Category: സ്പെഷ്യല്‍
കുഞ്ഞിപ്പള്ളിയില്‍ തലയോട്ടി കണ്ടെത്തിയ സംഭവം, ഡി.എന്‍.എ പരിശോധനാ ഫലം നിര്‍ണായകമാവും; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
അഴിയൂര്‍: കുഞ്ഞിപ്പള്ളിയില്‍ തലയോട്ടി കണ്ടെത്തിയ സംഭവത്തില്‍ അന്തിമ സ്ഥീരീകരണം ഡി.എന്‍.എ പരിശോധനാ ഫലം ലഭിച്ചതിനു ശേഷമെന്ന് പോലീസ്. സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തി വരികയാണ്. മിസ്സിങ് കേസുകള്‍ ധാരാളമുള്ള സാഹചര്യത്തില്‍ അന്തിമമായ ഒരു കണ്ടെത്തലിലേക്ക്് എത്തിച്ചേരണമെങ്കില്‍ ഡി.എന്‍.എ ഫലം ലഭിക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ സമീപത്തുണ്ടായിരുന്ന വസ്ത്രത്തില്‍ നിന്നും മൊബൈല്‍
അഞ്ചാമത് സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡലും സില്‍വര്‍ മെഡലും കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശികള്‍; എം അജയകുമാറും നാരായണന്‍ നായരും കൊയിലാണ്ടിയുടെ യശ്ശസ്സ് ഉയര്‍ത്താന്‍ ദേശീയ മത്സരത്തിലേക്ക്
കൊയിലാണ്ടി: മാസ്റ്റേഴ്‌സ് അസോസിയേഷന്‍ അഞ്ചാമത് സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി കൊയിലാണ്ടിക്കാരന്‍. മുന്‍ സൈനികനും നിലവില്‍ കാപ്പാട് ടൂറിസം പോലീസ് സ്റ്റേഷനില്‍ സീനിയര്‍ സി.പി ഒ യുമായ എം. അജയകുമാര്‍ ആണ് സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയിരിക്കുന്നത്. മാസ്റ്റേഴ്‌സ് ഗെയിം അസോസിയേഷന്‍ സംസ്ഥാനതലത്തില്‍ എറണാകുളം ഡോണ്‍ ബോസ്‌ക്കോ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടത്തിയ നീന്തല്‍
കടലില്‍ മരിക്കാതിരിക്കാന്‍ ഇനിയും കരയില്‍ പ്രതിഷേധിക്കേണ്ടി വരരുത്; നന്തിയിലെ മത്സ്യത്തൊഴിലാളി റസാഖിന്റെ അപകട മരണത്തിന്റെ പശ്ചാത്തലത്തിൽ മുനീർ അഹമ്മദ് എഴുതുന്നു
കഴിഞ്ഞ ദിവസം എന്റെ നാടായ നന്തിയിലുണ്ടായ ഒരു അപകടത്തെ കുറിച്ചാണ്. നന്തി, കടലൂര്‍ വളയില്‍ ബീച്ചില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ രണ്ടു സുഹൃത്തുക്കള്‍. പീടികവളപ്പില്‍ റസാഖും, തട്ടാന്‍കണ്ടി അഷ്‌റഫും. കടലിന്റെ ഊരില്‍, കടല് കണ്ട്, കടലിരമ്പം കേട്ട് വളര്‍ന്നവരാണ് രണ്ടു പേരും. മത്സ്യബന്ധനത്തില്‍ അനുഭവവും അറിവുകളും ഉള്ളവര്‍. തെളിഞ്ഞ കാലാവസ്ഥയും ശാന്തമായ കടലും കണ്ടു തോണിയിറക്കിയ
ഇരിങ്ങല്‍ പാറയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഊരാളുങ്കല്‍ സൊസൈറ്റി ഒരു കരകൗശല ഗ്രാമം പണിത കഥ- സര്‍ഗാലയയുടെ ചരിത്രത്തിലൂടെ
