Category: വടകര

Total 199 Posts

അഞ്ച് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ്‌: തലശ്ശേരി – മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു, ഡബിള്‍ ഡക്കര്‍ ബസില്‍ ബൈപ്പാസിലൂടെ യാത്ര നടത്തി മന്ത്രി പി.എ മുഹമ്മദ് റിയാസും സ്പീക്കര്‍ എ.എന്‍ ഷംസീറും

കണ്ണൂര്‍: തലശ്ശേരി – മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പ്രധാനമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. ചോനാടത്ത് ഒരുക്കിയ ഉദ്ഘാടന സമ്മേളനത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറും, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും പങ്കെടുത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണിറായി വിജയന്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍

കടത്തനാടിന് ആവേശമായി ഷാഫി; പാലക്കാട്ടെ വൈകാരിക യാത്രയയപ്പിന് പിന്നാലെ വടകരയിൽ വൻ സ്വീകരണം

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് വൻവരവേൽപ്പ് നൽകി വടകര. ആയിരക്കണക്കിന് പ്രവർത്തകരാണ് ഷാഫിയെ കാണാനും സ്വീകരിക്കാനുമായി കോട്ടപ്പറമ്പ് മെെതാനത്തിൽ സംഘടിപ്പിച്ച കൺവെൻഷനിലേക്ക് ഒഴുകിയെത്തിയത്. വെെകീട്ട് ആറ് മണിയോടുകൂടി വടകരയിലെത്തിയ ഷാഫിയെ പുതിയ ബസ് സ്റ്റാന്റ് പരിസരം മുതൽ കോട്ടപ്പറമ്പ് വരെ ശിങ്കാരി മേളം, ബാന്റ് മേളം ഉൾപ്പെടെയുള്ളവയുമായി വമ്പൻ സ്വീകരണമാണ് പ്രവർത്തകർ

‘പാലക്കാടല്ല, മട്ടന്നൂരിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക, ചെറുപ്പം പ്രായത്തിന്റേതല്ല, പ്രവർത്തനത്തിന്റേത്’; വിജയ പ്രതീക്ഷയുമായി കെ.കെ ശെെലജ കൂത്തുപറമ്പിൽ

വടകര: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഉപതെരഞ്ഞെടുപ്പ് നടക്കുക മട്ടന്നൂരിലായിരിക്കുമെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ പ്രതികരിച്ചു. പാലക്കാട് തിരഞ്ഞെടുപ്പ് നടക്കുക രണ്ട് വർഷത്തിന് ശേഷമായിരിക്കും. സ്ഥാനാർത്ഥി ആരായാലും തനിക്ക് പ്രശ്നമില്ല. ചെറുപ്പം പ്രായത്തിന്റേതല്ല, പ്രവർത്തനത്തിന്റേതാണെന്നും അവർ പറഞ്ഞു. കൂത്തുപറമ്പ് മണ്ഡലത്തിലെ പര്യടനത്തിനിടെ സിറ്റിങ് എംപി തൃശൂരിലേക്ക് മാറിയതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു

‘പ്രവാസലോകത്തെ പ്രിയസഹോദരങ്ങളോട് ഒരു വാക്ക്’; അഭ്യർത്ഥനയുമായി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ

വടകര: വടകര നിവാസികളായ പ്രിയപ്പെട്ട പ്രവാസി സഹോദരങ്ങളോട് ഒരു വാക്ക് പറയാനുണ്ടെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ഭാ​ഗമായാണ് ഷാഫി പറമ്പിൽ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രവാസികളോട് സംവദിച്ചത്. വടകരയിലേക്ക് പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ്. വടകരയിലെ പ്രവാസികളുടെ കുടുംബാം​ഗങ്ങളേയും ഉറ്റ സുഹൃത്തുക്കളേയുമൊക്കെ താൻ നേരിൽ കാണുമെന്ന് ഷാഫി പറമ്പിൽ പറയുന്നു. ഞാനാണ് വടകരയിലെ

കടത്തനാടന്‍ മണ്ണില്‍ പോര് മുറുക്കാന്‍ ഷാഫി പറമ്പില്‍ നാളെയെത്തും; യു.ഡി.എഫ് ക്യാമ്പില്‍ ആവേശം, ഒരുക്കുന്നത് വമ്പന്‍ സ്വീകരണ പരിപാടി

