Category: തൊഴിലവസരം

Total 328 Posts

നാഷണല്‍ ആയുഷ് മിഷനില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍ ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന്‍ കോഴിക്കോട് ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയിലേക്ക് മാര്‍ച്ച് 25ന് രാവിലെ 10ന് കൂടികാഴ്ച നടത്തുന്നു. യോഗ്യത : ഏഴാം ക്ലാസ്സ് പാസായിരിക്കണം. ഏകീകൃത ശമ്പളം-11025 രൂപ. പ്രായ പരിധി- 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. താത്പര്യമുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന

ക്ലിനിക്കല്‍ സൈക്കോളജി തസ്തികയിലേക്ക് വാക്ക് ഇന്റര്‍വ്യൂ നടത്തുന്നു; വിശദമായി അറിയാം

ഇംഹാന്‍സിലേക്ക് ക്ലിനിക്കല്‍ സൈക്കോളജി തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 18 ന് രാവിലെ 11 മണിക്ക് നടത്തുന്നു. യോഗ്യത – ആര്‍.സി.ഐ. രജിസ്ട്രേഷനോടു കൂടിയ എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, കുട്ടികളുടെ മാനസിക മേഖലയില്‍ പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 16 ന് വൈകീട്ട് അഞ്ചിനകം അപേക്ഷകള്‍ ഡയറക്ടര്‍ ഇംഹാന്‍സ്,

ജോലി അന്വേഷിച്ച് നടക്കുന്നവരാണോ?; വടകര ജോബ് ഫെസ്റ്റ് മാര്‍ച്ച് 17ന്, വിശദാംശങ്ങളറിയാം

വടകര: വടകര ബ്ലോക്ക് പഞ്ചായത്ത് ജോബ് ഫെസ്റ്റ് മാര്‍ച്ച് 17 ന് നടക്കും. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടകര ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ള നൂതന പരിപാടിയാണ് വടകര ജോബ് ഫെസ്റ്റ് 2.0. തൊഴില്‍ ദായകരെയും തൊഴില്‍ അന്വേഷകരെയും ഒരേ വേദിയില്‍ അണിനിരത്തി യുവജനങ്ങള്‍ക്ക് അവരുടെ നൈപുണ്യത്തിനും താല്പര്യത്തിനും അനുസൃതമായ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള അവസരം ഒരുക്കുക

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ താത്ക്കാലിക നഴ്‌സിംങ് ഓഫീസര്‍ നിയമനം; വിശദമായി അറിയാം

കോഴിക്കോട്: ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ താത്കാലിക നഴ്സിംഗ് ഓഫീസര്‍ തസ്തികയില്‍ എഴുത്തുപരീക്ഷ നടത്തുന്നു. ജി.എന്‍.എം/ബിഎസ് സി നഴ്സിംഗ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 16 വരെ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ എച്ച്.ഡി.എസ് ഓഫീസില്‍ നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 0495 2355900.

ബേപ്പൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: ബേപ്പൂര്‍ ഗവണ്‍മെന്റ് ഐടിഐ യില്‍ ഹോസ്പിറ്റല്‍ ഹൗസ്‌കീപ്പിംഗ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മാര്‍ച്ച് 15 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തുന്നതാണ്. യോഗ്യത: ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/മാനേജ്‌മെന്റില്‍ ബിരുദം, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമയും ഒരു വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍/ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പരിചയവും

ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ ഹോമിയോ ഫാര്‍മസിസ്റ്റ് ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട്: ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ വഴിയുള്ള പബ്ലിക് ഹെല്‍ത് പ്രോഗ്രാമിന്റെ ഭാഗമായി ആയുഷ് മിഷന്‍ ഹോമിയോ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും മാര്‍ച്ച് 11 ന് വെസ്റ്റ് ഹില്‍, ചുങ്കം ഭട്ട് റോഡ് ഉള്ള ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍

മേപ്പയ്യൂര്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് നിയമനം നടത്തുന്നു. പി.എസ.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് ഒമ്പതിന് വൈകുന്നേരം 5 മണിക്ക് മുമ്പായി കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടിക്കാഴ്ച മാര്‍ച്ച് 11 ന് രാവിലെ 11 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്നതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വിക്രം വി.വി അറിയിച്ചു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു; വിശദാംശങ്ങളറിയാം

കോഴിക്കോട്: ജില്ലയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ അക്കൌണ്ട്‌സ് സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൌണ്ടന്റിനെ തെരഞ്ഞെടുക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ചെയ്ത് മുന്‍പരിചയമുളള അംഗീകൃത ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച്

കോഴിക്കോട് മാളിക്കടവ് ജനറല്‍ ഐ.ടി ഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: മാളിക്കടവ് ജനറല്‍ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയുടെ ഒരു ഒഴിവിലേയ്ക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: എന്‍.ടി.സി/എന്‍.എ.സി. സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും, അല്ലെങ്കില്‍ സിവില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി

മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ എഞ്ചിനീയർ, ഓവര്‍സിയര്‍ തസ്തികകളിലേക്ക് നിയമനം; വിശദമായി അറിയാം

മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിലേക്ക് ഒരു അക്രഡിറ്റഡ്‌ എഞ്ചിനീയറെയും ഓവർസിയറെയും നിയമിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. എഞ്ചിനീയർ തസ്തികയിൽ സിവിൽ അല്ലെങ്കിൽ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗിൽ ബിരുദം, ഓവർസിയർ തസ്തികയിൽ ത്രിവത്സര / ദ്വിവത്സര സിവിൽ ഡിപ്ലോമ കോഴ്സ് എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. മതിയായ രേഖകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷകൾ