സുന്ദരന്‍ പട്ടേരിയുടെ കവിതാസമാഹാരം ‘കടല്‍നോവുകള്‍’ പ്രകാശനം ചെയ്തു


തിക്കോടി: സുന്ദരന്‍ പട്ടേരിയുടെ കവിതാസമാഹാരം ‘കടല്‍നോവുകള്‍’ പ്രകാശനം ചെയ്തു. ഗ്രാമം ബുക്‌സ് പ്രസിദ്ധീകരിച്ച കവിതാസമാഹാരം ഡോ. സോമന്‍ കടലൂര്‍ പ്രകാശനം ചെയ്തു. ഡോ. പി. സുരേഷ് ഏറ്റുവാങ്ങി. മഠത്തില്‍ രാജീവന്‍ പുസ്തകം പരിചയപ്പെടുത്തി.

തിക്കോടി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെംബര്‍ ബിനു കാരോളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിനീത് തിക്കോടി, റഷീദ് പാലേരി, അനില്‍ തായനാടത്ത്, പ്രമീഷ് പി.ടി, നാരായണന്‍. ടി. പള്ളിക്കര, സന്തോഷ് കുമാര്‍ വി.ടി, ബിനീഷ് പട്ടേരി എന്നിവര്‍ സംസാരിച്ചു.