കീഴരിയൂരില്‍ നിന്നും ഷാഫി പറമ്പിലിന് ലഭിച്ചത് 1187 വോട്ടിന്റെ നിര്‍ണായക ലീഡ്; കീഴരിയൂരിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഷാഫി പറമ്പിലിന്റെ വിജയത്തില്‍ ആഹ്ലാദ പ്രകടനം നടത്തി യു.ഡി.എഫ് കീഴരിയൂര്‍ പഞ്ചായത്ത് കമ്മിറ്റി


കീഴരിയൂര്‍: ഷാഫി പറമ്പിലിന്റെ ഉജ്വല വിജയത്തില്‍ യുഡിഫ് പഞ്ചായത്ത് കമ്മിറ്റി കീഴരിയൂരില്‍ ആഹ്ലാദ പ്രകടനം നടത്തി. നടുവത്തൂര്‍ യു.പി സ്‌കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം കീഴരിയൂര്‍ സെന്റര്‍ വഴി സികെജി ജങ്ക്ഷനില്‍ സമാപിച്ചു. 1187 വോട്ടിന്റെ നിര്‍ണായക ലീഡ് ഷാഫി പറമ്പിലിന് നല്‍കിയ കീഴരിയൂരിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യമാര്‍പ്പിച്ച് കൊണ്ടാണ് പ്രകടനം നടത്തിയത്.

യു.ഡി.എഫ് ചെയര്‍മാന്‍ ടി.എ. സൈനുദ്ദീന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, ചാക്കോത്ത് ബാലന്‍ നായര്‍, കെ.എം.സുരേഷ് ബാബു, രമേശന്‍ മനത്താനത്ത്, കുറുമയില്‍ ബാബു, ഇ.രാമചന്ദ്രന്‍, നൗഷാദ് കുന്നുമ്മല്‍, ടി.എ. സലാം, പഞ്ചായത്തംഗങ്ങളായ കെ.സി. രാജന്‍, ഇ.എം. മനോജ്, സവിത നിരത്തിന്റെ മീത്തല്‍, ഗോപാലന്‍ കുറ്റിയായത്തില്‍, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുലോചന സിറ്റാടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.