സർക്കാർ ജോലിയാണോ ലക്ഷ്യം? മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി കോഴിക്കോട് സൗജന്യ പരിശീലന ക്ലാസുകള്‍


കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കോഴിക്കോട് പുതിയറയിലെ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്തില്‍ പി എസ് സി, യു പി എസ് സി മുതലായ മത്സരപ്പരീക്ഷകളെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള റഗുലര്‍/ ഹോളിഡേ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   

ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍. എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി, രണ്ട് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഓഫീസില്‍ നേരിട്ട് അപേക്ഷ നൽകണം. ഇന്ന് (മെയ് 28) മുതല്‍ ഓഫീസില്‍ നിന്നും അപേക്ഷഫോം വിതരണം ചെയ്ത് തുടങ്ങുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അവസാന തിയ്യതി ജൂണ് 20. ഫോൺ: 9446643499, 9846654930, 9447881853.