ജിന്‍സി ബാലകൃഷ്ണന്‍ ഇരിങ്ങല്‍: വടകരയ്ക്ക് അടുത്തുള്ള ഇരിങ്ങല്‍ എന്ന ഗ്രാമത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നായിരുന്നു മാനംമുട്ടെയെന്നോണം ഉയര്‍ന്നുനിന്നിരുന്ന ഇരിങ്ങല്‍ പാറ. ചരിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാര്‍ ശത്രു രാജ്യങ്ങളുടെ കപ്പലുകള്‍ നിരീക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഉയര്‍ന്ന സ്ഥലമായും ഇരിങ്ങല്‍ പാറ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. മലബാറിലെ പഴയകാല വീടുകളില്‍ മിക്കതിന്റെ അടിത്തറയ്ക്ക് ഇരിങ്ങല്‍ പാറയുടെ ബലമാണ്. ഇവിടെ നിന്നും പാറ പൊട്ടിച്ച് ലോറിയില്‍
സാരി, കുര്‍ത്ത, കുട്ടികളുടെ വസ്ത്രങ്ങള്‍ എന്നിങ്ങനെ വേണ്ടതെല്ലാം ഇവിടെയുണ്ട്; കൈത്തറി വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായി സര്‍ഗാലയയില്‍ മണിയൂര്‍ സ്വദേശിയുടെ സ്റ്റാള്‍
ജിന്‍സി ബാലകൃഷ്ണന്‍ ഇരിങ്ങല്‍: കാലഭേദമില്ലാതെ ധരിക്കാന്‍ കൈത്തറി വസ്ത്രങ്ങളുടെ മികച്ച ശേഖരം അന്വേഷിക്കുകയാണോ? എങ്കില്‍ ഇരിങ്ങല്‍ സര്‍ഗാലയിലെ ഈ കൈത്തറി വസ്ത്രശേഖരം കണ്ടുനോക്കൂ. ക്രാഫ്റ്റ് മേളയാണെങ്കിലും അല്ലെങ്കിലും സര്‍ഗാലയിലെ സ്ഥിരം സ്റ്റാളുകളിലൊന്നായ നാച്യുറല്‍ ഫാബ്രിക്‌സിന്റെ കൈത്തറി വസ്ത്രശേഖരങ്ങള്‍ തേടിയെത്തുന്നവര്‍ അനവധിയാണ്. മണിയൂര്‍ സ്വദേശിയായ ആഘോഷിന്റെ നേതൃത്വത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കുര്‍ത്തകള്‍, സാരികള്‍, കുര്‍ത്തികള്‍, കുട്ടികള്‍ക്കായുള്ള
ടുണീഷ്യയില്‍ നിന്നുള്ള കരകൗശല വസ്തുക്കള്‍ മാത്രമല്ല, കൈകളില്‍ ‘ടാറ്റൂ’ കൂടി ചെയ്തുതരും; സര്‍ഗാലയയില്‍ മനംമയക്കും ഗന്ധമുള്ള ചിത്രപ്പണികളുമായി മേളയ്‌ക്കെത്തുന്നവരെ കയ്യിലെടുക്കുകയാണ് ഈ യുവതി
ജിന്‍സി ബാലകൃഷ്ണന്‍ ഇരിങ്ങല്‍: ടുണീഷ്യയില്‍ നിന്നുള്ള മനോഹരമായ വസ്ത്രങ്ങളും മറ്റ് കരകൗശല വസ്തുക്കളും കൊണ്ട് മാത്രമല്ല, പ്രത്യേകതരം ‘ടാറ്റൂ’ കൊണ്ടും മേളയ്‌ക്കെത്തുന്നവരെ കയ്യിലെടുക്കുകയാണ് രാജയെന്ന യുവതി. ടുണീഷ്യയിലെ പ്രത്യേകതരം സസ്യത്തില്‍ നിന്നെടുക്കുന്ന ഉല്പന്നം ഉപയോഗിച്ചാണ് രാജയുടെ ചിത്രപ്പണി. അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ ചെറിയൊരു ചെപ്പ്, അതില്‍ പച്ചനിറത്തില്‍ നമ്മുടെ മൈലാഞ്ചിപോലെ തോന്നുന്നൊരു വസ്തു അതുപയോഗിച്ചാണ് ഈ
ഒരു സ്യൂട്ട് കേസുപോലെ കയ്യില്‍ കൊണ്ടുപോകാന്‍ കഴിയുന്ന കൊച്ചുപെട്ടി, ഉപയോഗങ്ങളാണെങ്കില്‍ അനവധി; സര്‍ഗാലയയില്‍ കൗതുകക്കാഴ്ചയായി സിറിയന്‍ സംഘത്തിന്റെ കുഞ്ഞുമേശ
ജിന്‍സി ബാലകൃഷ്ണന്‍ പയ്യോളി: ഒറ്റനോട്ടത്തില്‍ ഒരു ചെറിയ പെട്ടി, നിവര്‍ത്തി വെച്ചാല്‍ മനോഹരമായ ടേബിള്‍. സര്‍ഗാലയില്‍ സിറിയന്‍ സ്റ്റാളിലെ കൗതുകക്കാഴ്ചയായി ഇതിനകം ഈ കൊച്ചുമേശ (Basic Table) മാറിക്കഴിഞ്ഞു. രണ്ടുപേര്‍ക്ക് മുഖാമുഖം ഇരുന്ന് സംസാരിച്ച് ചായ കഴിക്കാനുള്ള സൗകര്യമുള്ള ഒരു മേശ, മുകളിലത്തെ പലക തിരിച്ചിട്ട് കഴിഞ്ഞാല്‍ ഇതൊരു ചെസ് ബോര്‍ഡാകും. മറ്റൊരു വശത്തേക്ക് നീക്കിയാല്‍
