Category: സ്പെഷ്യല്‍

Total 567 Posts

”ഫഹദിന്റെ കണ്ണും മുടിയും അഭിനയിക്കുമെന്ന് പറയാറില്ലേ, അത് നേരിട്ട് മനസിലാക്കിയിട്ടുണ്ട്” ആവേശത്തില്‍ സ്റ്റണ്ട് പരിശീലകനായി പ്രവര്‍ത്തിച്ച കൊയിലാണ്ടി സ്വദേശി ഷാകിബ് പറയുന്നു- പരിശീലന വീഡിയോ കാണാം

കൊയിലാണ്ടി: ജീവിതത്തില്‍ അപ്രതീക്ഷിതമായി സിനിമാരംഗത്തെത്തുകയും ഇന്ത്യകണ്ട മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫറായ ചേതന്‍ ഡിസൂസയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിയുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി ഷാകിബ്. ചേതന്റെ അസിസ്റ്റന്റായി ഷാകിബ് വര്‍ക്ക് ചെയ്ത മലയാള ചിത്രം ‘ആവേശം’ നിറഞ്ഞ തിയേറ്ററുകള്‍ കീഴടക്കി മുന്നേറുമ്പോള്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവം കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവെക്കുകയാണ് ഷാകിബ്.

പെരുന്നാള്‍ ദിനത്തില്‍ സഹോദര്യത്തിന്റെ മഹത്വം വിളിച്ചോതി കുറുവങ്ങാട്; ജുമാമസ്ജിദിലെത്തിയവര്‍ക്ക് മധുരം വിളമ്പി മാവിന്‍ചുവട് യുവകൂട്ടായ്മ 

കൊയിലാണ്ടി: കേരളത്തില്‍ ഇപ്പോള്‍ ‘കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ വിവാദ സംസാരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ചിത്രത്തില്‍ കേരളത്തിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനേക്കാള്‍ വിപരീതമായി മതസൗഹൃദങ്ങള്‍ക്ക് വില നല്‍കുന്ന കാഴ്ചയാണ് ചെറിയ പെരുന്നാള്‍ ദിനത്തില്‍ കൊയിലാണ്ടിയില്‍ കാണുന്നത്. കുറുവങ്ങാട് ജുമാമസ്ജിദില്‍ ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഏവര്‍ക്കും പായസം വിതരണ ചെയ്തിരിക്കുകയാണ് മാവിന്‍ചുവട് പ്രദേശത്തെ യുവകൂട്ടായ്മ. ജാതിമത ഭേതമന്യേ അടങ്ങുന്ന കൂട്ടായ്മയാണ്

ഇനി തെറ്റിക്കല്ലേ; റംസാന്‍ ആശംസയല്ല, ഈദ് ആശംസ!

കൊയിലാണ്ടി: പെരുന്നാള്‍ ആശംസിക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കും ഒരു സംശയമുണ്ടാവാറുണ്ട്. ഈദ് ആശംസകള്‍ എന്നാണോ അല്ലെങ്കില്‍ റംസാന്‍ ആശംസകള്‍ എന്നാണോ പറയേണ്ടതെന്ന്. പലപ്പോഴും ഇവ രണ്ടും കൂടിച്ചേര്‍ത്ത് കൊണ്ടാണ് പലരും ആശംസകളും അറിയിക്കാറ്. എന്നാല്‍ ഈദുല്‍ ഫിത്തറും, റംസാന്‍ എന്നതും തമ്മില്‍ വ്യത്യാസമുണ്ട്. നന്തി അറബിക് കോളജ് പ്രിന്‍സിപ്പല്‍ തഖ്യുദ്ദീന്‍ കൊയിലാണ്ടി ന്യൂസിനോട് പറയുന്നതിങ്ങനെ. റംസാന്‍ എന്നത്

എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് ഒരാണ്ടിനിപ്പുറവും ട്രെയിന്‍ യാത്ര സുരക്ഷിതമല്ല; ജീവനക്കാര്‍ വരെ കൊല്ലപ്പെടുന്ന സാഹചര്യത്തിലും സുരക്ഷാ വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങുന്നു

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് നടന്നിട്ട് ഒരാണ്ട് തികഞ്ഞിരിക്കുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേയില്‍ യാത്ര സുരക്ഷിതത്വം വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്നും ട്രെയിനുകളില്‍ സുരക്ഷിതമായ യാത്രയെന്നത് വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. യാത്രക്കാര്‍ മാത്രമല്ല, റെയില്‍വേ ജീവനക്കാര്‍വരെ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ട്രെയിനില്‍ യാത്രക്കാരന്‍ ഒരു ടി.ടി.ഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയത് എലത്തൂര്‍ ട്രെയിന്‍

ആനക്കുളത്തെ സുരക്ഷ പാലിയേറ്റീവ് കട്ടക്ക് കൂടെനിന്നു, ഇനിയൊരു ഉത്സവം കൂടലുണ്ടാകില്ലെന്ന് മനസിലുറപ്പിച്ച അവര്‍ പതിനാലുപേരും കണ്‍കുളിര്‍ക്കെ കണ്ടു കൊല്ലം പിഷാരികാവിലെ കാഴ്ചശീവേലി

കൊല്ലം: ഒരുകാലത്ത് കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറിയാല്‍ പിന്നെ കാളിയാട്ടം കഴിഞ്ഞ് വാളകം കൂടുന്നതുവരെ ഒട്ടുമുക്കാല്‍ സമയവും ക്ഷേത്രത്തില്‍ ചെലവഴിച്ചിരുന്നവര്‍, ഇന്ന് ശാരീരികമായ പരിമിതികളും വാര്‍ധക്യ സഹജമായ പ്രയാസങ്ങളും കാരണം പഴയകാല ഉത്സവഓര്‍മ്മകള്‍ അയവിറക്കി വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ കഴിയുന്നു. അങ്ങനെ കുറച്ചുപേരുണ്ട് കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായി. ഇനിയൊരു ഉത്സവം കൂടലുണ്ടാവില്ലെന്ന് മനസില്‍ ഉറപ്പിച്ച് കഴിഞ്ഞിരുന്നവര്‍. കാളിയാട്ടത്തിന്

“കുറ്റ്യാടിപ്പുഴ കടലാക്കും.. ആകാശത്തിന് പന്തലിടും.. കലന്തന്‍ ഹാജിയെ വിളിക്കൂ വടകരയെ രക്ഷിക്കൂ” : കലന്തന്‍ഹാജിയെ ഓർക്കാതെ വടകരക്കാർക്കെന്ത് തിരഞ്ഞെടുപ്പ്.. ചോറോട് ഗേറ്റിലെ ബ്ലോക്ക് മഹാറാലിയാക്കിയ ഹാജിയുടെ ബുദ്ധി വേറെ ആര്‍ക്കുണ്ട്

വടകര: ഏത് തെരഞ്ഞെടുപ്പ് ചൂടിലും വടകരയുടെ ചുണ്ടില്‍ പുഞ്ചിരി വിരിയിക്കുന്ന ഒരു പേരുണ്ട് കലന്തന്‍ ഹാജി. കലന്തന്‍ ഹാജിയുടെ തെരഞ്ഞെടുപ്പ് തമാശകള്‍ സ്വപ്‌നം മസാല പൂശിയും അല്ലാതെയും പുതുതലമുറകള്‍ക്ക് പകര്‍ന്നുനല്‍കാത്ത അപ്പൂപ്പന്മാര്‍ കുറവായിരിക്കും. അത്രയേറെ അവരുടെ ഓര്‍മ്മകളില്‍ ആ തമാശകള്‍ ചിരിപടര്‍ത്തുന്നുണ്ട്. കുറ്റ്യാടിക്കടുത്തുള്ള ചെറിയ കുമ്പളം സ്വദേശിയായ കലന്തന്‍ ഹാജി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലടക്കം പത്ത് തവണ

ക്ഷേത്രോത്സവത്തിന് നോമ്പുതുറ സംഘടിപ്പിച്ച് മന്ദമംഗലത്തിൻ്റെ മാതൃക; സ്നേഹവും സൗഹൃദവും പങ്കുവെച്ച് സ്വാമിയാർ കാവ് ക്ഷേത്ര കമ്മറ്റി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ

