ഏഴ്ദിവസത്തെ പരിശീലനം, അവധിദിനം നീന്തല്‍ പഠിക്കാനായി മാറ്റിവെച്ച് കുട്ടികള്‍; നഗരസഭ കുടുംബശ്രീ ബാലസഭ സംഘടിപ്പിച്ച നീന്തല്‍ പരിശീലനം സമാപിച്ചു


[top11]

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ ബാലസഭ സംഘടിപ്പിച്ച നീന്തല്‍ പരിശീലനം സമാപിച്ചു. മെയ് 20 മുതല്‍ 27 വരെ നീണ്ടുനിന്ന പരിശീലനത്തിനം ഇന്നലെ രാവിലെ സമാപിച്ചു.

മീത്തല്‍ അജയ്കുമാര്‍, നാരായണന്‍ നായര്‍ .കെ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് നീന്തം പരിശീലനം നല്‍കി. പരിശീലകര്‍ വിദ്യാത്ഥികള്‍ക്ക് ഭാവിയിലെ നീന്തിലിന്റെ സാധ്യതകളെപ്പറ്റിയും വെള്ളത്തിലെ ചതി കുഴികളെ പറ്റി
യും ഓര്‍മ്മിപ്പിച്ചു. ശേഷം പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാത്ഥികള്‍ക്ക്‌സി.ഡി.എസ് തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

പരിപാടി ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍
ആരിഫ അദ്ധ്യക്ഷത വഹിച്ചു. ശ്രീകല ആശംസകള്‍ നേര്‍ന്നു. മെമ്പര്‍ സെക്രട്ടറി വി. രമിത സ്വാഗതം പറഞ്ഞു.
കെ. ഗിരിജ സി.ഡി. എസ് മെമ്പര്‍ നന്ദിയും രേഖപ്പെടുത്തി.