വിളക്കിചേര്‍ക്കലോ, മെഷീന്‍വര്‍ക്കോ ഇല്ല; ഇരുമ്പില്‍ കൊത്തിയുണ്ടാക്കിയ ശില്പങ്ങള്‍കൊണ്ട് സര്‍ഗാലയയിലെത്തുന്നവരെ അതിശയിപ്പിക്കുകയാണ് ഛത്തീസ്ഗഡില്‍ നിന്നുള്ള രമേശ് വിശ്വകര്‍മ
ഇരിങ്ങല്‍: കറുത്ത നിറത്തില്‍ ഒന്ന് തൊട്ടാല്‍ വീഴുമെന്ന് തോന്നുന്ന ശില്പങ്ങള്‍, അതില്‍ മാനിന്റെ രൂപമുണ്ട്, ചുവരുകളില്‍ തൂക്കാനാവുന്ന അലങ്കാര വസ്തുക്കളുണ്ട്, ഒന്നെടുത്ത് പരിശോധിച്ചാലേ അറിയൂ അതിനുള്ളിലെ കൗതുകം. ഇരുമ്പില്‍ തീര്‍ത്ത വ്യത്യസ്തങ്ങളായ ഉല്പന്നങ്ങളിലൂടെ ആളുകളെ ആകര്‍ഷിക്കുകയാണ് സര്‍ഗാലയ കരകൗശലമേളയില്‍ ഛത്തീസ്ഗഡിലെ ബസ്തറില്‍ നിന്നെത്തിയ രമേശ് വിശ്വകര്‍മ. ബസ്തറിലെ ആദിവാസി വിഭാഗങ്ങള്‍ ഇരുമ്പില്‍ തയ്യാറാക്കിയ കരകൗശല ഉല്പന്നമാണ്
കുട്ടികള്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകും ഈ ”ആന” കളിപ്പാട്ടങ്ങള്‍, ചിരട്ടയിലും മരത്തിലും തീര്‍ത്ത കരകൗശല വസ്തുക്കളുമായി ക്രാഫ്റ്റ് മേളയിലെ ശ്രീലങ്കന്‍ സ്റ്റാള്‍
ജിന്‍സി ബാലകൃഷ്ണന്‍ ഇരിങ്ങല്‍: മരത്തില്‍ തീര്‍ത്ത ആനവേണോ, പോക്കറ്റില്‍ സൂക്ഷിക്കാവുന്ന ആനവേണോ, ആനകളെക്കൊണ്ടുള്ള ഒരു പസിള്‍ ആയാലോ…. വ്യത്യസ്തമായ പലനിറത്തിലും വര്‍ണത്തിലുമുള്ള പലവിധ വസ്തുക്കള്‍ക്കൊണ്ട് നിര്‍മ്മിച്ച ആനകളാണ് ശ്രീലങ്കന്‍ സ്റ്റാളിലെ പ്രധാന ആകര്‍ഷണം. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാകും എന്ന കാര്യത്തില്‍ സംശയമില്ല. കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും വാങ്ങിക്കാം, കീചെയ്‌നായും വീട്ടുമുറികളെ മനോഹരമാക്കുന്ന അലങ്കാരവസ്തുക്കളായും ഉപയോഗിക്കാം. ചിലട്ടകള്‍കൊണ്ടുണ്ടാക്കിയ
‘ഈ കണ്ണാടിയിലേതാണോ അതോ വീട്ടിലെ കണ്ണാടിയിലേതോ, എതാണ് എന്റെ ഒറിജിനല്‍ മുഖം’ സംശയം തീര്‍ക്കാന്‍ ആറന്മുള കണ്ണാടിയുടെ വിശേഷം പറയാനും സര്‍ഗാലയ കരകൗശല മേളയില്‍ ഇത്തവണയുണ്ട് ആറന്മുളയില്‍ നിന്നും സെല്‍വരാജന്‍ ആചാരിയും കൂട്ടരും
ജിന്‍സി ബാലകൃഷ്ണന്‍ ഇരിങ്ങല്‍: ”ഈ കണ്ണാടിയിലേതാണോ അതോ വീട്ടിലെ കണ്ണാടിയിലേതോ ഏതാണ് എന്റെ ഒറിജിനല്‍ മുഖം’ ഇരിങ്ങല്‍ സര്‍ഗാലയ കരകൗശല മേളയിലെ ആറന്മുള്ള കണ്ണാടിയുടെ സ്റ്റാളിലെത്തി കണ്ണാടി നോക്കിക്കൊണ്ട് ഒരു പൊലീസുകാരന്റെ സംശയമാണ്. ആറന്മുള കണ്ണാടിയെ പരിചയപ്പെടുത്തുന്ന സെല്‍വരാജ് ആചാരിയ്ക്ക് ഈ ചോദ്യം അത്ര പുതുമയുള്ളതല്ല. അദ്ദേഹം സാധാരണയുള്ള ഒരു കണ്ണാടിയും ആറന്മുള കണ്ണാടിയും മുമ്പിലെടുത്ത്