Category: സ്പെഷ്യല്‍

Total 569 Posts

പ്രമേഹം മധുരം കഴിക്കുന്നത്‌കൊണ്ട് മാത്രമാണോ ഉണ്ടാവുന്നത് നിയന്ത്രിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കാം… കൂടുതലറിയാം

പ്രമേഹം ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ്. ഇഷ്ടപ്പെട്ട ആഹാരം മതിയാവോളം കഴിക്കാന്‍ ഇന്ന് എല്ലാവര്‍ക്കും പേടിയാണ്. അതിന് പ്രമേഹം ഉള്ളവരോ ഇല്ലാത്തവരോ എന്ന് വ്യത്യാസമില്ല. പ്രമേഹം ഉള്ളവര്‍ക്ക് അതേക്കുറിച്ചോര്‍ത്തും ഇല്ലാത്തവര്‍ക്ക് നാളെകളില്‍ ഉണ്ടായാലോ എന്നോര്‍ത്തും ഭയമാണ്. എന്നാല്‍ പ്രമേഹം വെറും മധുരം കഴിക്കുന്നത് കൊണ്ട് മാത്രം വരുന്നതാണോ? പ്രമേഹത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന മിഥ്യകളും സത്യങ്ങളും

ഫോർ, വീണ്ടും ഫോർ പിന്നെയും ഫോർ, സിക്സ്; ദുലീപ് ട്രോഫി മത്സരത്തിൽ അർദ്ധ സെഞ്ചുറി കടന്ന് കൊയിലാണ്ടിയുടെ ഫയർ രോഹൻ കുന്നുമ്മലിന്റെ തല്ലുമാല

കൊയിലാണ്ടി: ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനൽ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ ഫയറായി തകർത്തടിച്ച് കൊയിലാണ്ടിക്കാരനും സൗത്ത് സോൺ ടീമിന്റെ ബാറ്ററുമായ രോഹൻ എസ് കുന്നുമ്മൽ. ഒൻപത് ഫോറുകളും ഒരു സിക്സുമുൾപ്പെടെയാണ് രോഹൻ അർദ്ധ സെഞ്ചുറി കടന്നത്. 54 പന്തിൽ നിന്നാണ് രോഹൻ അൻപത് റൺസ് എടുത്തത്. കളി പുരോഗമിക്കുകയാണ്. പതിനാറു ബൗളിൽ നിന്ന് പതിനാലു റൺസ്

പ്രണയത്തിന്റെ മധുരം, വേർപാടിന്റെ വേദന, നിസ്സഹായതയുടെ ശൂന്യത; ഫിലിപ്പീൻ സ്വദേശിനി എലിസബത്ത് കരീനയെ കുറിച്ച് സ്കൈ ടൂർസ് ആൻഡ് ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യിൽ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എഴുതുന്നു

കുഞ്ഞമ്മദ് കൂരാച്ചുണ്ട് കിങ്ങ് അബ്ദുൽ അസീസ് ആശുപത്രിയുടെ വലിയ മോർച്ചറിയുടെ മുന്നിൽ അവളുടെ കണ്ണീര് ആദ്യമായി വീണു. തടിച്ച കണ്ണടയ്ക്ക് മുകളിലെ നനവ് ഇടക്കിടെ തൂവാലയിൽ ഒപ്പിയെടുത്ത് അവളെന്തോ പിറുപിറുക്കുന്നുണ്ട്. ചുമരിൽ അവളുടെ വിയർപ്പു പൊടിയുന്ന വിരലുകൾ അടയാളം വെക്കുന്നു . ഫിലിപ്പെയിനിലെ ഷാപ്പില എന്ന ഗ്രാമത്തിൽ നിന്നാണവൾ വരുന്നത് എട്ടു വർഷങ്ങൾക്ക് മുമ്പ് തൊഴിൽ

28 ലക്ഷം രൂപയുടെ കിണറും പമ്പ് ഹൗസും ഉണ്ട്, പക്ഷെ കുടിക്കാന്‍ ഒരു തുള്ളി വെള്ളമില്ല; മണ്ണാടിക്കുന്ന് വാസികളുടെ അവസ്ഥ ദയനീയം

കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ മണ്ണാടിക്കുന്ന് കോളനിക്കാരുടെ കുടിവെള്ള ക്ഷാമത്തിന് ഇനിയും പരിഹാരമായിട്ടില്ല. എൺപതോളം കുടുംബങ്ങളാണ് കുടിക്കാൻ ഒരു തുള്ളി വെള്ളം കിട്ടാതെ പ്രയാസപ്പെടുന്നത്. കീഴരിയൂർ പഞ്ചായത്തിലെ ഉയർന്ന സ്ഥലമാണ് മണ്ണാടിക്കുന്ന്. ഇവിടെ താമസിക്കുന്നവരിൽ അധികവും കർഷക തൊഴിലാളികളാണ്.ഇനി കുടുംബങ്ങൾക്ക് ഒരു തുള്ളി കുടിവെള്ളം കിട്ടാൻ കിലോമീറ്ററോളം പോകേണ്ട അവസ്ഥയാണ്. 2013 ൽ കോളനിയിൽ കുടിവെള്ളം എത്തിക്കാൻ

കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമായി കൊയിലാണ്ടിക്കാരന്‍; കേരളത്തില്‍ നിന്നുള്ള 48 അംഗങ്ങളിലൊരാളായി വിയ്യൂര്‍ സ്വദേശി സുവര്‍ണ്ണപ്രസാദും

കൊയിലാണ്ടി: കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമായി കൊയിലാണ്ടിക്കാരന്‍. വിയ്യൂര്‍ സ്വദേശിയും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ എം.സുവര്‍ണ്ണപ്രസാദാണ് സെന്‍സര്‍ ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. സുവര്‍ണ്ണപ്രസാദ് ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള 48 പേരെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളായി ശുപാര്‍ശ ചെയ്ത് കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുറത്തിറക്കി. കോഴിക്കോട് പ്രസ് ക്ലബ്ബിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്

“തേങ്ങ പൊളിക്കാൻ വരുന്നവർക്ക് നൽകേണ്ട തുക പോലും കിട്ടാതായതോടെ വീട്ടു പറമ്പിൽ കൂട്ടിയിട്ട തേങ്ങയൊക്കെ മുളച്ചു പൊന്തി “; നാളീകേര വിലയിടിവിൽ നട്ടം തിരിഞ്ഞ് കേര കർഷകർ

കൊയിലാണ്ടി:കേരളത്തിലെ മുഖ്യ കാർഷികോത്പന്നവും സാമ്പത്തിക സ്രോതസ്സുമായ നാളീകേരത്തിന്റെ വില കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ് . പൊതിച്ച തേങ്ങ കിലോവിന് 25 രൂപയാണ് നിലവിൽ വില.നാളീകേരത്തിന്റെ വിലയിടിവ് കേര കർഷകരെ പ്രയാസത്തിലാക്കിയിരിക്കുകയാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ആയിരുന്ന വിയ്യൂർ കന്മനക്കണ്ടി ശ്രീധരൻ നായർ കേര കർഷകരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കുകയാണ്. തേങ്ങ പൊതിക്കാൻ വരുന്നവർക്ക് നൽകേണ്ട തുക പോലും

‘സെമിയിലെ വലിയ വിജയവുമായാണ് വരുന്നത്, അതുകൊണ്ട് തന്നെ എല്ലാവരും നല്ല ആത്മവിശ്വാസത്തോടെയാണ് ഫൈനലിനിറങ്ങുന്നത്, ജയിക്കുമെന്ന് തന്നെയാണ് വിശ്വാസം’; ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിന് തൊട്ടുമുമ്പായി സൗത്ത് സോൺ താരവും കൊയിലാണ്ടിക്കാരനുമായ രോഹൻ എസ്. കുന്നുമ്മൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

സ്വന്തം ലേഖകൻ കൊയിലാണ്ടി: രോഹൻ എസ്. കുന്നുമ്മൽ, കൊയിലാണ്ടിയുടെ സ്വന്തം ക്രിക്കറ്റ് താരം. കിടിലൻ ബാറ്ററായ രോഹനെ വായനക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. ബാറ്റിങ് മികവിനാൽ ക്രിക്കറ്റിൽ തന്റെതായ ഇടം ഉറപ്പിച്ചു കഴിഞ്ഞ രോഹൻ ഇപ്പോൾ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ സൗത്ത് സോൺ ടീമിന് വേണ്ടി കളിക്കുന്നത്. സൗത്ത് സോൺ ഫൈനൽ വരെ എത്തിയതിൽ കൊയിലാണ്ടിക്കാരൻ രോഹന്

