12 കോടി നേടുന്ന ഭാ​ഗ്യവാൻ ആരാകും? വിഷു ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ബുധനാഴ്ച


തിരുവനന്തപുരം: വിഷു ബമ്പര്‍ ഭാഗ്യക്കുറി ബുധനാഴ്ച നറുക്കെടുക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നത് വിഷു ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപയാണ്. 300 രൂപയാണ് ടിക്കറ്റ് വില.

രണ്ടാം സമ്മാനം ആറ് പരമ്പരകളിലായി ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം ആറ് പരമ്പരകളിലായി 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം ആറ് പരമ്പരകളിലായി അഞ്ച് ലക്ഷം രൂപ വീതവുമാണ്. അഞ്ച് മുതല്‍ ഒമ്പതുവരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.   

42 ലക്ഷം വിഷു ബംബർ ടിക്കറ്റുകളാണ് വിപണിയിൽ ഇറക്കിയത്. ഇതിൽ 92,200 ടിക്കറ്റുകള്‍ മാത്രമാണ് ഇനി വില്‍ക്കാനുള്ളത്. നറുക്കെടുപ്പിന് മുമ്പായി മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.