്ത് താഴ വെച്ച്

കുടുംബശ്രീ അംഗങ്ങളുടെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കാന്‍ ‘എന്നിടം’ പരിപാടിയുമായി തിക്കോടി പഞ്ചായത്ത്

തിക്കോടി: കുടുംബശ്രീ ഇരുപത്താറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തിക്കോടി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ‘എന്നിടം’ പരിപാടി സംഘടിപ്പിച്ചു. കുടുംബശ്രീ അംഗങ്ങളുടെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കാനും അവര്‍ക്ക് ഒരു ഇടം ഒരുക്കുക എന്നതുമാണ് എന്നിടത്തിന്റെ ഉദ്ദേശം. രണ്ടാം വാര്‍ഡ് പെരുമാള്‍പുരം മുജാഹിദ് മദ്രസ്സയില്‍ നടന്ന പരിപാടി നന്മ കോഴിക്കോട് ജില്ലാസെക്രട്ടറി മഠത്തില്‍ രാജീവന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെംബര്‍ ബിനുകാരോളി

കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് 400 രൂപ വര്‍ദ്ധിച്ച് റെക്കോര്‍ഡ് വിലയിലെത്തി, ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില 55,000 കടന്നു. പവന് 400 രൂപ വര്‍ദ്ധിച്ച് ഇന്ന് സ്വര്‍ണവില 55,120 രൂപയിലെത്തി. കേരള വിപണിയിലെ ഏറ്റവും വലിയ വിലയിലാണ് സ്വര്‍ണ്ണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 50 രൂപ ഉയര്‍ന്നു. 6890 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ

പരിസര ശുചിത്വം ഉറപ്പുവരുത്താന്‍; മഴക്കാലപൂര്‍വ്വ ശുചീകരണ അവലോകന യോഗം നടത്തി പേരാമ്പ്ര പഞ്ചായത്ത്

പേരാമ്പ്ര: മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് വേണ്ടിയുള്ള യോഗം സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെയും കീഴിലുള്ള പേരാമ്പ്ര, നൊച്ചാട് ,ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍, ചങ്ങരോത്ത്, ചക്കിട്ടപാറ എന്നീ പഞ്ചായത്തുകളില്‍ നടത്തിയ മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായാണ് യോഗം വിളിച്ചുചേര്‍ത്തത്. പകര്‍ച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍

ജൈവ വൈവിധ്യ സംരക്ഷണം – കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി; മൂടാടി പഞ്ചായത്തില്‍ ഔഷധ സസ്യ കൃഷി വിളവെടുപ്പ് നടത്തി

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് ഔഷധ സസ്യ കൃഷി വിളവെടുപ്പ് നടത്തി. ജൈവ വൈവിധ്യ സംരക്ഷണം കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൃഷി നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിളവെടുപ്പ് ഉദ്ഘാടം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പി. അഖില അധ്യക്ഷത വഹിച്ചു. ആയുര്‍വേദ കോ ഒപ് സൊസൈറ്റി പ്രസിഡന്റ് ഡോ: വി.എ.ഉദയകുമാര്‍ കര്‍ഷര്‍ക്കുള്ള ഉപഹാര സമര്‍പ്പണം

പെരുമ്പാവൂര്‍ ജിഷ വധക്കേസ്;പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ ശരിവെച്ച് ഹൈക്കോടതി വിധി

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തി കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു. ജസ്റ്റിസുമാരായ പി ജി അജിത് കുമാര്‍, എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി ഇളവ് തേടി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളുകയായിരുന്നു. കൊച്ചിയിലെ വിചാരണക്കോടതിയാണ് നേരത്തെ അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക്

മൊകേരി ഗവ. കോളേജില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക നിയമനം; യോഗ്യതകളും വിശദാംശങ്ങളും അറിയാം

തൊട്ടില്‍പ്പാലം: മൊകേരി ഗവ. കോളേജില്‍ കെമിസ്ട്രി, ഫിസിക്‌സ്, ഹിന്ദി, കോമേഴ്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ്അധ്യാപക പാനലില്‍ ഉള്‍പ്പെട്ടവര്‍ ആയിരിക്കണം. മേല്‍പ്പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ബന്ധപ്പെട്ട

ഹെലികോപ്റ്റർ അപകടം; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ടു

ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ് ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒൻപതു യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം വന്നത്. ഇബ്രാഹിം റെയ്സിക്കൊപ്പം അപകടത്തിൽപ്പെട്ട വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും മരിച്ചു. അപകടം നടന്നത് ഇന്നലെയാണെങ്കിലും 14 മണിക്കൂറോളം വൈകിയാണ്