മേപ്പയ്യൂര്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം


മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് നിയമനം നടത്തുന്നു. പി.എസ.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് ഒമ്പതിന് വൈകുന്നേരം 5 മണിക്ക് മുമ്പായി കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

കൂടിക്കാഴ്ച മാര്‍ച്ച് 11 ന് രാവിലെ 11 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്നതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വിക്രം വി.വി അറിയിച്ചു.