‘ആദ്യ സീസണിൽ പങ്കെടുക്കാൻ ആ​ഗ്രഹിച്ചെങ്കിലും നടന്നില്ല, അപ്പോൾ മനസിലുണ്ടായിരുന്നു പുതിയ സീസണുണ്ടെങ്കിൽ മത്സരിക്കണമെന്നത്, ഞാനാണ് വിജയിയെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി! ഇനിയുള്ള ആ​ഗ്രഹം അച്ഛനൊപ്പം ഒരേ വേദിയിൽ പാടണമെന്നത്’; ഫ്ളവേഴ്സ് ടോപ് സിംഗര്‍ സീസൺ 2 വിജയി പയ്യോളി സ്വദേശി ശ്രീനന്ദ് വിനോദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു


കാർത്തിക

ടോപ് സിം​ഗർ സീസൺ ഒന്നിൽ പങ്കെടുക്കണമെന്ന് അതിയായ ആ​ഗ്രഹമുണ്ടായിരുന്നു, എന്നാൽ സാധിച്ചില്ല. സീസൺ 2 വരുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ അതിൽ പങ്കെടുക്കാനുള്ള ആ​ഗ്രഹവും വർദ്ധിച്ചു. മത്സരാര‍ത്ഥികളെ ക്ഷണിക്കുന്നണടെന്നറിഞ്ഞപ്പോൾ അപേക്ഷിച്ചു. സെലക്ടായാൽ ഫെെനൽ വരെ പങ്കെടുക്കാൻ കഴിയണമെന്ന ആ​ഗ്രഹം മാത്രമാണ് മനസിലുണ്ടായിരുന്നത്. എന്നാൽ വിജയിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല- പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് വിശേഷങ്ങൾ പങ്കുവെച്ച് ഫ്ളവേഴ്സ് ടോപ് സിംഗര്‍ സീസൺ 2 മെഗാ മാരത്തണ്‍ ഗ്രാന്‍ഡ് ഫിനാലെ വിജയി പയ്യോളി സ്വദേശി ശ്രീനന്ദ് വിനോദ്.

നാലര വയസുമുതൽ പാട്ടുപാടും. പാടുന്ന വീഡിയോ സോഷ്യമീഡിയകളിലും പങ്കുവെച്ചിരുന്നു. അങ്ങനെയിരിക്കെയാണ് ടോപ് സി​ഗറിനെ പറ്റി അറിയുന്നതെന്ന് ശ്രീനന്ദ് പറയുന്നു. ആദ്യ സീസണിൽ പങ്കെടുക്കാൻ ആ​ഗ്രഹിച്ചെങ്കിലും നടന്നില്ല. അപ്പോൾ മനസിലുണ്ടായിരുന്നു പുതിയ സീസണുണ്ടെങ്കിൽ മത്സരിക്കണമെന്നത്. അതാണെന്നെ ടോപ് സിം​ഗറിന്റെ വേദിയിലെത്തിക്കുന്നത്.

നിരവധി പേരാണ് ഓഡിഷനിൽ പങ്കെടുക്കാനായെത്തിയത്. ഘട്ടങ്ങളായി നടന്ന ഓഡിഷനിലൂടെ കുറേ പേർ പുറത്തായി. മത്സരത്തിലേക്ക് തിരഞ്ഞെട്ടുത്തപ്പോൾ വിജയിക്കുമോയെന്ന് അറിയില്ലെങ്കിലും മുഴുവൻ ഘട്ടങ്ങളും പിന്നിട്ട് ടോപ് സിം​ഗർ പരിപാടിയുടെ അവസാനം വരെയുണ്ടായവണമെന്ന് ആ​ഗ്രഹിച്ചിരുന്നു. എന്നാൽ താനാണ് വിജയിയെന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി.

പൂമാലെ വാങ്കി വന്താൽ എന്ന സെമി ക്ലാസിക്കൽ പാട്ടിലൂടെയാണ് ശ്രീനന്ദ് ടോപ് സിം​ഗറിന്റെ ഭാ​ഗമാകുന്നത്. അതിന് ശേഷം ഭാഷ ഭേതമന്യേ മനോഹരമായ നിരവധി പാട്ടുകൾ പ്രേഷകർക്ക് സമ്മാനിക്കാൻ ശ്രീനന്ദിന് കഴിഞ്ഞു. പാടിയവയിൽ ഫാസ്റ്റ് സോ​​ഗുകളോടാണ് കൂടുതലിഷ്ടം. ആദ്യം ചെറിയ പേടിയും ടെൻഷനുമൊക്കെയുണ്ടായിരുന്നെങ്കിലും പതിയെ അത് കുറഞ്ഞുവെന്നും ശ്രീനന്ദ് പറഞ്ഞു.

പാട്ടുകളുടെ ലിറിക്സ് ആദ്യം ബുക്കിലെഴുതിയാണ് പഠിച്ചിരുന്നുത്. പാടി പാടി ഓരോ പാട്ടിന്റെയും ട്യുണൊക്കെ മനസിലാക്കി. പിന്നീട് കേട്ട് പഠിക്കാൻ തുടങ്ങി. ടോപ് സിം​ഗറിന്റെ വേദിയിലെ ആദ്യ പാട്ടിന് തന്നെ മികച്ച പ്രതികരണമാണ് ജഡ്ഡസിൽ നിന്ന് ലഭിച്ചത്. ഓരോ പാട്ടുകൾക്കും മാർക്കിനനുസരിച്ച് ​ഗ്രേഡുണ്ട്. എ എക്സ്രീമാണ് ആദ്യ പാട്ടിന് ജഡ്ജസ് നൽകിയത്. അപ്പോൾ ഒരുപാട് സന്തോഷം തോന്നി- ശ്രീനന്ദ് പറഞ്ഞു.

