ക്ലിനിക്കല്‍ സൈക്കോളജി തസ്തികയിലേക്ക് വാക്ക് ഇന്റര്‍വ്യൂ നടത്തുന്നു; വിശദമായി അറിയാം


ഇംഹാന്‍സിലേക്ക് ക്ലിനിക്കല്‍ സൈക്കോളജി തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 18 ന് രാവിലെ 11 മണിക്ക് നടത്തുന്നു. യോഗ്യത – ആര്‍.സി.ഐ. രജിസ്ട്രേഷനോടു കൂടിയ എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, കുട്ടികളുടെ മാനസിക മേഖലയില്‍ പ്രവൃത്തി പരിചയം അഭികാമ്യം.

ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 16 ന് വൈകീട്ട് അഞ്ചിനകം അപേക്ഷകള്‍ ഡയറക്ടര്‍ ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ എന്ന വിലാസത്തിലോ [email protected] ഇ.മെയിലിലോ അയക്കണം. വിവരങ്ങള്‍ക്ക് www.imhans.ac.in ഫോണ്‍ – 0495 2359352.