ടെസ്റ്റ് മത്സരത്തിൽ ഏകദിന ശൈലിയിൽ അടിച്ചു പറപ്പിച്ചു, രഞ്ജി ട്രോഫിയിലെ പോലെ ദുലീപ് ട്രോഫിയിലും റൺമഴ പെയ്തു; ഇന്ത്യൻ ക്രിക്കറ്റിൽ പുതുചരിത്രം എഴുതാനൊരുങ്ങുന്ന കൊയിലാണ്ടിക്കാരുടെ ഹീറോ രോഹൻ കുന്നുമ്മൽ ദുലീപ് ട്രോഫിയിലും താരമായപ്പോൾ

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: അടികൾ പലവിധമാണ്. പറത്തിയുള്ള അടി, സിക്സറടി, നാലു റൺസിനായുള്ള അടി, വിജയത്തിനായുള്ള അടി, പിന്നെ തോൽപ്പിക്കണമെന്ന വാശിയോടെ എതിരെ വരുന്ന പന്തിനെ പറപ്പിക്കുന്ന അടി. ദുലീപ് ട്രോഫി ടൂർണമെന്റിൽ രാജ്യം സാക്ഷ്യം വഹിച്ചത് കൊയിലാണ്ടിക്കാരൻ രോഹൻ കുന്നുമ്മലിന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിനായിരുന്നു. ദക്ഷിണ മേഖലയെ പ്രതിനിധികരിക്കുന്ന രോഹൻ മികച്ച പ്രകടനം

‘സിബി സാറിന്റെ പടത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം’ സിബി മലയില്‍ സംവിധാനം ചെയ്ത കൊത്ത് സിനിമയുടെ എഡിറ്ററും എളാട്ടേരി സ്വദേശിയുമായ രതിന്‍ രാധാകൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

സുഹാനി.എസ്.കുമാര്‍ കൊയിലാണ്ടിയിലെ കുഞ്ഞ് ഗ്രാമത്തില്‍ നിന്നും സിനിമയുടെ വലിയ ലോകത്ത് എത്തിയ സന്തോഷത്തിലാണ് രതിന്‍ രാധാകൃഷ്ണന്‍. കൊയിലാണ്ടി എളാട്ടേരി സ്വദേശി രതിന്‍ രാധാകൃഷ്ണന്‍ സ്വതന്ത്ര എഡിറ്റിങ്ങ് നിര്‍വ്വഹിച്ച ചിത്രമാണ് കൊത്ത്. ഒരിടവേളക്ക് ശേഷമാണ് സിബി മലയില്‍ സിനിമ ചെയ്യുന്നത്. യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ കൊല്ലും കൊലയും അല്ലെന്നും പകരം മനുഷ്യന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അടിവരയിട്ട്

രക്ഷകനായ കൊള്ളക്കാരൻ | കഥാനേരം – 5

[web_stories_embed url=”https://koyilandynews.com/web-stories/rakshakanaya-kollakkaran-kathaneram-5/” title=”രക്ഷകനായ കൊള്ളക്കാരൻ | കഥാനേരം – 5″ poster=”https://koyilandynews.com/wp-content/uploads/2022/09/cropped-ഗ.jpg” width=”360″ height=”600″ align=”none”] ഡാനിലോ എന്നു പേരുള്ള ഒരു കർഷകൻ ജീവിച്ചിരുന്നു. അയാൾക്ക്‌ ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. വളരെ ദരിദ്രനായിരുന്ന ആ കുടുംബത്തിന് ആകെയുണ്ടായിരുന്ന സ്വത്തു അല്പം പാൽ നൽകിയിരുന്ന ഒരു പശു മാത്രമായിരുന്നു. ദാരിദ്ര്യം സഹിക്കാതെ ഡാനിലോ ഒരു ദിവസം പശുവിനെ വിൽക്കാൻ