Category: പൊതുവാര്‍ത്തകൾ
സുന്ദരന്‍ പട്ടേരിയുടെ കവിതാസമാഹാരം ‘കടല്‍നോവുകള്‍’ പ്രകാശനം ചെയ്തു
തിക്കോടി: സുന്ദരന്‍ പട്ടേരിയുടെ കവിതാസമാഹാരം ‘കടല്‍നോവുകള്‍’ പ്രകാശനം ചെയ്തു. ഗ്രാമം ബുക്‌സ് പ്രസിദ്ധീകരിച്ച കവിതാസമാഹാരം ഡോ. സോമന്‍ കടലൂര്‍ പ്രകാശനം ചെയ്തു. ഡോ. പി. സുരേഷ് ഏറ്റുവാങ്ങി. മഠത്തില്‍ രാജീവന്‍ പുസ്തകം പരിചയപ്പെടുത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെംബര്‍ ബിനു കാരോളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിനീത് തിക്കോടി, റഷീദ് പാലേരി, അനില്‍ തായനാടത്ത്,
കെ കരുണാകരന്റെ ഇളയസഹോദരന്‍ കെ ദാമോദരമാരാര്‍ അന്തരിച്ചു
കോഴിക്കോട്: കെ. കരുണാകരന്റെ ഇളയസഹോദരന്‍ കെ. ദാമോദരമാരാര്‍ അന്തരിച്ചു. നൂറ്റിരണ്ട് വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്രൈംബ്രാഞ്ച് സി.ഐയായി വിരമിച്ചതാണ്. കോഴിക്കോട് വെള്ളിമാടുകുന്ന് അവന്യൂറോഡിലെ ശ്രീയൂഷ് വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കണ്ണൂരില്‍ എ.എസ്.ഐ. ആയിരുന്നു. ഭാര്യ: പരേതയായ ടി.വി. തങ്കം. മക്കള്‍: പരേതനായ വിശ്വനാഥ്, പ്രേംനാഥ്, ടി. ഉഷ.
12 കോടി നേടുന്ന ഭാഗ്യവാൻ ആരാകും? വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ബുധനാഴ്ച
തിരുവനന്തപുരം: വിഷു ബമ്പര്‍ ഭാഗ്യക്കുറി ബുധനാഴ്ച നറുക്കെടുക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. ഭാഗ്യശാലിയെ കാത്തിരിക്കുന്നത് വിഷു ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപയാണ്. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം ആറ് പരമ്പരകളിലായി ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം ആറ് പരമ്പരകളിലായി 10 ലക്ഷം രൂപ വീതവും
വരുന്നത് സാധാരണയേക്കാൾ കൂടുതൽ ശക്തിയോടെ; കേരളത്തിൽ കാലവർഷം വെള്ളിയാഴ്ച എത്തും, ജൂണിൽ മഴ കനക്കും
തിരുവനന്തപുരം: രാജ്യത്ത് പൊതുവിൽ കാലവര്‍ഷം സാധാരണയേക്കാൾ കടുക്കുമെന്ന് റിപ്പോര്‍ട്ട്. കേരളത്തിലും അധികമഴ ഉറപ്പാണെന്നു കേന്ദ്ര കാലാവസ്ഥാ വിഭാഗം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ മഹാപത്ര ഓൺലൈൻ മാധ്യമ സമ്മേളനത്തിൽ വ്യക്തമാക്കി. ജൂണിൽ കേരളം ഉൾപ്പെടെ തെക്കൻ സംസ്ഥാനങ്ങളിൽ പതിവിലും കൂടുതൽ മഴ പ്രതീക്ഷിക്കാം. ഇതു കേരളത്തിനുള്ള മുന്നറിയിപ്പാണെന്നു മഹാപത്ര സൂചിപ്പിച്ചു. റുമാൽ ചുഴലിക്കാറ്റ് മൺസൂണിന്റെ വരവിനെ
സർക്കാർ ജോലിയാണോ ലക്ഷ്യം? മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി കോഴിക്കോട് സൗജന്യ പരിശീലന ക്ലാസുകള്‍
കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കോഴിക്കോട് പുതിയറയിലെ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്തില്‍ പി എസ് സി, യു പി എസ് സി മുതലായ മത്സരപ്പരീക്ഷകളെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള റഗുലര്‍/ ഹോളിഡേ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍. എസ്
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം
തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. 1.0 മുതൽ 2.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും അതിന്റെ വേഗത സെക്കൻഡിൽ 45 cm നും 71 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്നാട്
പയ്യോളി : ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ അധ്യാപക നിയമനം
പയ്യോളി : ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പയ്യോളിയിൽ പാർട്ട് ടൈം മലയാളം എച്ച്.എസ്.എ. തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം 30-ന് 11 മണിക്ക് നടക്കും. ബിരുദവും ബി.എഡും., കെ-ടെറ്റുമാണ് യോഗ്യത. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം; നോക്കാം വിശദമായി
പതിനെട്ടാം വയസ്സിൽ ജോലി നേടാം; മേജർ രവീസ് അക്കാദമിയുടെ സെലക്ഷൻ ക്യാമ്പ് വടകരയിൽ
വടകര: പതിനെട്ടാം വയസ്സിൽ ജോലി കിട്ടുന്നത് ചെറിയ കാര്യമല്ല. ആർമി – നേവി – എയർഫോഴ്സ് – ഏറ്റവും മികച്ച റിസൾട്ടുമായി മേജർ രവീസ് അക്കാദമിയുടെ സെലക്ഷൻ വടകരയിൽ. പരിശീലനത്തിനുള്ള സെലക്ഷൻ ക്യാമ്പ് 2024 ജൂൺ 2 ഞായർ രാവിലെ 9 മണിക്ക് വടകര കൈനാട്ടിയിലുള്ള റാണി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 2023 ൽ
കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം; നോക്കാം വിശദമായി
കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൊയിലാണ്ടിയിൽ പ്ലസ് ടു വിഭാഗത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ( സീനിയർ) , മലയാളം (ജൂനിയർ) എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം മെയ് 31 രാവിലെ 9.30 ന് സ്കൂളിൽ വെച്ച് നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം ഹയർ സെക്കണ്ടറി
എന്‍ജിന്‍ നിലച്ചതിനെ തുടർന്ന് കടലില്‍ കുടുങ്ങി; പുതിയാപ്പയിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ 10 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
കോഴിക്കോട്: എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ 10 മത്സ്യത്തൊഴിലാളികളെയും അവർ സഞ്ചരിച്ച ബോട്ടും ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി. ഷിബു, രജീഷ്, വ്യാസൻ, ബാബു, ശ്രീലേഷ്, വിശ്വനാഥൻ, രഞ്ജിത്ത്, രാജേഷ്, കുട്ടൻ, ചന്തൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വെസ്റ്റ്ഹിൽ സ്വദേശി അശോകന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന്