Category: സ്പെഷ്യല്‍
ക്ഷേത്രോത്സവത്തിന് നോമ്പുതുറ സംഘടിപ്പിച്ച് മന്ദമംഗലത്തിൻ്റെ മാതൃക; സ്നേഹവും സൗഹൃദവും പങ്കുവെച്ച് സ്വാമിയാർ കാവ് ക്ഷേത്ര കമ്മറ്റി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ
കൊയിലാണ്ടി: കൊല്ലം മന്ദമംഗലത്തിൻ്റെ സാമൂഹ്യ മണ്ഡലത്തിൽ വേറിട്ട അനുഭവമായി മാറി സ്വാമിയാർ കാവ് ക്ഷേത്ര കമ്മറ്റി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ. സ്വാമിയാർ കാവ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായാണ് മതസൗഹാർദ സന്ദേശം വിളിച്ചോതുന്ന സമൂഹ നോമ്പുതുറ സംഘടിപ്പിക്കാൻ ക്ഷേത്ര കമ്മറ്റി മുന്നോട്ട് വന്നത്. ജാതി മത ഭേതമന്യേ നിരവധിപേരാണ് സമൂഹ നോമ്പുതുറയിൽ പങ്കെടുത്തത്. ക്ഷേത്രം രക്ഷാധികാരി കണാരൻ മാസ്റ്റർ,
നജീബുമാരുടെ ജീവിതം സ്വയം തിരഞ്ഞെടുക്കുന്ന പ്രവാസികളെക്കുറിച്ച് അറിയാമോ; മരുഭൂമിയില്‍ ഏകാന്തമായി ജീവിച്ച് മരിച്ചുപോവുന്ന മലയാളികളെക്കുറിച്ച് ഷഹനാസ് തിക്കോടി എഴുതുന്നു
ഷഹനാസ് തിക്കോടി ചില സങ്കീർണ സാഹചര്യങ്ങളിൽപ്പെട്ട് ഏകാന്തജീവിതം തിരഞ്ഞെടുക്കുകയും അവിടെത്തന്നെ എരിഞ്ഞടങ്ങുകയും ചെയ്യുന്ന ഒട്ടേറെ ജീവിതങ്ങളുണ്ട് പ്രവാസമണ്ണിൽ. ഒൻപത് വർഷമായി നാടുംവീടുമായി ഒരു ബന്ധവുമില്ലാതെ ജീവിച്ച ഒരു മനുഷ്യൻ കഴിഞ്ഞദിവസം അന്തരിച്ചു. തൊഴിലിടത്തിലെ രണ്ടു ദിവസത്തെ അസാന്നിധ്യം അറിഞ്ഞ് സഹജീവനക്കാർ നടത്തിയ അന്വേഷണത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മുറിയിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അന്തിയുറങ്ങുന്ന
വീട്ടില്‍ നല്ല പഴുത്ത ചക്കയുണ്ടോ? കിടിലന്‍ രുചിയില്‍ അടയുണ്ടാക്കിയാലോ
നല്ല പഴുത്ത ചക്കയുണ്ടോ വീട്ടില്‍, എന്നാല്‍ വെറുതെ കുത്തിയിരുന്ന് തിന്നുതീര്‍ക്കാതെ അതുകൊണ്ട് അടിപൊളി ഒരു അടയുണ്ടാക്കിയാലോ. നല്ല സോഫ്റ്റായ വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന ചക്കയട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇതിന് ഏറ്റവും ആദ്യം ആവശ്യം നല്ല പഴുത്ത വരിക്ക ചക്കയാണ്. ചക്ക തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ഈ അട ഉണ്ടാക്കാന്‍ ആവശ്യമായ മറ്റു വസ്തുക്കള്‍ അരിപ്പൊടി,
കൊല്ലം ഷാഫിയുടെ സംഗീത ജീവിതത്തിന് കാൽനൂറ്റാണ്ട്: പി.കെ മുഹമ്മദലി എഴുതുന്നു
മാപ്പിളപാട്ട് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഗായകനാണ് കൊല്ലം ഷാഫി. ഒട്ടനവധി പ്രണയത്തിന്റെയും വിരഹത്തിന്റെയും പാട്ടുകൾ ആസ്വാദക ഹൃദയങ്ങളിലേക്ക് പകുത്തു നൽകിയ പാട്ടുകൾക്കുടമ. ആൽബം ഗാനങ്ങളുടെ തുടക്കത്തിൽ വേറിട്ട ശബ്ദവുമായി രംഗപ്രവേശം ചെയ്ത ഷാഫി മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറി. മൊബൈൽ ഫോൺ വരുന്നതിന് മുമ്പ് ലാൺ ഫോൺ കോൾ പരിപാടിയിലും റേഡിയോയിലും കാസറ്റുകളിലും നിരവധി ആസ്വാദകരെ
കൊടൈക്കനാലിലെ മഞ്ഞ്മൂടിയ പൈന്‍ മരക്കാടിനുള്ളില്‍ മഞ്ഞുമ്മല്‍ ബോയ്സ് ചെന്ന്പെട്ട ആ ഇരുണ്ട ഗുഹ ഏതാണ്; മരണത്തിന്റെ മണമുള്ള ഡെവിൾസ് കിച്ചണെക്കുറിച്ചറിയാം
യാത്രാ പ്രേമികള്‍ സിനിമാ പ്രേമികള്‍ കൂടിയാണെങ്കില്‍ അത്തരക്കാര്‍ക്ക് ഏറെ താല്പര്യപ്പെട്ട ഒരു കാര്യമാണ് സിനിമകള്‍ ഷൂട്ട് ചെയ്ത് പോയ ലൊക്കെഷനുകള്‍ തേടിപ്പിടിച്ച് പോയി അവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കമലഹാസന്റെ ഗുണ എന്ന സിനിമയിലൂടെ നമ്മള് കണ്ടുമറന്ന ഗുണ കേവ് ഇപ്പോള്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തുകയാണ്. ചിദംബരത്തിന്റെ സംവിധാനത്തില്‍ മലയാളത്തിലെ പുതുമുഖ താരനിര അണിനിരക്കുന്ന
”നാലുതലമുറയെ അനുസരണയോടെ തനിക്കുമുമ്പില്‍ തലകുനിച്ചു നിര്‍ത്തിയ ശശിയേട്ടന്”; സുവർണ ജൂബിലി ആഘോഷിക്കുന്ന ഊരള്ളൂരിലെ ബാര്‍ബര്‍ ശശിയെക്കുറിച്ച് സുമേഷ് സുധര്‍മ്മന്‍ എഴുതുന്നു
ശശിയേട്ടന്റെ മുടിവെട്ടു കട ഇന്ന് അരനൂറ്റാണ്ടു തികയ്ക്കുന്നു. ഫെബ്രുവരി 15 (1974-2024). അന്ന് ഊരള്ളൂര്‍ അങ്ങാടി ഇല്ല. മലോല്‍ മീത്തല്‍ ആണ് കടകള്‍ ഉള്ളത്. ചെത്തില്‍ കേളുക്കുട്ടി നായരുടെ കാപ്പിക്കടയും, യു.സി.മൊയ്തിക്കയുടെ പലചരക്കു കടയും. പിന്നെ ഹംസക്കയും, കുഞ്ഞായന്‍ കയും, പോക്കര്‍കുട്ടിക്കയും അങ്ങിനെ നിരവധി പേര് കച്ചവടം ചെയ്ത മലോല്‍ മീത്തല്‍. ജനങ്ങളുടെ ആശ്രമായി കാരയാട്ട്
‘എന്ത് കൊണ്ടാണ് ബാറുകള്‍ക്ക് മുന്നില്‍ പോലീസ് പരിശോധന നടത്താത്തത്?’ ലഹരിക്കെതിരെ ജീവിതം സമരമാക്കിയ ദമ്പതിമാരുടെ കഥ, പി കെ മുഹമ്മദലി എഴുതുന്നു
പി.കെ മുഹമ്മദലി. ‘തോറ്റ സമരമാണ് പക്ഷെ നാടിനും സമൂഹത്തിനും കുടുംബത്തിനും അനിവാര്യമായ സമരമാണ്, കേരള മദ്യ നിരോധന സിമിതിയുടെ സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് മാസ്റ്റര്‍ മദ്യത്തിനും ലഹരിക്കുമെതിരെ നടക്കുന്ന എല്ലാം സമരങ്ങളുടേയും തുടക്കത്തില്‍ പറയുന്ന വാക്കുകളാണിത്. ലഹരി വിരുദ്ധ സമര മുഖത്തെ സമാനതകളില്ലാത്ത സാന്നിധ്യമായ ദമ്പതികളാണ് മൂടാടി മുചുകുന്ന് സ്വദേശികളായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് മാസ്റ്ററും
