മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ എഞ്ചിനീയർ, ഓവര്‍സിയര്‍ തസ്തികകളിലേക്ക് നിയമനം; വിശദമായി അറിയാം


മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിലേക്ക് ഒരു അക്രഡിറ്റഡ്‌ എഞ്ചിനീയറെയും ഓവർസിയറെയും നിയമിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. എഞ്ചിനീയർ തസ്തികയിൽ സിവിൽ അല്ലെങ്കിൽ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗിൽ ബിരുദം, ഓവർസിയർ തസ്തികയിൽ ത്രിവത്സര / ദ്വിവത്സര സിവിൽ ഡിപ്ലോമ കോഴ്സ് എന്നിവയാണ് യോഗ്യത.

നിശ്ചിത യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. മതിയായ രേഖകളും ബയോഡാറ്റയും സഹിതമുള്ള
അപേക്ഷകൾ മാർച്ച് 12ന് അഞ്ച് മണിക്ക് മുമ്പ് പഞ്ചായത്ത്‌ ഓഫീസിൽ ലഭിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്‌.