Category: പൊതുവാര്‍ത്തകൾ
കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം
കൊയിലാണ്ടി: ഗവ: മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ.വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (സീനിയര്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തിലുള്ള താല്‍ക്കാലിക ഒഴിവിലക്ക് അഭിമുഖം നടക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 6/6/2024 (വ്യാഴം) രാവിലെ 10 മണിക്ക്. അഭിമുഖത്തിനായി വി.എച്ച്.എസ്.ഇ.ഓഫീസില്‍ ഹാജരാകണം.
എം.കെ രാഘവന്‍ ഒരുലക്ഷം ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ബെറ്റ്, മൊട്ടയടിക്കാന്‍ വേണ്ടത്ര മുടിയില്ല; ഒടുവില്‍ മണാലി ട്രിപ്പ് നേടി കെ.സി അബു
കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആര് ജയിക്കുമെന്ന് ബെറ്റ് വെക്കുന്നത് സാധാരണമാണ്. അത്തരമൊരു ബെറ്റില്‍ മണാലി യാത്ര നേടിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ.സി അബു. എം.കെ രാഘവന്‍ ഒരു ലക്ഷം വോട്ടിന് ജയിക്കുമെന്ന് നഗരത്തിലെ ഒരു വ്യാപാര സുഹൃത്തുമായിട്ടായിരുന്നു ബെറ്റ് വെച്ചിരുന്നത്. ആദ്യം പണത്തിന് വെക്കാനൊരുങ്ങിയെങ്കിലും അത് നടന്നില്ല പിന്നീട് മുടി മൊട്ടയടിക്കാമെന്നായപ്പോള്‍ രണ്ടുപേരും തലയില്‍നോക്കി മൊട്ടയടിക്കാന്‍
കീഴരിയൂരില്‍ നിന്നും ഷാഫി പറമ്പിലിന് ലഭിച്ചത് 1187 വോട്ടിന്റെ നിര്‍ണായക ലീഡ്; കീഴരിയൂരിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഷാഫി പറമ്പിലിന്റെ വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തി യു.ഡി.എഫ് കീഴരിയൂര്‍ പഞ്ചായത്ത് കമ്മിറ്റി
കീഴരിയൂര്‍: ഷാഫി പറമ്പിലിന്റെ ഉജ്വല വിജയത്തില്‍ യുഡിഫ് പഞ്ചായത്ത് കമ്മിറ്റി കീഴരിയൂരില്‍ ആഹ്ലാദ പ്രകടനം നടത്തി. നടുവത്തൂര്‍ യു.പി സ്‌കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം കീഴരിയൂര്‍ സെന്റര്‍ വഴി സികെജി ജങ്ക്ഷനില്‍ സമാപിച്ചു. 1187 വോട്ടിന്റെ നിര്‍ണായക ലീഡ് ഷാഫി പറമ്പിലിന് നല്‍കിയ കീഴരിയൂരിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യമാര്‍പ്പിച്ച് കൊണ്ടാണ് പ്രകടനം നടത്തിയത്. യു.ഡി.എഫ് ചെയര്‍മാന്‍
സഖാവേ… എന്തുകൊണ്ട് നമ്മള്‍ തോറ്റൂ..: ഔദ്യോഗിക പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിധിയെ ശരിയായ അര്‍ത്ഥത്തില്‍ പരിശോധിച്ച് തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ ജനവിധിയാണ് കേരളത്തില്‍ പൊതുവിലുണ്ടാവാറുള്ളത്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ ജനവിധി അംഗീകരിക്കുന്നുവെന്നും സിപിഎം. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് ഒരു സീറ്റ് മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. ഒരു സീറ്റ് പോലും പാര്‍ടിക്ക് ലഭിക്കാത്ത സാഹചര്യവും
‘വര്‍ഗീയത പറഞ്ഞവരോട് വടകര രാഷ്ട്രീയം പറഞ്ഞു, പ്രവാസി സഹോദരങ്ങളോട് നന്ദി’; തെരഞ്ഞെടുപ്പിലെ വിജയം വടകരക്കാരുടെ രാഷ്ട്രീയ വിജയമെന്ന് ഷാഫി പറമ്പില്‍
വടകര: വര്‍ഗീയത പറഞ്ഞവരോട് വടകരയിലെ ജനങ്ങള്‍ രാഷ്ട്രീയം പറഞ്ഞുവെന്ന് ഷാഫി പറമ്പില്‍. കോഴിക്കോട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.കെ. രാഘവനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്രതീക്ഷിതമായാണ് വടകരയില്‍ സ്ഥാനാര്‍ഥിയായത്. ഒരിഞ്ച് പോലും വടകരക്കാര്‍ എന്നെ അവഗണിച്ചില്ല. കടലോളം സ്‌നേഹം തന്ന് കൂടെ നിര്‍ത്തി. ഈ വിജയം വടകരക്കാര്‍ക്ക് വിനയപൂര്‍വം സമര്‍പ്പിക്കുന്നു. പ്രവാസി സഹോദരങ്ങളോട് പ്രത്യേകമായി നന്ദി പറയുന്നു.