വടകര: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി പാലക്കാട് എം.എല്‍.എയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ഷാഫി പറമ്പില്‍ നാളെയെത്തും. നാളെ വൈകുന്നേരം വടകര പുതിയ സ്റ്റാന്റ് പരിസരത്ത് ഷാഫി പറമ്പിലിന് പ്രവര്‍ത്തകർ വമ്പന്‍ സ്വീകരണമൊരുക്കും. തുടര്‍ന്ന് കോട്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ഷാഫി സംസാരിക്കും. പ്രചരണ രംഗത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ

വടകര മണ്ഡലത്തിലെ എന്‍.ഡി. എയുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു; യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുല്‍ കൃഷ്ണ വടകരയില്‍ മത്സരിക്കും

കൊയിലാണ്ടി: എല്‍ഡിഎഫിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. വടകര ലോക്‌സഭാ മണ്ഡലത്തില്‍ എന്‍.ഡി. എയുടെ സ്ഥാനാര്‍ത്ഥിയായി യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുല്‍ കൃഷ്ണ മത്സരിക്കും. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയുടെ സ്ഥിര സാന്നിദ്ധ്യമാണ് പ്രഫുല്‍. ”ഒരുപാട് ഒരുപാട് പ്രശ്‌നങ്ങളുള്ള മണ്ഡലമാണ് വടകര. ഒരുപാട് വികസന പ്രശ്‌നങ്ങളുണ്ട്. കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെല്ലാ

മണിയൂര്‍ പാലയാട് നട തീരദേശ റോഡിന് സമീപത്തായി മനുഷ്യതലയോട്ടിയും അസ്ഥികളും പൊതിഞ്ഞ നിലയില്‍; അന്വേഷണമാരംഭിച്ച് വടകര പോലീസ്

 വടകര: മണിയൂർ പഞ്ചായത്തിലെ പാലയാട് നട തീരദേശ റോഡിനോട് ചേർന്നുള്ള പുഴയോരത്ത് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് വലയോട് സാമ്യത തോന്നുന്ന വസ്തുകൊണ്ട് പൊതിഞ്ഞ നിലയില്‍ അസ്ഥികള്‍ കണ്ടെത്തിയത്. മനുഷ്യ തലയോട്ടിയും കൈകാലുകളുടെ അസ്ഥികളുമാണ് പൊതിയിലുള്ളത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വടകര സിഐ ടി.പി.സുമേഷും സംഘവും പ്രാഥമിക പരിശോധനകള്‍ നടത്തി. ഇൻക്വസ്റ്റ്

പരിചയസമ്പന്നരെ കളത്തിലിറക്കാന്‍ സി.പി.എം; വടകരയില്‍ കെ.കെ. ശൈലജ, സ്ഥാനാര്‍ഥി പട്ടികയില്‍ ധാരണ

വടകര: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയിലെത്തി സിപിഎം.  വടകരയിൽ മുൻ മന്ത്രി കെ.കെ.ശൈലജയെ മത്സരിപ്പിക്കും. 15 മണ്ഡലങ്ങളിൽ ജില്ലാ കമ്മറ്റികൾ ചേര്‍ന്ന് സിപിഎം സെക്രട്ടറിയേറ്റിന് മുന്നിൽ  സെക്രട്ടറിയേറ്റ് ചർച്ച ചെയ്ത പട്ടികയിലെ പേരുകളാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ എറണാകുളം, ചാലക്കുടി സീറ്റിൽ ഇതുവരെ ധാരണ ആയിട്ടില്ല. പോളിറ്റ്ബ്യൂറോ അംഗം, എംഎൽഎമാർ, ജില്ലാ

നാദാപുരം കല്ലാച്ചിയില്‍ ബാങ്ക് ജീവനക്കാരി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

നാദാപുരം: കല്ലാച്ചിയില്‍ ബാങ്ക് ജീവനക്കാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിയ്യൂര്‍ സ്വദേശിനി ജിജിയാണ് മരിച്ചത്. മുപ്പത്തിയാറ് വയസ്സായിരുന്നു. കല്ലാച്ചി ആക്‌സിസ് ബാങ്ക് ജീവനക്കാരിയായിരുന്നു. തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ശേഷം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പൂച്ച കുറുകെ ചാടി; കൈനാട്ടിയില്‍ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

വടകര: കൈനാട്ടിയില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കുന്നുമ്മക്കര സ്വദേശി കുഞ്ഞിമാണിക്കോത്ത് സുരേഷ് ബാബുവാണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസ്സായിരുന്നു. യാത്രക്കാരിയായ ബന്ധു മയൂഖക്ക് (23) പരിക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം. മുക്കാളിയില്‍ നിന്ന് വടകരക്ക് പോകുകയായിരുന്ന പൗര്‍ണമി ഓട്ടോ പൂച്ച കുറുകെ