ദാസ് സാറിനെയും എം.ജി സാറിനെയുമാണ് കൂടുതലിഷ്ടം. അദ്ദേഹം ജഡ്ജായ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. നല്ലൊരു വേദി എന്നതിനപ്പുറും കുറേ കൂട്ടുകാരെയും ടോപ് സിം​ഗർ സമ്മാനിച്ചു. ​ഗ്രാൻഡ് ഫിനാലെയിൽ ആരു വിജയിച്ചാലും എല്ലാവർക്കും സന്തോഷം മാത്രമായിരുന്നു. അത്രകൂട്ടായിരുന്നു ഞങ്ങൾ തമ്മിൽ. ഫലം പറയുമ്പോഴും ഞങ്ങൾ കളിച്ച് ചിരിച്ച് ഇരിക്കുകയായിരുന്നു. ഞാനാണ് വിജയിയെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഫെെനലിലെത്തിയെങ്കിലും വിജയിയാവുമെന്നൊന്നും ഞാൻ കരുതിയിരുന്നില്ല.

പാട്ടിന്റെ സാ​ഗരമാണ് ടോപ് സിം​ഗർ നൽകിയത്. മികച്ച ജഡ്ജസും ഒപ്പം ​ഗ്രൂമേസുമുണ്ടായിരുന്നത് തന്നിലെ ​ഗായകന്റെ കഴിവുകളെ വളർത്തുന്നതിന് ഏറെ സഹായിച്ചു. രണ്ട് വർഷം പരിപാടി നീണ്ടുനിന്നെങ്കിലും പാട്ടു പാടുന്നതിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞു. ടോപ് സിം​ഗർ തുടങ്ങുമ്പോഴുള്ള ആളായാല്ല പരിപാടി അവസാനിച്ചപ്പോൾ ഓരോരുത്തരും പിരിഞ്ഞത്. എന്നേപ്പോലെ എല്ലാവർക്കും അവരവരുടെ കഴിവുകളെ വികസിപ്പിക്കുന്നതിന് ഈ വേദി സഹായിച്ചു.

കുഞ്ഞായിരുന്നപ്പോൾ മുതൽ പാടും. കർണ്ണാട്ടിക് സം​ഗീതം പഠിക്കുന്ന സമയത്ത് ടി.വി പരിപാടികളിൽ പാട്ടുപാടാൻ അവസരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പഠനം പൂർത്തിയാക്കാൻ സാധിച്ചില്ല. ടോപ് സിം​ഗറിലെത്തുന്നതിന് മുന്നേ സീ തമിഴിലും അമൃത ടിവിയിലും പാട്ടുകൾ പാടാൻ അവസരം ലഭിച്ചു. ഹിന്ദുസ്ഥാനി സം​ഗീതം പഠിക്കണമെന്നാണ് ഇപ്പോഴത്തെ ആ​ഗ്രഹം. ഒപ്പം കർണ്ണാട്ടിക്ക് സം​ഗതത്തിന്റെ പഠനവും പൂർത്തിയാക്കണം.

സ്കൂളിൽ പഠിക്കുന്നത് മുതൽ പാട്ടു മത്സരങ്ങളിലും പങ്കെടുത്തിരുന്നു. തുടർച്ചയായി അഞ്ചുവർഷം ലളിത​ഗാനത്തിന് സബ്ജില്ലാതലത്തിൽ ഒന്നാം സമ്മാനവും കരസ്ഥമാക്കി. അതോടൊപ്പം കലാപ്രതിഭ പട്ടവും സ്വന്തമാക്കി. പാട്ടിനൊപ്പം ശ്രീനന്ദിന് ഏറെയിഷ്ടം ചിത്ര രചനയോടാണ്.

ശ്രീനന്ദിന്റ അച്ഛൻ വിനോദും പാട്ടുപാടും. ഗാമേളയ്ക്കൊക്കെ പോകുമ്പോൾ ശ്രീനന്ദിനെയും അദ്ദേഹം ഒപ്പം കൂട്ടാറുണ്ട്. ചില വേദികളിൽ പാടുകയും ചെയ്തു. എന്നാൽ ഇരുവരും ഒരിമിച്ച് ഇതുവരെ പാടിയിട്ടില്ല. അച്ഛനൊപ്പം ഒരേ വേദിയിൽ പാടണമെന്ന ആ​ഗ്രഹമുണ്ടെന്നും ശ്രീനന്ദ് പറയുന്നു.

കൊയിലാണ്ടിയിലുള്ള കാവുംവട്ടം വാസുദേവൻ മാസ്റ്ററുടെ ശിഷ്യണത്തിലായിരുന്നു പാട്ട് പഠിക്കുച്ചിരുന്നത്. കൊറോണക്കാലം മുതൽ അതും നിലച്ചു. എല്ലാം വീണ്ടും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീനന്ദ്.

പയ്യോളി വരത്തിൽ വിനോദിന്റെയും ഷിംനയുടെയും മകനാണ്. ശ്രീനിദി സഹോദരനാണ്. തിക്കോടിയൻ ​ഗവ. സ്മാരക സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് പതിനാലുകാരനായ ശ്രിനന്ദ്.

Summary: Flowers Top Singer Season 2 Finale winner Srinand Vinod from Payyoli shared his prorgramme experience