കൊയിലാണ്ടി: കൊല്ലം മന്ദമംഗലത്തിൻ്റെ സാമൂഹ്യ മണ്ഡലത്തിൽ വേറിട്ട അനുഭവമായി മാറി സ്വാമിയാർ കാവ് ക്ഷേത്ര കമ്മറ്റി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ. സ്വാമിയാർ കാവ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായാണ് മതസൗഹാർദ സന്ദേശം വിളിച്ചോതുന്ന സമൂഹ നോമ്പുതുറ സംഘടിപ്പിക്കാൻ ക്ഷേത്ര കമ്മറ്റി മുന്നോട്ട് വന്നത്. ജാതി മത ഭേതമന്യേ നിരവധിപേരാണ് സമൂഹ നോമ്പുതുറയിൽ പങ്കെടുത്തത്. ക്ഷേത്രം രക്ഷാധികാരി കണാരൻ മാസ്റ്റർ,

നജീബുമാരുടെ ജീവിതം സ്വയം തിരഞ്ഞെടുക്കുന്ന പ്രവാസികളെക്കുറിച്ച് അറിയാമോ; മരുഭൂമിയില്‍ ഏകാന്തമായി ജീവിച്ച് മരിച്ചുപോവുന്ന മലയാളികളെക്കുറിച്ച് ഷഹനാസ് തിക്കോടി എഴുതുന്നു

ഷഹനാസ് തിക്കോടി ചില സങ്കീർണ സാഹചര്യങ്ങളിൽപ്പെട്ട്‌ ഏകാന്തജീവിതം തിരഞ്ഞെടുക്കുകയും അവിടെത്തന്നെ എരിഞ്ഞടങ്ങുകയും ചെയ്യുന്ന ഒട്ടേറെ ജീവിതങ്ങളുണ്ട്‌ പ്രവാസമണ്ണിൽ. ഒൻപത് വർഷമായി നാടുംവീടുമായി ഒരു ബന്ധവുമില്ലാതെ ജീവിച്ച ഒരു മനുഷ്യൻ കഴിഞ്ഞദിവസം അന്തരിച്ചു. തൊഴിലിടത്തിലെ രണ്ടു ദിവസത്തെ അസാന്നിധ്യം അറിഞ്ഞ് സഹജീവനക്കാർ നടത്തിയ അന്വേഷണത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മുറിയിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അന്തിയുറങ്ങുന്ന

വീട്ടില്‍ നല്ല പഴുത്ത ചക്കയുണ്ടോ? കിടിലന്‍ രുചിയില്‍ അടയുണ്ടാക്കിയാലോ

നല്ല പഴുത്ത ചക്കയുണ്ടോ വീട്ടില്‍, എന്നാല്‍ വെറുതെ കുത്തിയിരുന്ന് തിന്നുതീര്‍ക്കാതെ അതുകൊണ്ട് അടിപൊളി ഒരു അടയുണ്ടാക്കിയാലോ. നല്ല സോഫ്റ്റായ വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന ചക്കയട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇതിന് ഏറ്റവും ആദ്യം ആവശ്യം നല്ല പഴുത്ത വരിക്ക ചക്കയാണ്. ചക്ക തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ഈ അട ഉണ്ടാക്കാന്‍ ആവശ്യമായ മറ്റു വസ്തുക്കള്‍ അരിപ്പൊടി,

കൊല്ലം ഷാഫിയുടെ സംഗീത ജീവിതത്തിന് കാൽനൂറ്റാണ്ട്: പി.കെ മുഹമ്മദലി എഴുതുന്നു

മാപ്പിളപാട്ട് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഗായകനാണ് കൊല്ലം ഷാഫി. ഒട്ടനവധി പ്രണയത്തിന്റെയും വിരഹത്തിന്റെയും പാട്ടുകൾ ആസ്വാദക ഹൃദയങ്ങളിലേക്ക് പകുത്തു നൽകിയ പാട്ടുകൾക്കുടമ. ആൽബം ഗാനങ്ങളുടെ തുടക്കത്തിൽ വേറിട്ട ശബ്ദവുമായി രംഗപ്രവേശം ചെയ്ത ഷാഫി മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറി. മൊബൈൽ ഫോൺ വരുന്നതിന് മുമ്പ് ലാൺ ഫോൺ കോൾ പരിപാടിയിലും റേഡിയോയിലും കാസറ്റുകളിലും നിരവധി ആസ്വാദകരെ