ജോലി അന്വേഷിച്ച് നടക്കുന്നവരാണോ?; വടകര ജോബ് ഫെസ്റ്റ് മാര്‍ച്ച് 17ന്, വിശദാംശങ്ങളറിയാം


വടകര: വടകര ബ്ലോക്ക് പഞ്ചായത്ത് ജോബ് ഫെസ്റ്റ് മാര്‍ച്ച് 17 ന് നടക്കും. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടകര ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ള നൂതന പരിപാടിയാണ് വടകര ജോബ് ഫെസ്റ്റ് 2.0. തൊഴില്‍ ദായകരെയും തൊഴില്‍ അന്വേഷകരെയും ഒരേ വേദിയില്‍ അണിനിരത്തി യുവജനങ്ങള്‍ക്ക് അവരുടെ നൈപുണ്യത്തിനും താല്പര്യത്തിനും അനുസൃതമായ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള അവസരം ഒരുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

മാര്‍ച്ച് 17ന് ചോമ്പാല സി.എസ്.ഐ ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളേജില്‍ വടകര ജോബ്‌ഫെസ്റ്റ് 2.0 എന്ന പേരില്‍ നടത്തുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് കേരള സര്‍ക്കാരിന്റെ ഡി.ഡബ്‌ള്യുഎം.എസ് പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് knowledgemission.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് വടകര ബ്ലോക്ക് സെക്രട്ടറി അറിയിച്ചു.