‘കൽക്കത്ത ചാന്ദിനി ചൗക്കിലെ ജനതാ ടീ ഷോപ്പും കുറേ മനുഷ്യരും’; ബംഗാൾ ഡയറി 2022- നിജീഷ്.എം.ടി എഴുതുന്നു
ബംഗാൾ ഡയറി 2022 ജനതാ റസ്റ്റോറൻ്റ് ലെനിൻ സരണി, ചാന്ദ്നി ചൗക്ക്. പി.ഒ കൽക്കത്ത. കാലങ്ങളായി നാളിതുവരെ പരിമിതമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ മാത്രം സംതൃപ്തരായിരുന്ന മനുഷ്യർ പരിമിതമാണെങ്കിലും അവർക്ക് കരഗതമായ വിദ്യാഭ്യാസത്തിൻ്റെ, അറിവിൻ്റെ വെളിച്ചത്തിൽ പലനാടുകളിലേക്ക്, ദേശങ്ങളിലേക്ക്, ഭാഷകളിലേക്ക്, സംസ്ക്കാരങ്ങളിലേക്ക് ജീവിതം തേടി യാത്രയാരംഭിച്ചു. തീവണ്ടിയും, മോട്ടോര്‍ വാഹനങ്ങളും, വിമാനങ്ങളും നിലവില്‍ വരുന്നതിനു മുമ്പ് കാളവണ്ടിയിലും,
”ദൈവത്തിന്റെ ഉപ്പിലലിഞ്ഞ് അമ്പാടി അസ്രാളനായി രൂപാന്തരപ്പെടുന്നേരം അമ്പാടിയെന്ന പേരുപോലും മാഞ്ഞ് മീന്‍പണിക്കാരുടെ അസ്രാളന്‍ ദൈവമായി മാറുന്നു” കടല്‍മണമുള്ള തെയ്യങ്ങള്‍- നിജീഷ്.എം.ടി എഴുതുന്നു
നിലാവുള്ള രാത്രികളില്‍ അച്ഛനും, സന്തത സഹചാരി ഉണ്ണീച്ചംകണ്ടി കണാരേട്ടനുമൊപ്പം ഉരുപുണ്യക്കടപ്പുറത്ത് കടലില്‍ വല വീശാന്‍ പോകാന്‍ അവസരം കിട്ടുക വല്ലപ്പോഴും മാത്രമായിരുന്നു. അതാകട്ടെ സന്തോഷകരമായ കാര്യവുമായിരുന്നു, അതിനൊരു കാരണം ദേശാന്തരയാത്രകള്‍ നടത്തിയ കണാരേട്ടന് കഥകളുടെ നിറകടലാണ് എന്നതായിരുന്നു. അത്തരം ഒരു രാത്രിയിലാണ് ഞാനും മീന്മണമുള്ള, കടല്‍മണമുള്ള തെയ്യങ്ങളെപ്പറ്റി കേള്‍ക്കാനിടയായത്. കടലിലേക്ക് അച്ഛന് വീശിയെറിയുന്ന വല, കടലില്‍
ഉത്സവപറമ്പുകളെ ഹരം പിടിപ്പിക്കാന്‍ മുചുകുന്നിലെ പെണ്‍പട; 18 വനിതകളുമായി ശിങ്കാരി മേളം ടീം
കൊയിലാണ്ടി: ഉത്സവപറമ്പുകളെ ഹരം പിടിപ്പിക്കുന്ന ശിങ്കാരിമേളത്തിന് ഇനി മുചുകുന്നില്‍ നിന്നും വനിതകളെത്തും. മൂടാടി ഗ്രാമപഞ്ചായത്തിന്റെ വനിതാ ഘടക പദ്ധതിയിലൂടെയാണ് പതിനെട്ട് വനിതകളടങ്ങുന്ന ശിങ്കാരി മേള യൂണിറ്റ് ആരംഭിച്ചത്. 2017ല്‍ ‘മുചുകുന്ന് വനിതാ ശിങ്കാരി മേളം’ എന്ന പേരില്‍ പ്രദേശത്തെ കുറച്ച് വനിതകള്‍ ചേര്‍ന്ന് ആരംഭിച്ച ഗ്രൂപ്പാണ് ഇപ്പോള്‍ പഞ്ചായത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നത്. കേരളത്തിനകത്ത് ഇതിനോടകം തന്നെ