ആറ്റിങ്ങല്‍ ക്ലൈമാക്‌സില്‍ യു.ഡി.എഫിനൊപ്പം; വിയര്‍ത്ത് കുളിച്ച് അടൂര്‍ പ്രകാശിന്റെ ജയം
ആറ്റിങ്ങല്‍: ചാഞ്ചാട്ടത്തിനൊടുവില്‍ ക്ലൈമാക്‌സില്‍ ആറ്റിങ്ങല്‍ യു.ഡി.എഫിനൊപ്പം. 1708 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ വിജയം. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഏറ്റവും തിളക്കം കുറഞ്ഞ വിജയമാണ് ആറ്റിങ്ങലിലേത്. പൂവച്ചല്‍, കുറ്റച്ചല്‍ മേഖലയാണ് അടൂര്‍ പ്രകാശിനെ തുണച്ചത്. തുടക്കത്തില്‍ അടൂര്‍ പ്രകാശ് മുന്നിട്ടുനിന്നിരുന്ന മണ്ഡലത്തില്‍ നിമിഷങ്ങള്‍ക്കകം എല്‍.ഡി.എഫിന്റെ വി.ജോയ് ലീഡ് പിടിച്ചു. അവസാന ഘട്ടംവരെ ചെറിയ
തമിഴ്‌നാട്ടില്‍ കരുത്ത് തെളിയിച്ച് സി.പി.എം; മധുരയിലും ദിണ്ടിഗല്ലിലും വന്‍ഭൂരിപക്ഷത്തോടെ ജയം
ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യത്തിനൊപ്പം നിന്നു മത്സരിച്ച സി.പി.എം സ്ഥാനാര്‍ത്ഥികള്‍ ആധികാരിക വിജയത്തിലേക്ക്. മധുരയിലും ദിണ്ടിഗല്ലിലുമാണ് സി.പി.എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. മധുരയില്‍ എസ്.വെങ്കിടേശന്‍ വിജയിച്ചപ്പോള്‍ ദിണ്ടിഗല്ലില്‍ ആര്‍.സച്ചിദാനന്ദം വന്‍ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു കഴിഞ്ഞു. മധുരയില്‍ രണ്ടുലക്ഷത്തോളം വോട്ടുകള്‍ക്കാണ് എസ്.വെങ്കിടേശന്‍ വിജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ രാമ ശ്രീനിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മധുരയിലെ സിറ്റിംഗ് എം.പിയാണ് വെങ്കിടേശന്‍. മൂന്നരലക്ഷം
കേരളത്തില്‍ വീശിയടിച്ച് യു.ഡി.എഫ് തരംഗം; 17 സീറ്റും ഉറപ്പിച്ചു, മിന്നും തിളക്കം ആഘോഷമാക്കാനൊരുങ്ങി കോണ്‍ഗ്രസ്
തിരുവന്തപുരം: യു.ഡി.എഫ് തരംഗത്തില്‍ മുങ്ങി സംസ്ഥാനം. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ 17 ഇടത്തും യു.ഡി.എഫിനാണ് വിജയം. ആറ്റിങ്ങലില്‍ നിലവില്‍ ആര് ജയിച്ചു എന്ന് വ്യക്തമായിട്ടില്ല. നിലവില്‍ ആലത്തൂരില്‍ മാത്രമാണ് എല്‍.ഡി.എഫിന് സീറ്റ് നിലനിര്‍ത്താനായത്. തൃശ്ശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി വിജയിച്ചു. . കൊല്ലം, മാവേലിക്കര, ആലപ്പുഴ, കോട്ടയം, ഇടുക്കി, എരണാകുളം, ചാലക്കുടി, പാലക്കാട്, പൊന്നാനി, മലപ്പുറം,
‘വടകരയുടെ ഓമനമുത്തേ’; ഷാഫി പറമ്പിലിനെ സ്വീകരിച്ച് പ്രവര്‍ത്തകര്‍, ലീഡ് ഒരുലക്ഷത്തിന് മുകളില്‍
വടകര: കടുത്ത മത്സരം നടന്ന വടകരയില്‍ ആധികാരിക വിജയം ഉറപ്പിച്ച ഷാഫി പറമ്പിലിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള, ഡിസിസി കെ.പ്രവീൺ കുമാർ എന്നിവര്‍ക്കൊപ്പമാണ് ഷാഫി പ്രവര്‍ത്തകരെ കാണനെത്തിയത്. ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം 109603 ആണ് ഷാഫി പറമ്പിലിന്റെ ലീഡ്. 532353 വോട്ടുകളാണ് ഷാഫി പറമ്പില്‍ നേടിയത്. പോസ്റ്റല്‍
ഇന്‍ഡോറില്‍ ബി.ജെ.പിയുടെ എതിരാളിയായി നോട്ട; ഇതുവരെ നേടിയത് രണ്ടുലക്ഷത്തോളം വോട്ടുകള്‍
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ടുലക്ഷത്തോളം വോട്ടുകള്‍ നേടി നോട്ട. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബി.ജെ.യില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് മത്സരിക്കാന്‍ കോണ്‍ഗ്രസിന് ആളില്ലാതായ മണ്ഡലമാണ് ഇന്‍ഡോര്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നിലവിലെ എം.പിയുമായ ശങ്കര്‍ ലാല്‍വാനിയാണ് ഇന്‍ഡോറില്‍ ഒന്നാമതുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അക്ഷയ് കാന്തി ബാം പാര്‍ട്ടിവിട്ട് നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ്